പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ

പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ
പതിനാലാമിതളും വിടർന്നൂ
അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ
തിരുവാതിരപ്പാട്ടു പാടിപ്പറന്നു (പതിനഞ്ചിതളൂള്ള...)

രാപ്പാടി  പാടുന്ന രാഗം കേൾക്കുമ്പോൾ
രാത്രി ലില്ലിക്കെന്തൊരുന്മാദം
ഇന്നു രാജമല്ലിക്കെന്തൊരുത്സാഹം
രാഗം ശൃംഗാരമാകയാലോ
രാവിന്നു ദാഹാർത്തയാകയാലോ
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ
ഓ...ഓ..ഓ...(പതിനഞ്ചിതളുള്ള..)

ആകാശകനകത്തിൻ തോരണം കാണുമ്പോൾ
ആത്മാവിലെന്തിത്ര മധുവർഷം
മനോവീണയിലെന്തിത്ര സ്മൃതിമേളം
യാമിനി മോഹിനി ആകയാലോ
ഞാനിന്നു രാഗിണിയാകയായോ
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ
ഓ...ഓ..ഓ...(പതിനഞ്ചിതളുള്ള..)