പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ

Title in English
Premathin seethalachaya

ആ..... 

പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ -എന്റെ
വിരുന്നുകാരീ
ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ - ഞാൻ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ 
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ 

Year
1969

ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം

Title in English
Chumalil swapnathin

ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 
ചിതയിൽ വയ്ക്കുമ്പോഴും പിടയുന്നൂ - നിന്റെ 
ചിരകാല സുന്ദര വിഫലസ്വപ്നം 
ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 

സ്വന്തം ഹൃദയത്തിൻ ചുടുകാട്ടിൽ ആശ
ചന്ദനവിറകിനാൽ ചിതയൊരുക്കി 
ഉദകക്രിയയ്ക്കു നീ ഒരുങ്ങിയപ്പോൾ വീണ്ടും 
ഉയിർത്തെഴുന്നേൽക്കുന്നു നിന്റെ മോഹം 
ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന 
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ 

Year
1969

ഇന്നലെ ഞാനൊരു സ്വപ്നശലഭമായ്

Title in English
innale njanoru swapnashalabhamaai

ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
മാനസമോഹത്തിൻ മകരന്ദപാനപാത്രം
മാരൻ ചുണ്ടു കൊണ്ടു നുകർന്നപ്പോൾ
അറിഞ്ഞല്ലോ ഞാനുണർന്നല്ലോ 
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു

സങ്കല്പപുഷ്പവിമാനത്തിലേറി നാം 
സന്ധ്യാംബരം നോക്കി പറന്നു പോയി
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
ചന്ദ്രലേഖ തൻ ചന്ദനത്തോണിയിൽ നാം
സന്ധ്യായമുനയിൽ തുഴഞ്ഞു ചെന്നു
അറിഞ്ഞല്ലോ ഞാനറിഞ്ഞല്ലോ 
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു

Year
1969

പോർമുലക്കച്ചയുമായി

Title in English
Pormulakkachayumayi

പോർമുലക്കച്ചയുമായി ശയനവേഷത്തിൽ
പാർവണചന്ദ്രിക ഇറങ്ങി വന്നൂ
അമ്പിളിത്താലത്തിൽ താംബൂലമൊരുക്കീ
ചെമ്പകമലർമെത്ത നിവർത്തി
ചന്ദനമണിയറ വാതിൽ തുറന്നവൾ
ഉമ്മറപ്പടി ചാരിയിരുന്നു - എന്തിനോ
ഉമ്മറപ്പടി ചാരിയിരുന്നു

കല്യാണ വീട്ടിലെ കിടപ്പറയിൽ - രാഗ
കല്ലോലമലതല്ലും ഹൃദയവുമായ്
മാടി വിളിക്കുന്നതാരെ നീ - നാണത്തിൻ
മൂടുപടമണിഞ്ഞ മണവാട്ടി - മഞ്ഞിൻ
മൂടു പടമണിഞ്ഞ മണവാട്ടി 

Year
1969

അമ്പാടിപ്പെണ്ണുങ്ങളോട് പരിഭവിച്ചിറങ്ങീ

Title in English
Ambadi pennungalodu

ആ...... 

അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ - കണ്ണന്‍
കദളിപ്പഴം നേദിച്ചു കഴിച്ചില്ലാ - കൃഷ്ണന്‍
കൈനിറയെ വെണ്ണ കൊടുത്തു - കഴിച്ചില്ലാ
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ

വനമാല കഴുത്തിലിട്ടതു വലിച്ചെറിഞ്ഞു - കണ്ണന്‍
കനിവേറും കണ്ണില്‍ നിന്നും കനല്‍ ചൊരിഞ്ഞു
ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും 
ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും - പിന്നെ
വിണ്ണിലെ ദേവന്മാരും വലഞ്ഞിതപ്പോള്‍
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ

Year
1969

മുറ്റത്തെ മുല്ലതൻ

Title in English
Muttathe mullathan

മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ
മുത്തിയതും മണത്തതും ഞാനല്ല
ഉത്രാടത്തുമ്പിയും കൂട്ടുകാരും 
മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ

മന്ദാരക്കാവിന്റെ മഞ്ഞണി നെറ്റിയിൽ
സിന്ദൂരക്കൂട്ടോ ചന്ദനമോ
ഉത്തരം ചൊല്ലാൻ ഞാനാളല്ല
പുത്തൻ വെയിലൊളി പറഞ്ഞേക്കും 
മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ

