പമ്പയാറിൻ പനിനീർക്കടവിൽ

പമ്പയാറിൻ പനിനീർക്കടവിൽ
പന്തലിച്ചൊരു പൂമരത്തണലിൽ
ഒരു ദിനമൊരുദിനം നമ്മൾക്ക്
വനഭോജനത്തിനു പോകാം
കാട്ടിൻ നടുവിൽ കേൾക്കാമപ്പോൾ
വാദ്യസംഗീതം നല്ലൊരു
വാദ്യസംഗീതം
കുയിലും കുരുവിയും ഊതിനടക്കും
കുഴലിന്റെ പേരെന്ത്
ഫ്ലൂട്ട്...ഫ്ലൂട്ട്...
ഹഹാ ഹഹാ ഹഹാ
ലല്ലാ ലല്ലാല്ലാല ലാലല്ലാ ലാ ലാലാ (പമ്പയാറ്റിൻ..)

പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു

Title in English
poovukal chirichu

പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു
ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ..
നീലമേഘ ശ്യാമളവേണീ
നീ മാത്രമെന്തേ ചിരിച്ചില്ലാ

പ്രണയമാലിനി തന്നുടെ കരയിൽ
സ്മരണകൾ തളിരിടും വനിയിൽ ഒാ..
പൂർവകാല സ്മരണാവലിയാൽ
പൂക്കൾ നുള്ളുകയാണു ഞാൻ

ആഹാഹഹാ...
ആറുകൾ തെളിഞ്ഞു അരുവികൾ തെളിഞ്ഞു
ആകാശമേഘങ്ങൾ നിരന്നൂ ആ...(ആറുകൾ)
മുല്ലസായകമുനകൾ തറച്ചു
നമ്മൾ മാത്രം വലഞ്ഞൂ 
പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു
ദ്യോവിൽ ദിനകരൻ ചിരിച്ചു

മൈന പാടി മധുകരനിരകൾ 
മായാമുരളികയൂതി ആ...
അനുരാഗോത്സവ ഗാനമേളയിൽ
ആയിരം വാദ്യങ്ങൾ മുഴങ്ങീ

വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന

Title in English
varmazhavillinte vanamaala

ആഹാഹാഹാ ആ..ആ...ആ...
വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ
ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ
ഈ വഴി വീണ്ടും നീ വരുമോ
വരുമോ - വരുമോ - വരുമോ
വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ

കിനാവിൽ ഞാൻ വരിച്ച രാജകുമാരന്റെ
കിരീടധാരണമന്നല്ലോ ആ...ആ..ആ... (2)
മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിൽ
മധുപാനോത്സവമന്നല്ലോ
അന്നല്ലോ - അന്നല്ലോ - അന്നല്ലോ  
വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന
വാസരപ്പൂക്കാരീ

അനുവാദമില്ലാതെയകത്തു വരും ഞാൻ

Title in English
anuvaadamillaathe akathu varum

അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും
കണ്മുനക്കതകുകൾ അടച്ചാലും
നിൻ മനോസുന്ദര മന്ദിരത്തിൽ
കഞ്ജബാണനും ഞാനും കൂടി
ഇന്നു രാവിൽ അകത്തു വരും 
അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും

ആവണിരാത്രിതൻ അരമനയിൽ
പൂവുകൾ വിതറിയ മണിയറയിൽ
പാനപാത്രം കൈകളിലേന്തി
പൗർണ്ണമി വീണ്ടും വന്നല്ലോ  
അനുവാദമില്ലാതെ അകത്തു വരും ഞാൻ
അനുവാദമില്ലാതെയകത്തു വരും

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

Title in English
Kaiyethum doore

ആ..ആ..ആ..ആ..
കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം(2)
ആടി കാറ്റായോ  പായും  പ്രായം(2)
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം
അരയാലിലയായ് നാമം ചൊല്ലും  പ്രായം

അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽ
അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽ
മറക്കുവതെങ്ങനെ ആ മലർ വസന്തം(2)
അന്നെന്റെ മാനസ ജാലകവാതിലിൽ (2)
മുട്ടി വിളിച്ചൊരു പെണ്മുഖമിന്നും ഓർക്കുന്നു ഞാൻ (കൈയ്യെത്തും...)

തുമ്പപ്പൂവിൽ ഉണർന്നു വാസരം

മണിപ്രവാളം പൊഴിയും മാണിക്യ ക്കൈവിരലിൽ
പവിത്രമോതിരം ചാർത്തി സൂര്യ ഗായത്രി

തുമ്പപ്പൂവിൽ ഉണർന്നു വാസരം ഹരിവാസരം (2)
തൻ തങ്കത്തൂവൽ ഉടഞ്ഞു വിണ്ണിലും ഈ മണ്ണിലും
നിള പാടുമ്പോൾ പുലരിയതിലാടുമ്പോൾ
സൂര്യ വദനം ദീപനാളങ്ങളായ് (തുമ്പപ്പൂവിൽ...)

തൃത്താപ്പൂ നൃത്തം വെയ്ക്കും തൃത്താലക്കാവിനുള്ളിൽ
പൂക്കാ‍ലം തേവാരപ്പൂ‍ ചൂടുമ്പോൾ (2)
കുന്നത്തും കോലോത്തും കണ്ടില്ലെന്തേ
ഇല്ലത്തെ മുറ്റത്തും വന്നില്ലേന്തേ
ശീവേലിക്കല്ലിലിരിക്കും പൂവാലിപ്പൂത്തുമ്പീ
മലനാടും മറുനാടും കണികണ്ടു വന്ന തുമ്പീ (തുമ്പപ്പൂവിൽ...)

അമൃതകിരണൻ ദീപം കെടുത്തി

Title in English
amruthakiranan deepam keduthi

അമൃതകിരണൻ ദീപം കെടുത്തി
ആകാശതാരങ്ങളുറങ്ങി ഉറങ്ങി
ആകാശതാരങ്ങളുറങ്ങി (അമൃത..)

നീലനേത്രങ്ങളിലെ സ്വപ്നസുന്ദരികളേ
നിങ്ങളുറങ്ങാത്തതെന്തേ 
നിങ്ങളുറങ്ങാത്തതെന്തേ എന്തേ (2)

മന്മഥവിരുന്നിനു ചുണ്ടുകളൊരുക്കിയ
മകരന്ദപാത്രമിതാർക്കു വേണ്ടി (2)
ഗാനോപചാരത്തിനെത്തുന്ന നിന്നുടെ
പ്രാണാധിനായകൻ ആരു തോഴീ (2) (അമൃത..)

വിരലിൻ തുമ്പുകൾ വീണയിലുണർത്തുന്ന
വിരഹിണി സംഗീതമാർക്കു വേണ്ടി
കോമളസങ്കല്പം പൂജക്കൊരുക്കിയ
താമരമാലകൾ ആർക്കു വേണ്ടി (2) (അമൃത..)

ഇന്ദുലേഖ ഇന്നു രാത്രിയിൽ

Title in English
indulekha innu raathriyil

ഇന്ദുലേഖ ഇന്നു രാത്രിയിൽ
വന്നണഞ്ഞു പൊൻവിളക്കുമായ്
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ 
(ഇന്ദുലേഖ..)

ആകാശപുഷ്പവേദിയിൽ
ആനന്ദനൃത്തമാടുവാൻ
കാർമുകിൽ മാല നൂപുരം
കാലടിയിൽ ചാർത്തി വന്നുവോ
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ 
ഇന്ദുലേഖ ഇന്നു രാത്രിയിൽ

ഇന്ദ്രനീലജാലകങ്ങളിൽ
ഇന്നു രാവിൽ താരകാവലി
വന്നു ചേർന്നുവോ രഹസ്യമായ്
എന്നെ നോക്കി പുഞ്ചിരിച്ചുവോ
എന്തിനോ വന്നവൾ എന്നെ നോക്കി നിന്നുവോ
മന്മനസ്സിൽ പൂ ചൊരിഞ്ഞുവോ 
ഇന്ദുലേഖ ഇന്നു രാത്രിയിൽ

നീ കണ്ടുവോ മനോഹരീ

Title in English
nee kanduvo manohari

നീ കണ്ടുവോ മനോഹരീ
കവിത കവിളിലെഴുതി നിറയെ മധുരയൗവനം
നീ കണ്ടുവോ മനോഹരീ

സുന്ദരാഭിലാഷകോടികൾ
മന്മഥന്റെ നാട്ടുകാരികൾ 
സുറുമയെഴുതി നിന്റെ കൺകളിൽ 
അമൃതലഹരി വീശി നിന്റെ-
അധരമലരുകൾ  
നീ കണ്ടുവോ മനോഹരീ
കവിത കവിളിലെഴുതി നിറയെ മധുരയൗവനം

പുഷ്പമാസമുല്ലവല്ലിയിൽ
ചിത്രശലഭമോടിയെത്തിയോ 
സ്വപ്നഗാനം മൂളി വന്നുവോ
പ്രണയയമുന ഹൃദയമരുവി-
ലൊഴുകിയെത്തിയോ 
നീ കണ്ടുവോ മനോഹരീ
കവിത കവിളിലെഴുതി നിറയെ മധുരയൗവനം

കണ്ണിണകൾ നീരണിഞ്ഞതെന്തിനോ

Title in English
kanninakal neeraninjathenthino

കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ
മന്ദഹാസം ചുണ്ടിലേന്തിയ ഗായകാ (കണ്ണിണകള്‍..)

സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
കവിള്‍ നനഞ്ഞു കണ്ഠമിടറി പാടും നിന്‍
കദനഗാനമാര്‍ക്കുവേണ്ടി തീര്‍ത്തു നീ (കണ്ണിണകള്‍..)

സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
ഇടി മുഴങ്ങി മാരിവീശി കാറ്റിനാല്‍
ചിറകൊടിഞ്ഞു വീണുപോയി രാക്കിളി (കണ്ണിണകള്‍..)