നവയുഗപ്രകാശമേ

നവയുഗപ്രകാശമേ സാഹോദര്യപ്രഭാതമേ
ഉദയാരുണകിരണമേ - വന്നാലും - വന്നാലും

മനുഷ്യന്റെ മനസ്സിന് മോചനം നല്‍കാന്‍
തുറക്കാത്ത വാതിലുകള്‍ തുറക്കൂ
തുറക്കാത്ത വാതിലുകള്‍ തുറക്കൂ

മാനവചിന്തതന്‍ വഴിത്താര മുടക്കുന്ന
മതിക്കെട്ടു സമസ്തവും തകര്‍ക്കൂ
തുറക്കാത്ത വാതിലുകള്‍ തുറക്കൂ
ഉന്നത ചിന്ത തന്‍ ഉത്തുംഗശൃംഗത്തില്‍
വെന്നിക്കൊടി നാട്ടി മനുഷ്യന്‍
വിണ്ണില്‍ വളര്‍ത്തിയ മധുപുഷ്പവനത്തില്‍
വിഷവൃക്ഷം നടുന്നതും മനുഷ്യന്‍ 
വിഷവൃക്ഷം നടുന്നതും മനുഷ്യന്‍ 

മനുഷ്യന്റെ മനസ്സിന് മോചനം നല്‍കാന്‍
തുറക്കാത്ത വാതിലുകള്‍ തുറക്കൂ
തുറക്കാത്ത വാതിലുകള്‍ തുറക്കൂ

അറിവിന്‍ മുന്നില്‍ - വെളിച്ചത്തിന്‍ മുന്നില്‍
അടയാതിരിക്കട്ടെ വാതിലുകള്‍
അടയാതിരിക്കട്ടെ വാതിലുകള്‍