താളം നല്ല താളം മേളം നല്ല മേളം

താളം നല്ല താളം മേളം നല്ല മേളം
കണ്മണിയാളുടെ കാലിൽകെട്ടിയ
കിങ്ങിണി കിലുങ്ങുമ്പോൾ
കണ്മുനയാലെ കാമൻ തന്നുടെ
കരിമ്പുവില്ലു കുലയ്ക്കുമ്പോൾ (താളം...)

മദകരയാമിനി വന്നു വാനിൽ
മദിരോത്സവമാടാൻ
പകരുക തോഴീ തൂമധു ഞങ്ങടെ
പാനപാത്രം നിറയട്ടെ (താളം..)

ദാഹിക്കും കണ്ണുകളിൽ
മോഹത്തിൻ മോഹിനിയാട്ടം
പാട്ടിന്റെ തിരയടിയിൽ ഊഞ്ഞാലാട്ടം
കാണാത്ത കരളിന്നുള്ളിൽ
കാമത്തിൻ നീരോട്ടം
പാളിപ്പാളിയങ്ങുമിങ്ങും കള്ളനോട്ടം
ആഹാ കള്ളനോട്ടം ആഹാ കള്ള നോട്ടം