തിരിയൊ തിരി പൂത്തിരി

തിരിയൊ തിരി പൂത്തിരി
കണിയോ കണി വിഷുക്കണി
കാലിൽ കിങ്ങിണി കയ്യിൽ പൂത്തിരി
നാളെ പുലരിയിൽ വിഷുക്കണി 
(തിരിയൊ തിരി..)

ആകാശത്തിൻ തളികയിലാകെ
അവിലും മലരും അരിമണിയും 
വെണ്മതിയാകും വെള്ളരിക്കാ
പൊന്മുകിലാകും വെൺപുടവ 
(തിരിയൊ തിരി..)

സംക്രമരാത്രി വാനിൽ പൂത്തിരി കൊളുത്തി
ചന്ദ്രികതൻ പട്ടെടുത്തു പാരിടം ചാർത്തി 
കണികാണാൻ ഉണരണം
കണ്ണുപൊത്തി ഉണരണം 
കാലത്തെ കൈ നിറയെ കൈനീട്ടം വാങ്ങണം
കണികാണാൻ ഉണരണം
കണ്ണുപൊത്തി ഉണരണം