താലോലം കിളി പൂത്താലി
തങ്കക്കുടത്തിനു പൊന്താലീ
ആകാശത്തിലെയമ്പിളിപ്പൈതലി-
ന്നായിരം കല്ലുള്ള മണിത്താലി (താലോലം..)
പെറ്റമ്മ തന്നുടെ കണ്ണീരില്‍ നിന്നും
പൊട്ടിവിരിഞ്ഞൊരീ പൊന്‍താമര
ഞങ്ങള്‍ക്കു കിട്ടിയ നിധിയല്ലോ
മംഗല്യമണിദീപതിരിയല്ലോ - തിരിയല്ലോ (താലോലം..)
വിണ്ണിലെ കുഞ്ഞിനു പത്തുവെളുപ്പിനു
ചന്ദനപാത്തിയില് നീരാട്ട്
നാളേ പുലരിയില്‍ അമ്മേടെ കുഞ്ഞിനു
നാലും വെച്ചുള്ള ചോറൂണ് (താലോലം..)
ഊഞ്ഞാലാ പൊന്നൂഞ്ഞാലാ
ഊണും കഴിഞ്ഞാടാനൂഞ്ഞാലാ
പൊന്മുളംകാട്ടിലെയാറ്റയ്ക്കും പാറ്റയ്ക്കും
മുന്തിരിവള്ളിയിലൂഞ്ഞാലാ..
ഊഞ്ഞാലാ.. ഊഞ്ഞാലാ..
ഊഞ്ഞാലാ.. പൊന്നൂഞ്ഞാലാ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page