പോയ് വരൂ തോഴി

പോയ് വരൂ തോഴീ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ
ഭാവി മുന്നിൽ പൂ വിരിച്ചു
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ

കനകരഥമായ് പ്രണയവീഥിയിൽ
കാത്തു നില്പൂ കാമുകൻ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ

സ്മരണയുടെ അലയാഴി തന്നിൽ
മുങ്ങിയോരെൻ കണ്ണുകൾ
നിന്റെ മുന്നിൽ കാഴ്ച വെയ്പൂ
രണ്ടു തുള്ളി കണ്ണുനീർ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ

കദനം തന്നുടെ ചെളിയിൽ നിന്നും
ഹൃദയം നേടിയ മുത്തുകൾ
എന്റെ മിഴികൾ കാഴ്ച വെയ്പൂ
രണ്ടു തുള്ളി കണ്ണുനീർ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