പായുന്ന നിമിഷം തിരികെ വരുമോ

Title in English
Paayunna nimisham

പായുന്ന നിമിഷം തിരികെ വരുമോ
ജീവിത വേളയിതിൽ
പാഴായ സമയം വ്യർത്ഥം നഷ്ടം
നാടകലീലയിതിൽ ഹാ
(പായുന്ന... )

നാമിന്നു കാണുന്ന താരുണ്യം
നാളേയ്ക്കു വാടുന്ന മാകന്ദം
കൈകാട്ടി വിളിക്കുന്ന സൗഭാഗ്യം
കാലത്തിൻ സൗവർണ്ണ സമ്മാനം
പാനപാത്രം കൈയ്യിലേന്തും
പാന്ഥരല്ലോ നമ്മളെല്ലാം
ഇന്നാണു സാക്ഷാൽ വസന്തോത്സവം
(പായുന്ന... )

നീലമുകിലേ നിന്നുടെ നിഴലിൽ

Title in English
Neelamukile ninnude nizhalil

നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില്‍ ഞാന്‍ 
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില്‍ ഞാന്‍ 
നീലമുകിലേ... 

രാജഹംസത്തെ ദൂതിനയച്ച
രാഗകഥയിലെ നായിക ഞാന്‍ 
മലര്‍മിഴിയാലേ ലേഖനമെഴുതി
മലര്‍മിഴിയാലേ ലേഖനമെഴുതി
മറുപടി കാക്കും കാമിനി ഞാന്‍ 
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില്‍ ഞാന്‍ 
നീലമുകിലേ...

പ്രേമസാഗരതീരരാജിത
മദനമന്ദിര മണിയറയില്‍ 
കനകക്കിനാവിന്‍ ദീപപ്രഭയില്‍
കനകക്കിനാവിന്‍ ദീപപ്രഭയില്‍
കവിതകള്‍ തീര്‍ക്കും കന്യക ഞാന്‍

ദേവൻ തന്നത് തിരുമധുരം

Title in English
Devan thannathu thirumadhuram

ദേവന്‍ തന്നതു തിരുമധുരം - ഈ
ദേവന്‍ തന്നതു പ്രണയസുഖം
കാമിനീ നിന്‍ ഹൃദയതലം
കാമനേകിയ പൂജാഫലം 
(ദേവന്‍... )

മാനസശാലയില്‍ മധുവിധുലീലയില്‍
ഗാനവും താളവും അലിഞ്ഞുചേര്‍ന്നു
മാനസശാലയില്‍ മധുവിധുലീലയില്‍
ഗാനവും താളവും അലിഞ്ഞുചേര്‍ന്നു
പ്രാണസഖീയെന്‍ ഭാവനാമുരളിയില്‍
പാടാത്ത പാട്ടുകള്‍ വിരുന്നു വന്നു 
വിരുന്നു വന്നു 
ദേവന്‍ തന്നതു തിരുമധുരം - ഈ
ദേവന്‍ തന്നതു പ്രണയസുഖം

നന്ത്യാർവട്ട പൂ ചിരിച്ചു

Title in English
Nandyarvatta poo chirichu

നന്ത്യാർവട്ട പൂ ചിരിച്ചു
നാട്ടുമാവിന്റെ ചോട്ടിൽ
നിന്റെ നാണം കണ്ടു ജനം ചിരിച്ചു
നാലും കൂടിയ മുക്കിൽ
നന്ത്യാർവട്ട പൂ ചിരിച്ചു
നാട്ടുമാവിന്റെ ചോട്ടിൽ

ബാൻഡുമേളം കേട്ടതന്നു പള്ളിമുറ്റത്തോ
പാട്ടു കേട്ടാൽ താളമിടും കരളിൻ മുറ്റത്തോ
കാറ്റിലാടും പൂവു പോലെ നീയുലഞ്ഞാടി
എന്റെ കൈവിരലിൽ തൊട്ടനേരം മാറിടം തുള്ളി
നന്ത്യാർവട്ട പൂ ചിരിച്ചു
നാട്ടുമാവിന്റെ ചോട്ടിൽ

മന്ത്രകോടി ചുറ്റിയന്ന് നീ നടന്നപ്പോൾ
രണ്ടു കൊച്ചുതാരകങ്ങൾ എന്നിൽ വീണപ്പോൾ
ആ മിഴികൾ നെയ്തു തന്ന പൂഞ്ചിറകിന്മേൽ
ഒരു മേഘമായി മോഹവാനിൽ
ഞാൻ പറന്നാടി

വിവാഹമണ്ഡപത്തിലാളൊഴിയും

Title in English
Vivaha mandapathil

വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം
വിരുന്നുകാർ കൈകൂപ്പി പിരിഞ്ഞു പോകും
അണിയറയിൽ - നിന്റെ മണിയറയിൽ - നീയും
മണവാളച്ചെറുക്കനും മാത്രമാകും 
വിവാഹമണ്ഡപത്തിലാളൊഴിയും

അരങ്ങത്തു നടന്നത്‌ ചടങ്ങുമാത്രം
അനുരാഗനാടക നാന്ദിമാത്രം
മുഖപടമില്ലാതെ - അഭിനയമില്ലാതെ
അനുഭവിച്ചറിയണമാദ്യരംഗം 
വിവാഹമണ്ഡപത്തിലാളൊഴിയും

പറയേണ്ട വരികൾ മറന്നുപോകാം 
പാടേണ്ട പദങ്ങളും മറന്നേക്കാം 
പരിസരം മറന്നാലും ജീവിത സുഖദു:ഖ 
പരസ്പര സമർപ്പണം ആദ്യധർമ്മം 
പരസ്പര സമർപ്പണം ആദ്യധർമ്മം 

നിഴൽ നാടകത്തിലെ നായിക നീ

Title in English
Nizhal naadakathile

നിഴല്‍നാടകത്തിലെ നായിക നീ 
അഴലിന്റെ പന്തലിൽ ഇരുളിൽ നടക്കുന്ന 
നിഴല്‍നാടകത്തിലെ നായിക നീ 
(നിഴല്‍..)

