ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും

Title in English
etho sundara swapnangal nukarum

ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും
ഏകാന്തഗാനവിഹാരി
ആരു നീ ആരു നീ പഞ്ചവർണ്ണക്കിളി
ആരാണു നിന്നുടെ പ്രേമധാമം (ഏതോ സുന്ദര..)

വസന്തങ്ങൾ നൃത്തമാടും വനവീഥിയോ
സുഗന്ധങ്ങൾ ചുംബിക്കും മലർവാടിയോ (2)
ഏതാണു നിന്നുടെ ജന്മദേശം
എന്താണു നിൻ രഹസ്യ സന്ദേശം (ഏതോ സുന്ദര..)

മാരിവിൽച്ചിറകുകൾ വീശി നീയെൻ
മാനസവീണയെ വിളിച്ചുണർത്തി (2)
പാടാത്ത പല്ലവികൾ ഞാൻ പഠിച്ചു
നിനക്കു പാലും പഴങ്ങളും സൽക്കരിച്ചൂ (ഏതോ സുന്ദര..)

Film/album

മുല്ലപ്പൂബാണത്താൽ കാമുകൻ

Title in English
Mullappoo baanathaal

മുല്ലപ്പൂബാണത്താല്‍ കാമുകന്‍ കണ്ണന്‍
കൊല്ലാതെ കൊല്ലുന്ന നേരം
രാസനിലാവില്‍ ആടാന്‍ പാടാന്‍
രാധയ്ക്കു വല്ലാത്ത നാണം

താമരക്കാലടി താളം മറന്നു
തങ്കച്ചിലങ്കയ്ക്കു മൌനം
താമരക്കാലടി താളം മറന്നു
തങ്കച്ചിലങ്കയ്ക്കു മൌനം
കൊണ്ടല്‍ വര്‍ണ്ണന്റെ പുഞ്ചിരി കാണ്‍കെ
ചുണ്ടു വിട്ടോടി ഗാനം 
മുല്ലപ്പൂബാണത്താല്‍ കാമുകന്‍ കണ്ണന്‍
കൊല്ലാതെ കൊല്ലുന്ന നേരം

Film/album

താലോലം കിളി പൂത്താലി

Title in English
Thalolam kili

താലോലം കിളി പൂത്താലി
തങ്കക്കുടത്തിനു പൊന്‍താലീ
ആകാശത്തിലെയമ്പിളിപ്പൈതലി-
ന്നായിരം കല്ലുള്ള മണിത്താലി (താലോലം..)

പെറ്റമ്മ തന്നുടെ കണ്ണീരില്‍ നിന്നും
പൊട്ടിവിരിഞ്ഞൊരീ പൊന്‍താമര
ഞങ്ങള്‍ക്കു കിട്ടിയ നിധിയല്ലോ
മംഗല്യമണിദീപതിരിയല്ലോ - തിരിയല്ലോ (താലോലം..)

വിണ്ണിലെ കുഞ്ഞിനു പത്തുവെളുപ്പിനു
ചന്ദനപാത്തിയില്‍ നീരാട്ട്
നാളേ പുലരിയില്‍ അമ്മേടെ കുഞ്ഞിനു
നാലും വെച്ചുള്ള ചോറൂണ് (താലോലം..)

Film/album

എന്നുവരും നീ എന്നുവരും നീ

എന്നുവരും നീ എന്നുവരും നീ

എന്റെ നിലാപ്പന്തലിൽ വെറുതേ

എന്റെ കിനാപ്പന്തലിൽ

വെറുതേ കാണാൻ വെറുതേയിരിക്കാൻ

വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ

വെറുതേ വെറുതേ മിണ്ടാൻ (എന്നു വരും..)

നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ

എന്തിനെൻ കരളിൽ സ്നേഹം വെറുതേ

എന്തിനെൻ നെഞ്ചിൽ മോഹം

മണമായ് നീയെൻ മനസ്സിലില്ലാതെ

എന്തിനു പൂവിൻ ചന്തം വെറുതേ

എന്തിനു രാവിൻ ചന്തം  (എന്നുവരും നീ )

ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ

തമ്മിൽ കണ്ടനിമിഷം നമ്മൾ

ആദ്യം കണ്ട നിമിഷം

ഓരോ നോക്കിലും ഓരോ വാക്കിലും

അർത്ഥം തോന്നിയ നിമിഷം ആയിരം

Film/album

മണിമാരൻ തന്നത്

Title in English
Manimaran thannathu

മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം
കണ്ണുനീർ തേവിത്തേവി കരളിതിൽ വിളയിച്ച
കനകക്കിനാവിന്റെ കരിമ്പിൻ തോട്ടം

മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം

പൂവണിക്കുന്നുകൾ പീലിനിവർത്തും
പുഴയുടെയോളത്തിൻ വിരിമാറിൽ
ചേലൊത്ത പൂനിലാവിൽ ചങ്ങാടം തുഴയുമ്പോൾ
നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നില്ക്കും
നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നില്ക്കും

മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം

ചെറുപീലികളിളകുന്നൊരു

Title in English
Cherupeelikalilakunnoru

ചെറുപീലികളിളകുന്നൊരു കുനുകുന്തളച്ചുരുളും
ചേലാര്‍ന്നൊരു മുഖവും നിന്‍ ചെങ്കുങ്കുമക്കുറിയും
ചെറുപീലികളിളകുന്നൊരു കുനുകുന്തളച്ചുരുളും
ചേലാര്‍ന്നൊരു മുഖവും നിന്‍ ചെങ്കുങ്കുമക്കുറിയും

കരുണാമൃതമൊഴുകുന്നൊരു കരിമീന്മിഴിമുനയും
കളിയാടണമടിയന്നെഴും അകതാരിതില്‍ ഭഗവന്‍
കരുണാമൃതമൊഴുകുന്നൊരു കരിമീന്മിഴിമുനയും
കളിയാടണമടിയന്നെഴും അകതാരിതില്‍ ഭഗവന്‍

നാരായണ നാരായണ നരകാന്തകദേവാ
നാരായണ നാരായണ നരകാന്തകദേവാ
നേറോലും പദതാരുകള്‍ കണികാണണമടിയന്‍

കാലം മുടിക്കെട്ടിൽ

Title in English
kaalam mudikkettil

കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെത്താമര വാടിയാലും
എന്നനുരാഗമാം മയിൽപ്പീലിതേന്മാവി-
നെന്നും കുന്നും പതിനാറു തിരുവയസ്സ്
(കാലം..)

കൗമാരം കൊളുത്തിയ കാർത്തികവിളക്കുകൾ
പൂമിഴികളിൽ നിന്നു മറഞ്ഞാലും (2)
കൈകൾ വിറച്ചാലും കാലുകൾ തളർന്നാലും
കരളിലെ മധുവിധു തുടർന്നു പോകും 
(കാലം..)

മാവിതു പൂത്താലും മാങ്കനി കായ്ച്ചാലും
മാകന്ദമെന്നുമെന്നും ഞാൻ വളർത്തും (2)
ഞാൻ നിന്റെ നിഴലായും നീയെന്റെ തണലായും
ജീവിതയാത്രയിതു തുടർന്നു പോകും
(കാലം..)

അമ്പലവെളിയിലൊരാൽത്തറയിൽ

Title in English
Ambalaveliyi

അമ്പലവെളിയിലൊരാൽത്തറയിൽ
കൈക്കുമ്പിളിൽ നാലഞ്ചു പൂക്കളുമായ് 
കണ്ണുനീർ ചരടിന്മേൽ മാലകോർത്തിരിക്കുന്ന
സന്ന്യാസിനിയാണു ഞാൻ - പ്രേമ
സന്ന്യാസിനിയാണു ഞാൻ

ഉത്സവവേളയിൽ സ്വപ്നരഥത്തിലെന്റെ
വത്സലദേവൻ പുറത്തെഴുന്നള്ളുമ്പോൾ
കഴലിൽ നമസ്കരിച്ചൂ നിർവൃതി കൊള്ളുന്നു
നിഴലിൽ മറയുന്നു ഞാൻ - ദൂരേ
നിഴലിൽ മറയുന്നു ഞാൻ
(അമ്പല..)

എന്തിനെന്നറിവീല എന്റെയീ പൂജാമാല്യം
എന്നും ഞാൻ കോർക്കുന്നു വിദൂരതയിൽ
ആരാധനയ്ക്കല്ലാ അലങ്കരിക്കാനുമല്ലാ
അധഃകൃതയല്ലോ ഞാൻ - വെറും
അധഃകൃതയല്ലോ ഞാൻ  

Year
1970

മാവു പൂത്തു മാതളം പൂത്തു

Title in English
maavu poothu maathalam poothu

മാവു പൂത്തു മാതളം പൂത്തു
താന്നി പൂത്തു തമ്പകം പൂത്തു
കാമദേവനോടിയടുത്തൂ
ആവനാഴി വാരിനിറച്ചു
(മാവു പൂത്തു ..)

പാല പൂത്തു പയനം പൂത്തു
പട്ടുപുള്ളിച്ചേലയുടുത്തൂ 
കുളികഴിഞ്ഞൂ കുന്നും മലയും
കളഭചന്ദനഗോപികള്‍ തൊട്ടു 
(മാവു പൂത്തു ..)

പുഷ്പകാലക്ഷേത്രത്തിങ്കല്‍ ‍
പൂജാവനമാലയുമേന്തി
പുലരൊളിയാം കഴകക്കാരി
കിളിമൊഴിയായ് കേറി വന്നു 
(മാവു പൂത്തു ..) 

കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു

Title in English
Kuppaayakkeeshamel

കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി - എന്റെ
കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലൻ മുടിയ്ക്കുള്ളിൽ കുടമുല്ലപ്പൂവു കണ്ടു
കളിത്തോഴന്മാർ കഥയുണ്ടാക്കി 
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി

കണ്ണിതിൽ സുന്ദരവാസരസ്വപ്നങ്ങൾ തൻ
കളിയാട്ടം കണ്ടവർ കളിയാക്കി 
സംഗീതമറിയാതെൻ ചുണ്ടുകൾ മൂളിയപ്പോൾ
സങ്കല്പകാമുകനെന്നവർ വിളിച്ചു - എന്നെ
സങ്കല്പകാമുകനെന്നവർ വിളിച്ചു 
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി