ദേവത ഞാൻ ജലദേവത ഞാൻ

Title in English
Devatha njan

ദേവത ഞാൻ ജലദേവത ഞാൻ 
സങ്കൽപ്പ സാഗര ദേവത ഞാൻ 
ഗായകൻ ഞാൻ വനഗായകൻ ഞാൻ 
മായിക രാഗത്തിൻ മലർവനത്തിൽ 

മുഴുകുന്നു ഞാൻ മുഴുകുന്നു 
മുരളീ മൃദുരവ മാധുരിയിൽ 
പ്രാണസഖീ എൻ ഹൃദയസഖീ 
ഗാനത്തിൻ പല്ലവി ഇതു മാത്രം 
ദേവത വരൂ - ദേവത വരൂ 
തരൂ തരൂ - പ്രണയചഷകം 
(ദേവത... ) 

ചന്ദനശീതള മണിയറയിൽ 
ചന്ദ്രിക വന്നു നവവധുവായ്‌
മുന്തിരിയേന്തിയ താലവുമായ്‌ 
വെണ്മുകിൽ വന്നു പ്രിയസഖിയായ്‌
മണ്ഡപമതാ - ആലകളതാ 
വരൂ വരൂ - വിരുന്നു കൂടുവാൻ 

കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ

Title in English
Kallukulangara Kallattu Veettile

കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ
കല്യാണിയെന്നൊരു സുന്ദരിയാൾ
മെല്ലെന്നെഴുന്നേറ്റു ഉമിക്കരി കൊണ്ടവൾ
മുല്ലപ്പൂ പോലുള്ള പല്ലു തേച്ചു

വരവായൊരുവൻ സുന്ദരമാരൻ
വഴിവക്കത്തായ് വിരവോടെ
നീലോല്പലമിഴിയാളെ കണ്ടു
വേലിക്കരികേ നില കൊണ്ടു

അഞ്ചലിൽ കത്തെഴുതി
ആയിരം വാക്കെഴുതീ
അരക്കിറുക്കെന്ന പോലെ
ഞാൻ നടന്നൂ

അടി പലതും നേടി വെച്ചൂ
ആനന്ദം തേടി വന്നു
അക്കരെക്കടത്തിങ്കൽ
കാത്തിരുന്നു

കല്ലിയാം സൗന്ദര്യറാണിയാളോ
കല്ലാട്ടു വീട്ടിലെ കാമിനിയോ
നിശ്ചയം നിന്നെ കിനാവു കണ്ടു
ഉച്ചക്കിറുക്കു പിടിച്ചു പോയി

Year
1969

പങ്കജദളനയനേ മാനിനീ

Title in English
Pankaja Dalanayane

പങ്കജദളനയനേ മാനിനീ മൗലേ(2)
ശങ്കിയാതെ കേട്ടാലുമെൻ ഭാഷിതം ബാലേ(2)
നന്ദസൂനു സുന്ദരാംഗൻ വൃന്ദാവനത്തിൽ(2)
ഇന്നലത്തെ രാവിൽ ചെയ്ത കേളികൾ ചൊല്ലാം(2)
വല്ലവിയാം രാധയൊത്തു നാണമില്ലാതെ(2)
കല്യാണാംഗനാകും രാസകേളി ഞാൻ കണ്ടേൻ(2)

Year
1969
Singer

നീലമലച്ചോലയിലേ നീരാടുമ്പോൾ

Title in English
Neelamalacholayile

നീലമലച്ചോലയിലേ - നീരാടുമ്പോൾ
തോണി തുഴഞ്ഞും കൊണ്ടേ - ഓ... 

നിന്റെ മാരൻ വന്നെടി പെണ്ണേ
നിന്റെ മാരൻ വന്നെടി പെണ്ണേ
അപ്പം നാണം കൊണ്ടല്ലോ കണ്ണേ - ഓ..  

കാർമുടി നീ മാടും നേരം
കരിവള കിലുങ്ങിയല്ലോ
കണ്മുന കൂട്ടിമുട്ടിയല്ലോ

നിന്റെ മാരൻ വന്നെടി പെണ്ണേ
നിന്റെ മാരൻ വന്നെടി പെണ്ണേ
അപ്പം മിണ്ടാതെ മിണ്ടിയതെന്തേ - ഓ... 

മലരണിമന്ദാരമേ പറയൂ

Title in English
Malarani mandarame

മലരണിമന്ദാരമേ പറയൂ നിൻ
മണിവള കൈയ്യിതിൽ ആരു തന്നൂ മധു (മലരണി...)

വസന്തകാലത്തിൽ ചന്ദനത്തോണിയിൽ
വന്നൊരു സുന്ദരസുമബാണൻ
കാടിതിൽ നീളേ കനകം വിതറി
കരളിൽ തേന്മഴ പെയ്തല്ലോ (മധു മലരണി...)

പറന്നു പാറും പനിനീർ കാറ്റേ
പറയൂ പാടാൻ ആരു ചൊല്ലീ
വാർമഴവില്ലിൻ തംബുരു മീട്ടും
വാനം ചൊല്ലീ പാടീടാൻ (മധു മലരണി...)

ചുണ്ടിൽ പുഷ്പതാലം

Title in English
Chundil pushpathaalam

ചുണ്ടിൽ പുഷ്പതാലം
കണ്ണിൽ സ്വപ്നജാലം
അണിയൂ മന്മഥരഥവുമായ്
വരുന്നൂ രാഗം വരുന്നൂ
വരൂ നീ എതിരേൽക്കാൻ

മദാലസ ഞാൻ ഭവാനു തരാൻ
ഒരുക്കീ മധുപാത്രം
മാധുരി ഞാൻ-  നുകർന്നാലോ
നീർത്താം മാരനു തല ചായ്ക്കാൻ
വിരിമാറിൽ മലർമഞ്ചൽ
(ചുണ്ടിൽ..)

