കണ്ടാ നല്ലൊരു ചേട്ടാ

Title in English
Kandaa Nalloru Chettaa

കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ (2)
കറുകറെ എന്തിനു നോക്കിണു മോന്തി-
ക്കുടിച്ചുകൊള്ളു ചേട്ടാ
കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ

സുഖിച്ചുറങ്ങാൻ കൊള്ളാം-ഇതു
സ്വപ്നം കാണാൻ കൊള്ളാം (2)
തലയ്ക്കൊരൽപ്പം പിടിച്ചുപോയാൽ
സ്വർഗ്ഗം തന്നെ എല്ലാം
കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ

ഒഴപ്പിടാതെൻ കള്ളീ
ഇങ്ങൊഴിച്ചു താടീ തുള്ളി (2)
കിറിവരെ എത്തിയ കോപ്പ വലിക്കണ
പെണ്ണിവളെന്തൊരു പുള്ളി!(2)

Year
1961

ആനത്തലയോളം വെണ്ണ തരാമെടാ

Title in English
Aanathalayolam Venna tharameda

ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്
ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്

പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്
പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്

കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം
പങ്കജലോചനാ ഓടിവാടാ
കിങ്കിണി മോതിരം തങ്കത്താൽ ചാർത്തിടാം
പങ്കജലോചനാ ഓടിവാടാ

പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ
നീലക്കാർവർണ്ണനേ ഓടിവാടാ
പീലിത്തലക്കെട്ടിൽ പൂമാല ചൂടാം ഞാൻ
നീലക്കാർവർണ്ണനേ ഓടിവാടാ

പാഹി തായേ പാർവതീ

Title in English
Paahi Thaaye

പാഹി തായേ പാർവ്വതീ പരമേശ്വരീ ലളിതേ
നായികേ ജഗന്നായികേ സുഖദായികേ വരദേ

ഭീകരഭൌതികസാഗരവീചിയിൽ
ഈ ചെറുജീവിത നൌക
മറരുതായതിനരുളുക നീ കൃപ
ആശ്രയമീശ്വരി നീയേ
ആശ്രയം ഈശ്വരി നീയേ.. . 

പാഹി തായേ പാർവ്വതീ പരമേശ്വരീ ലളിതേ
നായികേ ജഗന്നായികേ സുഖദായികേ വരദേ

Year
1961

വൃശ്ചികമാസം പിറന്നാലോ

വൃശ്ചികമാസം പിറന്നാലോ
രുദ്രാക്ഷ മാലയണിയേണം (2)
നൊയ്മ്പുകൾ നോക്കിക്കെട്ടും കെട്ടി
ശബരിമലയില്‍ പോകേണം

എരുമേലില്‍ ചെന്നു പേട്ട തുള്ളണം
പേരൂര്‍ തോട്ടില്‍ കുളിച്ചുപിന്നെ... (2)
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം...
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം
കല്ലിട്ടു കല്ലിടാംകുന്നു കയറാം....
കല്ലിട്ടു കല്ലിടാം കുന്നു കയറാം(2)

സംഘം: സ്വാമിയേ ശരണം ശരണം താ
അയ്യപ്പ ശരണം ശരണം താ
ഹരിഹരസുതനേ അയ്യപ്പാ
പാപമോചനാ ശരണം താ

വൃശ്ചിക മാസം....

ഷണ്മുഖസോദരാ അയ്യപ്പാ

ഷണ്മുഖസോദരാ അയ്യപ്പാ മോഹിനീ നന്ദനാ അയ്യപ്പാ (2)
കരുണക്കടലേ അയ്യപ്പാ പുലിവാഹനനേ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ ശരണം(2)
സ്വാമിയേ ശരണം

ഷണ്മുഖസോദരാ....

ഉരുകുന്ന ഹൃദയത്തിൻ കുളിര്‍ നീയല്ലൊ
കരകാണാത്താഴിയില്‍ ഗതി നീയല്ലോ (2)
തുണയാണല്ലോ....
തുണയാണല്ലോ കനിവാണല്ലോ നരജന്മസുകൃതം നിൻ
കൃപയാണല്ലോ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ ശരണം (2)
സ്വാമിയേ ശരണം

ഷണ്മുഖസോദരാ.....

ഉദയസൂര്യ രശ്മി പോലെ

ഉദയസൂര്യ രശ്മി പോലെ പുതിയ പൂനിലാവു പോലെ
മലമുകളില്‍ ഒളിപരത്തി കുടിയിരിക്കും അയ്യപ്പാ
കരളിതളില്‍ കുളിര്‍ചൊരിയാൻ കൃപയരുളൂ അയ്യപ്പാ
സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സംഘം: സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

ഉദയസൂര്യ...

