ഇന്നത്തെ രാത്രി ശിവരാത്രി

ഇന്നത്തെ രാത്രി ശിവരാത്രി
ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കൈയ്യും താളമടിക്കും
കണ്ണും കണ്ണും കഥപറയും
കാല്‍ചിലങ്കകള്‍ പൊട്ടിച്ചിരിക്കും
കാലടികള്‍ നര്‍ത്തനമാടും
ഇന്നത്തെ രാത്രി ശിവരാത്രി

ഈ വസന്തയാമിനിയിൽ
ഈ സുഗന്ധവാഹിനിയിൽ
ഒഴുകും ചന്ദ്രിക തൻ
പവിഴവേദിയിൽ ഞാൻ
പരിസരം മറന്നു കൊണ്ടാടും കൊണ്ടാടും 
ഇന്നത്തെ രാത്രി ശിവരാത്രി

പാതിരതൻ മട്ടുപ്പാവിൽ
പാലൊളിപ്പൂനിലാവിൽ
ഇന്നു ഭവാനോടി  വന്നു
എന്നടുത്തു വന്നിരുന്നു
എന്നെത്തന്നെ മറന്നു ഞാൻ പാടും പാടും 

ഇന്നത്തെ രാത്രി ശിവരാത്രി
ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കൈയ്യും താളമടിക്കും
കണ്ണും കണ്ണും കഥപറയും
കാല്‍ചിലങ്കകള്‍ പൊട്ടിച്ചിരിക്കും
കാലടികള്‍ നര്‍ത്തനമാടും
ഇന്നത്തെ രാത്രി ശിവരാത്രി