ഉറങ്ങുമ്പോൾ - മയങ്ങുമ്പോൾ
ഉണർത്താനാരു വരും
വിലാസിനി നീ - മനോഹരിയായ്
ഉണർത്താൻ മെല്ലെ വരും
കരളാകെ - കുളിരേകും
ആശാലഹരിയിൽ അലിയും നാം
പുലർകാലം വരുവോളം

കണ്ടില്ലേ കണ്ടില്ലേ സമ്മാനം

Title in English
Kandille kandille

കണ്ടില്ലേ കണ്ടില്ലേ സമ്മാനം
കണ്മുന എഴുതും സന്ദേശം
കൈവല്യം നൽകുന്ന സംഗീതം
കൈവല്യം നൽകുന്ന സംഗീതം

ഇന്നു നീ കേൾക്കുവാൻ ഗാനം
പാടുന്നു ഞാൻ
നിന്മിഴി കാണുവാൻ നൃത്തമാടുന്നു ഞാൻ
ഹൃദയാനന്ദദൂതാ വരൂ
അനുരാഗാമൃതം പകരൂ

പാരിലും വാനിലും ഇന്നു പ്രേമോത്സവം
കണ്ണിനും കാതിനും മധുപാനോത്സവം
കാറ്റിലാടുന്ന പൂങ്കുല ഞാൻ -ഇന്നു 
തേടുന്നു പൂത്തുമ്പിയെ

കണ്ടില്ലേ കണ്ടില്ലേ സമ്മാനം
കണ്മുന എഴുതും സന്ദേശം
കൈവല്യം നൽകുന്ന സംഗീതം
കൈവല്യം നൽകുന്ന സംഗീതം

ഒന്നു വന്നേ വന്നേ

Title in English
Onnu vanne vanne

ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ - നിന്റെ
കണ്ണാലെ കല്ലെറിഞ്ഞു കറക്കിയില്ലേ
കണ്ണാലേ കൊല്ലല്ലേ വന്നേ

അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ
തേനല്ലേ - ഇന്നു
കരടിവേഷം മാറ്റി വെച്ച മാനല്ലേ
അയ്യയ്യാ അയ്യയ്യാ അയ്യാ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ
തേനല്ലേ

കടമിഴി രണ്ടും കരളിനെകൊണ്ടേ
തലപ്പന്തു വേലകൾ കാട്ടുന്നു ബാലേ
വേണ്ടാത്ത പൊല്ലാപ്പു കണ്ടാൽ വിരുന്നൂട്ടാൻ
അച്ഛൻ അമ്മ അളിയൻ ഓടിക്കൂടും
ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ
അയ്യാ കണ്ടോ കണ്ടോ വാക്കിലിപ്പോൾ
തേനല്ലേ

എവിടെയോ ലക്ഷ്യം

Title in English
Evideyo lakshyam

എവിടെയോ ലക്ഷ്യം എവിടെയാണു യാത്ര
വിളിയേതോ ഹേ ദേവാ - ഹേ ദേവാ

ലോകനാഥ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധന്നു ദണ്ഡമായി കൈ നീട്ടണം ഭവാൻ

നീ അറിവിൻ അമൃതം നൽകി നരദേഹമാകുമീ-
നവകനകചഷകമേകി കരുണാകരൻ ഭവാൻ
അജ്ഞാതതിമിരത്താലേ അതു പാഴിലാക്കി നാം

ലോകനാഥ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധന്നു ദണ്ഡമായി കൈ നീട്ടണം ഭവാൻ

മിഴി നൽകി നീയെന്നാലും വഴി കാണ്മതില്ല നാം
അഴകേറും ജ്ഞാനദീപം കനിവാർന്നു നൽകണേ
നീയേ മാർഗ്ഗം നീ തന്നെ മാർഗ്ഗദീപം

ലോകനാഥ ദേവാ സ്നേഹാമൃതസ്വരൂപാ
അന്ധന്നു ദണ്ഡമായി കൈ നീട്ടണം ഭവാൻ

കണ്ണുവിളിയ്ക്കുന്നു കയ്യുതടുക്കുന്നു

Title in English
Kannu vilikkunnu

കണ്ണുവിളിയ്ക്കുന്നു കയ്യു തടുക്കുന്നു
കൈകള്‍ അടുക്കുമ്പോള്‍ കാല്‍കള്‍ അകലുന്നൂ
കള്ളക്കളിയെന്തിനീ മുല്ലമലരമ്പുമായ്
(കണ്ണുവിളിയ്ക്കുന്നു..)

മദിരോത്സവത്തില്‍ ആടാന്‍ വരുന്നു
പുളകാങ്കുരത്തില്‍ മൂടാന്‍ വരുന്നൂ
കയ്യില്‍ മലരമ്പുമായ് കാമന്‍ വരവായിതാ
എന്റെ കരവല്ലികള്‍ നിന്‍ കഴുത്തില്‍ ചുറ്റിടും
ഹൃദയലീല - പ്രണയമേള - ഇന്നിതാ
(കണ്ണുവിളിയ്ക്കുന്നു..)

മതിയെന്നു നിന്റെ മതി ചൊല്ലുവോളം
ഇനിയെന്റെ നൃത്തം മതിയാക്കുകില്ലാ
തുടിക്കുന്നില്ലേ - പിടയ്ക്കുന്നില്ലേ - നിന്‍ മാനസം
മാനമരുതേ മുരളിയെവിടെ ഗായകാ
(കണ്ണു വിളിയ്ക്കുന്നു..)