ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും

ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും
ഏകാന്തഗാനവിഹാരി
ആരു നീ ആരു നീ പഞ്ചവർണ്ണക്കിളി
ആരാണു നിന്നുടെ പ്രേമധാമം (ഏതോ സുന്ദര..)

വസന്തങ്ങൾ നൃത്തമാടും വനവീഥിയോ
സുഗന്ധങ്ങൾ ചുംബിക്കും മലർവാടിയോ (2)
ഏതാണു നിന്നുടെ ജന്മദേശം
എന്താണു നിൻ രഹസ്യ സന്ദേശം (ഏതോ സുന്ദര..)

മാരിവിൽച്ചിറകുകൾ വീശി നീയെൻ
മാനസവീണയെ വിളിച്ചുണർത്തി (2)
പാടാത്ത പല്ലവികൾ ഞാൻ പഠിച്ചു
നിനക്കു പാലും പഴങ്ങളും സൽക്കരിച്ചൂ (ഏതോ സുന്ദര..)