പ്രമദവനത്തിൽ വെച്ചെൻ

Title in English
pramadavanathil vachen

പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നു
പ്രണയകലഹത്തിന്നു വന്നൂ - സഖീ
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നും
പ്രണയകലഹത്തിന്നു വന്നൂ

മുല്ലപ്പൂബാണമേറ്റു മുറിഞ്ഞൂ - തനു തളര്‍ന്നൂ
ഇവളല്ലിത്താമരമാല കൊടുത്തതു 
കള്ളന്‍ തട്ടിയെറിഞ്ഞുകളഞ്ഞു
അല്ലിത്താമരമാല കൊടുത്തതു 
കള്ളന്‍ തട്ടിയെറിഞ്ഞുകളഞ്ഞു
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നു
പ്രണയകലഹത്തിന്നു വന്നൂ

Raaga

നവയുഗപ്രകാശമേ

Title in English
Navayuga prakashame

നവയുഗപ്രകാശമേ സാഹോദര്യപ്രഭാതമേ
ഉദയാരുണകിരണമേ - വന്നാലും - വന്നാലും

മനുഷ്യന്റെ മനസ്സിന് മോചനം നല്‍കാന്‍
തുറക്കാത്ത വാതിലുകള്‍ തുറക്കൂ
തുറക്കാത്ത വാതിലുകള്‍ തുറക്കൂ

മാനവചിന്തതന്‍ വഴിത്താര മുടക്കുന്ന
മതിക്കെട്ടു സമസ്തവും തകര്‍ക്കൂ
തുറക്കാത്ത വാതിലുകള്‍ തുറക്കൂ
ഉന്നത ചിന്ത തന്‍ ഉത്തുംഗശൃംഗത്തില്‍
വെന്നിക്കൊടി നാട്ടി മനുഷ്യന്‍
വിണ്ണില്‍ വളര്‍ത്തിയ മധുപുഷ്പവനത്തില്‍
വിഷവൃക്ഷം നടുന്നതും മനുഷ്യന്‍ 
വിഷവൃക്ഷം നടുന്നതും മനുഷ്യന്‍ 

മനസ്സിനുള്ളിൽ മയക്കം കൊള്ളും

Title in English
manassinullil mayakkam kollum

മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
മദിരാശിപ്പട്ടണത്തില്‍ പോയ്‌വരണം- നീ
മടക്കത്തിലൊരുത്തനെ
കൊത്തിക്കൊണ്ടു പോരണം
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ

കല്ലടിക്കോടന്‍ മലകേറിക്കടന്ന്
കള്ളവണ്ടി കേറാതെ കര നാലും കടന്ന്
പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു
പൂമാരനെ കൊണ്ടുപോരണം
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ

ആരിയന്‍ നെല്ലു വിളയുന്ന കാലത്ത്
കാണാമെന്നോതിയ കള്ളനാണ്
മണിയറ പുതുക്കത്തിനൊ-
രുങ്ങുവാന്‍ പറഞ്ഞെന്നെ-
കബളിപ്പിച്ചോടിയ വമ്പനാണ്

കണ്ണുനീരിൻ പെരിയാറ്റിൽ

Title in English
Kannuneerin periyaattil

കണ്ണുനീരിന്‍ പെരിയാറ്റില്‍
മലവെള്ളം പൊങ്ങീ
പൂങ്കിനാവിന്‍ കളിവള്ളം മുങ്ങി
കണ്ണുനീരിന്‍ പെരിയാറ്റില്‍..

നീന്തി നീന്തി നീ ചെന്നതക്കരെ - ഏയ് അക്കരെ
നീരൊഴുക്കില്‍ ഞാനടിഞ്ഞതിക്കരേ - ഇക്കരെ ഓ... 
കാറ്റലറും - കടലിരമ്പും
കാറ്റലറും കടലിരമ്പും കര്‍ക്കിടകത്തില്‍
എന്റെ കാക്കത്തമ്പുരാട്ടിയെന്നെ വേര്‍പിരിഞ്ഞൂ -എന്നേ
വേര്‍പിരിഞ്ഞൂ
കണ്ണുനീരിന്‍ പെരിയാറ്റില്‍..

മന്മഥദേവന്റെ മണിദീപങ്ങൾ

Title in English
Manmadha devante

മന്മഥദേവന്റെ മണിദീപങ്ങള്‍
കണ്‍‌മണി നിന്നുടെ‍ കണ്‍‌മുനകള്‍
സ്‌നേഹസുരഭില തൈലം പകര്‍ന്നതില്‍
മോഹനസ്വപ്‌നമിന്നു തിരിനീട്ടി -തിരിനീട്ടി
(മന്മഥദേവന്റെ..)

നിന്നുടെ സങ്കല്‌പ മലര്‍വനപ്പൊയ്‌കയില്‍
സുന്ദര ചൈത്രമിറങ്ങുമ്പോള്‍
കവിളില്‍ വിരിയുന്നു ലജ്ജാരുണമാം
കൈരവമലരുകള്‍ തോഴീ - നറും
കൈരവമലരുകള്‍ തോഴീ
(മന്മഥദേവന്റെ..)

മോഹമദാലസ നിദ്രതന്‍ മടിയില്‍
ഞാനുമെന്‍ ഗാനവുമുറങ്ങുമ്പോള്‍
നിന്‍‌ മിഴിവെളിച്ചത്തില്‍ സ്വര്‍ണ്ണാംഗുലിയാല്‍
നുള്ളിയുണര്‍ത്തുന്നിതെന്നെ - എന്നും
നുള്ളിയുണര്‍ത്തുന്നിതെന്നെ
(മന്മഥദേവന്റെ..)