ഇരുമുടിക്കെട്ടുകൾ‍ തലയിലേന്തി എരുമേലില്‍ വന്നു ഞങ്ങൾ പേട്ട തുള്ളി
സംഘം: സ്വാമിയേയ് ശരണമയ്യപ്പോ
ഇരുമുടിക്കെട്ടുകൾ തലയിലേന്തി എരുമേലില്‍ വന്നു ഞങ്ങൾ പേട്ട തുള്ളി
കാടും മേടും കടന്ന് കല്ലും മുള്ളും നടന്ന്
പതിനെട്ടാം പടിചവിട്ടാൻ വരുന്നു ഞങ്ങൾ

സംഘം:സ്വാമി സ്വാമി അയ്യപ്പാ ശരണം ശരണം അയ്യപ്പാ

നീലമലകളേ

നീലമലകളേ നീലമല‍കളേ
നിങ്ങളറിഞ്ഞോ നിങ്ങളറിഞ്ഞോ (2)
മകരസംക്രമപ്പുലരിയായ് ഇന്നു
ശബരിമലയില്‍ ഉത്സവമായ് (2)
ഉത്സവമായ്

സംഘം: നീലമലകളേ...

സ്വാമിശരണം അയ്യപ്പാ
അയ്യപ്പശരണം സ്വാമിയേ
അഭയം തരണം അയ്യപ്പാ
ശരണം തരണം സ്വാമിയേ

രത്നം ചാര്‍ത്തും തിരുവുടലില്‍
പുഷ്പമണിയും തിരുമാറില്‍ (2)
തൃപ്പാദങ്ങളില്‍ ഭക്തിയായി നെയ്യഭിഷേകം
എന്നാത്മാവില്‍ ശാന്തിയേകും
നെയ്യഭിഷേകം

സ്വാമിശരണം.....

നീലമലകളേ...

സ്വാമി ശരണം....

ദീപമാലകൾ

ദീപമാലകൾ‍ ചിരിച്ചൂ
കര്‍പ്പൂരധൂമവുമുയര്‍ന്നൂ...(2)
ഗാനവീചികൾ വിരിഞ്ഞൂ-ഭക്തി
ഗാനവീചികൾ‍ വിരിഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

ദീപമാലകൾ....

ഇളകിവരും കടലല പോല്െ
ഒഴുകി വരും ഭക്തജനങ്ങൾ
പതിനെട്ടാം പടികൾ കടന്നു
തൃപ്പാദം തൊഴുതു മടങ്ങി
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

---ദീപമാലകൾ
കരളിലൊരു തേന്മഴ പെയ്തു
മനമതിലോ ഭക്തിനിറഞ്ഞൂ (2)
പൊന്നമ്പല മേടിൻ മുകളില്‍
ഒരു ജ്യോതി വിരിഞ്ഞു മറഞ്ഞു
സന്നിധാനത്തില്‍ സന്നിധാനത്തില്‍
തിരുസന്നിധാനത്തില്‍

Raaga

ശബരിമലയിൽ പോകേണം

ശബരിമലയില്‍ പോകേണം എന്റെ
മനസ്സിൻ നടയില്‍ വാഴുന്ന വൻപുലി വാഹനനെ കാണേണം
നെയ്യഭിഷേകം ചെയ്യേണം
നെയ്യഭിഷേകം ചെയ്യേണം

ശബരിമലയില്‍.....

എരുമേലില്‍ പേട്ട തുള്ളണം
കാളകെട്ടിയും കടക്കേണം
അഴുതമേടും കടന്നു പിന്നെ
കരിമല മുകളില്‍ പോകേണം
ദേഹബലം തരൂ ദേവാ
അയ്യപ്പാ അയ്യപ്പാ...

---ശബരിമലയില്‍....
പമ്പയില്‍ സ്നാനം ചെയ്യണം (2)
നീലിമല കേറി‍ പോകേണം
ശരംകുത്തിയാലും കടന്നു ചെന്നു
ശബരിഗിരീശനെ കാണേണം
ദേഹബലം തരൂ ദേവാ
അയ്യപ്പാ അയ്യപ്പാ....

ശബരിമലയില്‍......

കല്ലോ കനിവാകും

കല്ലോ കനിവാകും
കാട്ടുമുള്ളോ മലരാകും
പുലിയോ തുണയാകും കാടു പൂങ്കാവനമാകും
പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്‍ക്ക്
സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ

--കല്ലോ....
എരുമേലില്‍ പേട്ട തുള്ളുമ്പോൾ
പേരൂര്‍ തോട്ടില്‍ വന്നു മുങ്ങുമ്പോൾ
കല്ലിട്ടു കല്ലിടാം കുന്നു കയറുമ്പോൾ
കഠിനമാം കരിമല വന്നു കയറുമ്പോൾ
കഠിനമാം കരിമല വന്നു കയറുമ്പോൾ

-കല്ലോ....