മാവു പൂത്തു മാതളം പൂത്തു

മാവു പൂത്തു മാതളം പൂത്തു
താന്നി പൂത്തു തമ്പകം പൂത്തു
കാമദേവനോടിയടുത്തൂ
ആവനാഴി വാരിനിറച്ചു
(മാവു പൂത്തു ..)

പാല പൂത്തു പയനം പൂത്തു
പട്ടുപുള്ളിച്ചേലയുടുത്തൂ 
കുളികഴിഞ്ഞൂ കുന്നും മലയും
കളഭചന്ദനഗോപികള്‍ തൊട്ടു 
(മാവു പൂത്തു ..)

പുഷ്പകാലക്ഷേത്രത്തിങ്കല്‍ ‍
പൂജാവനമാലയുമേന്തി
പുലരൊളിയാം കഴകക്കാരി
കിളിമൊഴിയായ് കേറി വന്നു 
(മാവു പൂത്തു ..)