കൈതപ്പൂവിൻ കാഞ്ചനച്ചെപ്പിൽ
കളഭക്കൂട്ടോ കസ്തൂരിയോ
വാരിവാരി തേച്ചവൾ ഞാനല്ലാ
വാരിളം തെന്നൽ മണിത്തെന്നൽ

Year
1969

വാസന്ത സദനത്തിൻ

Title in English
Vasantha sadanathin

വാസന്ത സദനത്തിന്‍ വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
മത്സരിക്കേണ്ട സൌന്ദര്യമത്സരത്തില്‍
മത്സഖിയോടിന്നു നിങ്ങളാരും
വാസന്ത സദനത്തിന്‍ വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ

മന്മഥപുരിയിലെ മദിരോത്സവത്തിലെ
മഞ്ജു നര്‍ത്തകിമാരേ നിങ്ങള്‍
കണ്ണൊന്നടയ്ക്കുമോ സഖിക്കു ഞാനൊരു 
സമ്മാനം കൊടുത്തോട്ടെ - ഞാനൊരു
സമ്മാനം കൊടുത്തോട്ടെ
വാസന്ത സദനത്തിന്‍ വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ

Year
1969

മുകിലേ വിണ്ണിലായാലും

Title in English
mukile vinnilaayaalum

മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...

സുന്ദരവാനില്‍ നന്ദനം വാടി ഓ..
നിന്നുടെ വെണ്മതി വേഷം മാറി
സ്വപ്നം വെറുതെ സ്വര്‍ഗ്ഗമതും വെറുതെ
മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...

ദീപവുമേന്തീ തേടുന്നതാരേ ഓ..
മൂടല്‍മഞ്ഞിന്‍ വന്മരുഭൂവില്‍
ആശകള്‍ വെറുതെ അലയുന്നതും വെറുതെ
മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...
 

കവിളിലെന്തേ കുങ്കുമം

Title in English
Kavililenthe kumkumam

കവിളിലെന്തേ കുങ്കുമം
കണ്ണിലെന്തേ സംഭ്രമം
കവിളിലെന്തേ കുങ്കുമം
കണ്ണിലെന്തേ സംഭ്രമം
മണ്ഡപത്തില്‍ മാരനെത്തി
മാലയിടാറാകുമ്പോള്‍ 
(കവിളിലെന്തേ..)

മണിയറയില്‍ തോഴിമാര്‍
കള്ളി നിന്നെ തള്ളീടും
മണിയറയില്‍ തോഴിമാര്‍
കള്ളി നിന്നെ തള്ളീടും
കളി പറയും കാമുകന്‍
കാതില്‍ ചൊല്ലും മെല്ലെ മെല്ലെ 
(കവിളിലെന്തേ..)

പട്ടു മെത്തയിലേറി നീ
പാലെടുത്തു നീട്ടണം
പട്ടു മെത്തയിലേറി നീ
പാലെടുത്തു നീട്ടണം
തുമ്പു നുള്ളിയ വെറ്റില
തുളസിവെറ്റില നീട്ടണം പെണ്ണേ
(കവിളിലെന്തേ..)

ഹേമന്തനിദ്രയിൽ നിന്നും

Title in English
hemantha nidrayil ninnum

ഹേമന്തനിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തീയെന്നെ
പ്രേമത്തിന്‍ പ്രമദവനത്തില്‍ ക്ഷണിച്ചിരുത്തീ - ഭവാന്‍ 
ക്ഷണിച്ചിരുത്തി
അഞ്ജനക്കണ്ണിണയില്‍ ആയിരം തിരിയിട്ട
മഞ്ജുള സങ്കല്പങ്ങള്‍ കൊളുത്തിവെച്ചു
(ഹേമന്ത..)

കോമളകരങ്ങള്‍ തന്‍ സ്പര്‍ശനം കൊണ്ടു ഞാനാം
പാഴ്മരത്തുണ്ടിനെ നീ തൂമണിവീണയാക്കി
കോമളകരങ്ങള്‍ തന്‍ സ്പര്‍ശനം കൊണ്ടു ഞാനാം
പാഴ്മരത്തുണ്ടിനെ നീ തൂമണിവീണയാക്കി
സ്നേഹാര്‍ദ്രസംഗീതത്തിന്‍ സുധ പകര്‍ന്നൂ - എന്നില്‍
പാടാത്ത പല്ലവികള്‍ തുളുമ്പിവന്നൂ‍ 
(ഹേമന്ത..)

Film/album