മണിമാരൻ തന്നത്

മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം
കണ്ണുനീർ തേവിത്തേവി കരളിതിൽ വിളയിച്ച
കനകക്കിനാവിന്റെ കരിമ്പിൻ തോട്ടം

മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം

പൂവണിക്കുന്നുകൾ പീലിനിവർത്തും
പുഴയുടെയോളത്തിൻ വിരിമാറിൽ
ചേലൊത്ത പൂനിലാവിൽ ചങ്ങാടം തുഴയുമ്പോൾ
നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നില്ക്കും
നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നില്ക്കും

മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം

നാടും നഗരവും കടന്നു പോകാം
നാഴൂരിമണ്ണുവാങ്ങി നമുക്കു പാർക്കാം
പുള്ളിക്കുയിലിന്റെ കൂടുപോലുള്ളൊരു
പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം
പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം
മണിമാരൻ തന്നത് പണമല്ല പൊന്നല്ല
മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം