മന്മഥദേവന്റെ മണിദീപങ്ങള്‍
കണ്മണി നിന്നുടെ കണ്മുനകള്
സ്നേഹസുരഭില തൈലം പകര്‍ന്നതില്‍
മോഹനസ്വപ്നമിന്നു തിരിനീട്ടി -തിരിനീട്ടി
(മന്മഥദേവന്റെ..)
നിന്നുടെ സങ്കല്പ മലര്‍വനപ്പൊയ്കയില്‍
സുന്ദര ചൈത്രമിറങ്ങുമ്പോള്‍
കവിളില്‍ വിരിയുന്നു ലജ്ജാരുണമാം
കൈരവമലരുകള്‍ തോഴീ - നറും
കൈരവമലരുകള്‍ തോഴീ
(മന്മഥദേവന്റെ..)
മോഹമദാലസ നിദ്രതന്‍ മടിയില്‍
ഞാനുമെന്‍ ഗാനവുമുറങ്ങുമ്പോള്‍
നിന് മിഴിവെളിച്ചത്തില്‍ സ്വര്‍ണ്ണാംഗുലിയാല്‍
നുള്ളിയുണര്‍ത്തുന്നിതെന്നെ - എന്നും
നുള്ളിയുണര്‍ത്തുന്നിതെന്നെ
(മന്മഥദേവന്റെ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page