ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ

അമ്മേ...അമ്മേ...
ശബ്ദപ്രപഞ്ചം തിരയടിച്ചു (2) -എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു
ഈ മണ്ണില്‍ ഒരു ദുഃഖബിന്ദുവായ് വീണ ഞാൻ
ഇന്നിതാ വിണ്ണിലേക്കുയരുന്നൂ...  ഉയരുന്നൂ

ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു

ആത്മാവിന്‍ അംശം കൈനീട്ടിനില്‍ക്കുന്നു
ആപാദചൂഡം ഞാന്‍ കോരിത്തരിക്കുന്നു (2)
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകും സ്നേഹമുത്തേ... 
മുത്തേ...  നീ എന്നില്‍ നിറയുന്നു
അമ്മേ... അമ്മേ...
ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു

പഞ്ചേന്ദ്രിയങ്ങളില്‍ പാലൊഴുകുന്നു
ചെഞ്ചുണ്ടു കണ്ടെന്റെ മാറു തുടിക്കുന്നു (2)
ചിക്കിലതേടി തിരികെ വന്നെത്തിയ മുത്തേ.. 
മുത്തേ... ഞാന്‍ നിന്നില്‍ അലിയുന്നു
അമ്മേ... അമ്മേ.....അമ്മേ

ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു
ഈ മണ്ണില്‍ ഒരു ദുഃഖബിന്ദുവായ് വീണ ഞാൻ
ഇന്നിതാ വിണ്ണിലേക്കുയരുന്നൂ...