പ്രേമസാഗരത്തിന്നഴിമുഖമാകും

Title in English
Prema sagarathin

പ്രേമസാഗരത്തിന്നഴിമുഖമാകും നിൻ
ഈ മനോഹര മലർമിഴിയിൽ
കനകസ്വപ്നം കൊണ്ടു ഞാൻ
ഒരു കളിത്തോണിയിറക്കി - തോഴീ
കളിത്തോണിയിറക്കി   (പ്രേമ..)

എന്റെ രാജ്യമകലെയകലെ
എന്റെ തീരം ദൂരെ ദൂരെ - എന്റെ
നിന്റെ ചിരിയാം വിളക്കുമാടം
കണ്ടുവന്നൊരു നാവികൻ ഞാൻ
ആ അഹാ - ആ അഹാ  (പ്രേമ..)

നിന്റെ കവിളിൽ നീളേ നീളേ
സുന്ദരതാരുണ്യകാലം 
വിണ്ണിൽ നിന്നും കൊണ്ടു വന്ന
കുങ്കുമപ്പൂ വാരിത്തൂകി
ആ അഹാ - ആ അഹാ (പ്രേമ..)

ഒന്നാനാം പൂമരത്തിൽ

Title in English
onnanaam poomarathil

ഒന്നാനാം പൂമരത്തില്‍ ഒരേയൊരു ഞെട്ടിയില്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍ - മൂന്നേ മൂന്നു പൂക്കള്‍
ഒന്നായ് പിറന്നവര്‍.. ഒന്നായ് വളര്‍ന്നവര്‍.. (2)
ഒരു നാളും പിരിയാത്ത മൂന്നു പൂക്കള്‍
ഒന്നല്ലാ രണ്ടല്ലാ മൂന്നു പൂക്കള്‍... (ഒന്നാനാം... )

പുഷ്പകാലമൊരു തുള്ളി തേൻ കൊടുത്താൽ
അവർ ഒപ്പമതു പങ്കു വെയ്ക്കും മൂന്നു പേരും (2)
മൂന്നിലൊരാൾക്കല്പമൊരു  നോവു വന്നാൽ (2)
മൂന്നു പേർക്കും വേദനിക്കും ഒന്നു പോലെ (ഒന്നാനാം...)

സഖീ കുങ്കുമമോ നവയൗവനമോ

Title in English
sakhee kumkumamo

സഖീ.. കുങ്കുമമോ നവയൗവ്വനമോ
നിൻ പൂങ്കവിൾത്തടത്തിൽ നിറം കലർത്തി
വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ
നിൻ മാന്തളിർ ചുണ്ടിൽ മധു പുരട്ടി (സഖീ  കുങ്കുമമോ...)

നിന്നുടെ മനസ്സിലെ പ്രേമാർദ്ര ചിന്തകളോ
സുന്ദരസങ്കല്പ മധുമാസകന്യകളോ (2)
കണ്മണി നിന്നുടെ കടമിഴി ക്ഷേത്രത്തിൽ
മന്മഥ പൂജയ്ക്ക് മലരൊരുക്കീ(2)  (സഖീ  കുങ്കുമമോ...)

മാദകമാകുമീ അനുരാഗചന്ദ്രികയിൽ
മാനസം മീട്ടുന്ന മണിവീണാ തന്ത്രികളിൽ (2)
രാഗങ്ങളോ മൂകമോഹങ്ങളോ
ഗാനസാഗരം പോലെ തുളുമ്പുന്നു (2) (സഖീ  കുങ്കുമമോ...)

തിരിയൊ തിരി പൂത്തിരി

Title in English
thiriyo thiri

തിരിയൊ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി
നാളെ പുലരിയിൽ വിഷുക്കണി 
(തിരിയൊ തിരി..)

ആകാശത്തിൻ തളികയിലാകെ
അവിലും മലരും അരിമണിയും 
വെണ്മതിയാകും വെള്ളരിക്കാ
പൊന്മുകിലാകും വെൺപുടവ 
(തിരിയൊ തിരി..)

സംക്രമരാത്രി വാനിൽ പൂത്തിരി കൊളുത്തി
ചന്ദ്രികതൻ പട്ടെടുത്തു പാരിടം ചാർത്തി 
കണികാണാൻ ഉണരണം
കണ്ണുപൊത്തി ഉണരണം 
കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം
കണികാണാൻ ഉണരണം
കണ്ണുപൊത്തി ഉണരണം

മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു

Title in English
mullakalinnale aaraamalakshmikku

മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
കാറ്റുവന്നതു കവര്‍ന്നെടുത്തു
കണ്ടതു നമ്മള്‍ മാത്രം
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു

സുരഭില ലതാഗൃഹത്തില്‍
സുന്ദരഛായാതലത്തില്‍
മത്സഖീ നിന്‍ മടിയില്‍ മയങ്ങിഞാന്‍
മദ്ധ്യാഹ്ന സ്വപ്നത്തെ പുണര്‍ന്നപ്പോള്‍
മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു

ഉപവനപൊയ്കതന്‍ നടുവില്‍
ഉല്ലാസനൌകതന്‍ പടിയില്‍
സ്വപ്നസഖീ നിന്‍ ഗാനം കേട്ടു ഞാന്‍
സ്വര്‍ഗ്ഗീയലഹരിയില്‍ അലിഞ്ഞപ്പോള്‍