അണിയുന്നതെന്തിനു കണ്ണുനീരിൻ 
മണിമുത്തു മാലകൾ നീ വെറുതെ 
എന്തിനലങ്കാരം - എന്തിനു സിന്ദൂരം 
എന്തിനോ കിനാക്കൾതൻ പുഷ്പഹാരം 
(നിഴല്‍..)

സൂര്യനും ചന്ദ്രനും വിളക്കു വച്ചാൽ 
സുന്ദരലോകത്തിൻ യവനികയിൽ 
മായുന്നു തെളിയുന്നു - നീയൊരു നിഴലായി
കാണികളില്ലാത്ത കളിയരങ്ങിൽ 
(നിഴല്‍..)

Year
1969

സ്വന്തം ഹൃദയത്തിനുള്ളറയിൽ

Title in English
Swantham hridayathinnullarayil

സ്വന്തം ഹൃദയത്തിനുള്ളറയിൽ - എന്റെ 
സ്വപ്നത്തെ അടക്കിയ കല്ലറയിൽ 
പുഷ്പചക്രം ചാർത്തുവാനായി
പൂന്തിങ്കൾ വീണ്ടും വന്നു 
സ്വന്തം ഹൃദയത്തിനുള്ളറയിൽ - എന്റെ 
സ്വപ്നത്തെ അടക്കിയ കല്ലറയിൽ 

മതങ്ങൾ കെട്ടിയ മതിലുകൾക്കുള്ളിൽ 
മർത്യൻ വീണു മരിച്ചപ്പോൾ
ആരുമറിയാതെൻ അനുരാഗസ്വപ്നത്തെ 
ആറടി മണ്ണിൽ അടക്കി - ഞാൻ 
ആറടി മണ്ണിൽ അടക്കി 
സ്വന്തം ഹൃദയത്തിനുള്ളറയിൽ 

കൊളുത്തിയില്ല താരകളന്നൊരു 
കൊച്ചു കൈത്തിരി വാനിടത്തിൽ 
കാവലിരിക്കുന്നു കണ്ണീർമഴയിലും 
കദനച്ചൂടിലും ഞാൻ മാത്രം 
കദനച്ചൂടിലും ഞാൻ മാത്രം 

Year
1969

എന്റെ കണ്ണിൽ പൂത്തു നിൽക്കും

Title in English
Ente kannil poothu nilkkum

എന്റെ കണ്ണിൽ പൂത്തുനിൽക്കും 
പ്രേമസുന്ദരപുഷ്പവനം 
എങ്ങനെ ഞാനിതു മൂടിവയ്ക്കും 
എവിടെ ഒളിപ്പിക്കും
(എന്റെ..) 

എന്റെ കരളിൻ തന്ത്രികൾമീട്ടും 
വീണസംഗീതം 
എങ്ങനെ എങ്ങനെ ഞാൻ നടക്കും 
മന്നിടമറിയാതെ 
(എന്റെ..) 

എന്റെ ചെവിയിൽ കാമുകനോതിയ 
മധുരാക്ഷരമന്ത്രം മധുരാക്ഷരമന്ത്രം 
മന്ദപവനൻ വസന്തമലരോടോതി 
നടക്കുന്നു 
മനസ്സിനുള്ളിൽ കൽപ്പന വന്നൊരു 
മണിയറ തീർക്കുന്നു 
മലർക്കിനാക്കൾ പുഷ്പം 
വിതറിയ മഞ്ചമൊരുക്കുന്നു 
(എന്റെ....)

Year
1969

ഗോപുരക്കിളിവാതിലിൽ നിൻ

Title in English
Gopurakkili vaathilil

ആ.......
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ
ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം
എന്നും സാധകം ഞാന്‍ ചെയ്തു വച്ച പ്രേമസംഗീതം - 
പ്രേമസംഗീതം
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ

മന്ദിരത്തിന്‍ മണിവിളക്കുകള്‍ കണ്‍തുറന്നില്ല
രാഗതന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല
പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ

Year
1969

മധ്യാഹ്നസുന്ദര സ്വപ്നത്തിൽ

Title in English
madhyahna sundaraswapnathil

മധ്യാഹ്നസുന്ദര സ്വപ്നത്തിൽ ഞാനൊരു
ചിത്രശലഭമായ് പറന്നു പോയി
മധുമാസപകലുകൾ പൂമാല വിൽക്കുന്ന
മഴവില്ലിൻ നാട്ടിലേക്ക് ഉയർന്നു പോയി 

കണ്ടൂ ഞാൻ....
മണവാളച്ചെറുക്കനെ കണ്ടൂ ഞാൻ
മണിമുകിൽ താഴ്വരയിൽ
ഒരു മരത്തണലിൽ
മണവാളച്ചെറുക്കനെ കണ്ടൂ ഞാൻ
ശലഭത്തിൻ രൂപം മാറി
ഒരു കൊച്ചു മാലാഖയായ് 
ശലമോന്റെ ഗീതം പാടി ചെന്നു ഞാൻ
ഓഹോഹോ - ആഹാഹാ.. (മദ്ധ്യാഹ്ന...)

Year
1969