ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം

Title in English
Hrudaya muraliyil

ഹൃദയമുരളിയില്‍ പ്രണയത്തിന്‍ ഗീതം 
സംഗീതം സംഗീതം
അലിയുകയാണീ അമൃതക്കടലില്‍
ഉയിരും തനുവും
(ഹൃദയമുരളിയില്‍..)

ഞാനൊരു തടിനി നീയൊരു നൌക
മന്മഥന്‍ തുഴയും നവരത്നനൌക
അഴകേറുമീ അനുഭൂതിയില്‍
ഒഴുകുന്നു ഒഴുകുന്നു തോണി

ഞാനൊരു ശലഭം ഗാനലഹരിയാല്‍
കാവ്യം മൂളും കാമുകശലഭം
തവവീഥിയില്‍ വനപുഷ്പമായ്
വിരിയുന്നു ചിരിതൂവി ഞാനും
(ഹൃദയമുരളിയില്‍..)

എന്തറിഞ്ഞു മണിവീണ പാവം

Title in English
Entharinju maniveena

എന്തറിഞ്ഞു മണിവീണ പാവം
എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം
എന്തറിഞ്ഞു മണിവീണ പാവം
എന്നാത്മസരസ്സിലെ കണ്ണീരിന്നാഴം
(എന്തറിഞ്ഞു...)

പൊയ്പ്പോയ സ്വപ്നങ്ങള്‍ ചിറകറ്റു വീഴും
കല്‍പ്പാന്തപ്രളയമാം കണ്ണീരിന്നാഴം
പൊയ്പ്പോയ സ്വപ്നങ്ങള്‍ ചിറകറ്റു വീഴും
കല്‍പ്പാന്തപ്രളയമാം കണ്ണീരിന്നാഴം 
(എന്തറിഞ്ഞു...)

Year
1969

കഴിഞ്ഞ സംഭവങ്ങൾ

Title in English
Kazhinja sambhavangal

കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍
കാലം തിരിച്ചുനടന്നാല്‍
ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും
ചിലരപ്പോള്‍ത്തന്നെ മരിക്കും

മറവിതന്‍ ശവപ്പെട്ടി തുറന്നു കൊണ്ടെത്രയോ
മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും
മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍
മധുരസ്മരണകള്‍ പറന്നുവരും - പറന്നുവരും
(കഴിഞ്ഞ സംഭവങ്ങള്‍ ...)

മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില്‍
പുറകിലും മുന്നിലും വാതിലുകള്‍
ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ്
മുഴുവന്‍ തുറന്നവന്‍ മുഴുഭ്രാന്തന്‍ 

Year
1969

കാലമെന്ന കാരണവർക്ക്

Title in English
Kaalamenna kaaranavarkku

കാലമെന്ന കാരണവര്‍ക്ക് കേരളത്തില്‍ സംബന്ധം 
കേരളത്തില്‍ സംബന്ധത്തില്‍ കന്യകമാര്‍ നാലാണ്‌ 
നാലാണേ നാലാണേ നാലാണേ

ചിങ്ങത്തില്‍ പിറന്നവള്‍ പൂക്കാലം 
ചിരിതൂകി കളിയാടും പൂക്കാലം - ഓഹോ
പൂക്കാലം 
ആവണിപ്പൂക്കളാല്‍ ആടകള്‍ ചാര്‍ത്തി 
ആടിപ്പാടി നടക്കുന്ന കന്യകയല്ലോ - അവള്‍  
കന്യകയല്ലോ

പച്ചമല ഹൊയ് - പവിഴമല ഹൊയ് 
പച്ചമല പവിഴമല തെരുവുകളില്‍ നല്ല 
വൃശ്ചികത്തില്‍ പിറന്നവള്‍ മഞ്ഞുകാലം - ഓഹോയ്
മഞ്ഞുകാലം 
കുംഭത്തിള്‍ പിറന്നവള്‍ മറ്റൊരുത്തി - ഹയ് 
ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി - ഓഹൊയ്
തമ്പുരാട്ടി 

Year
1969

അശോകവനത്തിലെ സീതമ്മ

Title in English
Asokavanathile seethamma

അശോക വനത്തിലെ സീതമ്മ 
അവളുടെ ശ്രീരാമന്‍ ആരമ്മാ - നീ
ചൊല്ലമ്മാ (അശോക..)

അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ 
അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ 
അഴകിയ രാവണന്‍ ആരമ്മാ 
തുഞ്ചന്‍ വളര്‍ത്തിയ പൈങ്കിളിയേ - ഈ 
നെഞ്ചിലെ സങ്കടം ഏതമ്മാ - നീ
ചൊല്ലമ്മാ (അശോക..)

ഏഴുവരികള്‍ തള്ളി - പിന്നെ എഴക്ഷരവും തള്ളി 
ഏഴുവരികള്‍ തള്ളി - പിന്നെ എഴക്ഷരവും തള്ളി 
എല്ലാം എല്ലാം ചൊല്ലമ്മാ - നീ
എല്ലാം എല്ലാം ചൊല്ലമ്മാ 

Year
1969

പാർവണരജനി തൻ പാനപാത്രത്തിൽ

Title in English
parvana rajanithan

ആ.......

പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ
നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ
നൈവേദ്യം - പഴമോ ഇളനീരോ 
പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ

ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും
ദിവ്യാനുരാഗത്തിൻ മന്ദാകിനി - ആ... 
ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം
മല്ലായുധക്കാവിൽ മദിരോത്സവം - ഇന്നു
മല്ലായുധക്കാവിൽ മദിരോത്സവം 
പാർവണരജനിതൻ പാനപാത്രത്തിൽ
പാലോ - തേനോ - പനിനീരോ

Year
1969

കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ

Title in English
Kettippidichappol

കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ് - എന്നെ
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ് 
മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു
മാനസസങ്കല്പമേതാണ്
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ്

Year
1969

കരയുന്ന നേരത്തും

Title in English
Karayunna nerathum

കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാള ജീവിത നാടകരംഗം
പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ
കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു
കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാള ജീവിത നാടകരംഗം

ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ
നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ
ഭാവവും ഹാവവും കണ്ടു രസിക്കുന്ന
പാവങ്ങൾ കാണികൾ എന്തറിഞ്ഞു 
കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാള ജീവിത നാടകരംഗം

ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച
ഗാനപ്രപഞ്ചത്തിൽ വന്നവനേ
കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി
പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും 

Year
1969