അച്ഛൻ

റിലീസ് തിയ്യതി
Achan
1952
Art Direction
ശബ്ദലേഖനം/ഡബ്ബിംഗ്
അനുബന്ധ വർത്തമാനം

തിരുവനതപുരം ലക്ഷ്മി ആദ്യമായി പാടിയ പാട്ട് “അമ്പിളിയമ്മാവാ...” വൻ ഹിറ്റ് ആയിരുന്നു.  ബോബൻ കുഞ്ചാക്കോ ആദ്യമായി അഭിനയിച്ച സിനിമാ. പങ്കജവല്ലിയുടെ ഒരു നീണ്ട കഥാപ്രസംഗം ഇതിൽ ഉണ്ട്. മൂന്നു നാടകങ്ങളും-അനാർക്കലി, വിശ്വാമിത്ര-മേനക ഉൾപ്പെടെ. എക്സൽ പ്രൊഡക്ഷൻസ് എന്ന ബാനർ ആദ്യമായി നിലവിൽ വന്നു. തിക്കുറിശ്ശി അച്ഛൻ വേഷത്തിലേക്ക് മാറ്റപ്പെട്ട സിനിമ. സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ ഒരു ഹാസ്യവേഷം ചെയ്തു എന്ന പുതുമയുമുണ്ട്. സിനിമ വൻ ഹിറ്റായതുകൊണ്ട് തമിഴിലിൽ “തന്തൈ’ എന്ന പേരിൽ മൊഴിമാറ്റം ചെയ്ത് ഇറക്കി. തെലുങ്കിൽ “തന്രി” എന്ന പേരിലും.

കഥാസംഗ്രഹം

ചന്ദ്രൻ അച്ഛന്റെ വാത്സല്യഭാജനമാണ്. അവന്റെ ആശകൾക്ക് അച്ചാൻ എതിരു നിൽക്കാറില്ലെങ്കിലും ഒരു നാടകക്കാരിയെ കല്യാണം കഴിക്കാൻ തുനിഞ്ഞപ്പോൾ അച്ഛൻ സമ്മതിക്കുകയാണുണ്ടായത്. തെമ്മാടിയായ മാതുവിന്റെ ചൊൽ‌പ്പടിയിലായ ചന്ദ്രൻ നാടക്കമ്പനി തുടങ്ങുകയും അത് പൊളിയുകയും ചെയ്തു. തന്റെ വീതം തരണമെന്നും പിരിഞ്ഞുപോവുകയാണെന്നും ചന്ദ്രൻ അച്ഛനോട് പറഞ്ഞപ്പോൾ അച്ചന്റെ ഹൃദയം നൊന്തു. ചന്ദ്രൻ ഭാര്യ ഉഷയെ നാടകത്തിൽ അഭിനയിപ്പിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കിയെങ്കിലും താമസിയാതെ അവളെപ്പറ്റി തെറ്റിദ്ധാരണ ഉടലെടുക്കുകയാണുണ്ടായത്. അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചപ്പോൾ ആ കുഞ്ഞിനേയും എടുത്തുകൊണ്ട് ചന്ദ്രൻ വീടു വിട്ടു പോവുകയാണുണ്ടായത്. ജോലിയൊന്നുമില്ലാതെ അലഞ്ഞ്ഞ് അവശനായ ചന്ദ്രൻ സ്നേഹത്തിന്റെ വില അറിഞ്ഞു. സ്വന്തം അച്ഛന്റെ കാൽക്കൽ വീണ് മാപ്പു ചോദിച്ചു.

റിലീസ് തിയ്യതി
Submitted by Kiranz on Fri, 02/13/2009 - 00:19