കാലം മുടിക്കെട്ടിൽ

കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെത്താമര വാടിയാലും
എന്നനുരാഗമാം മയിൽപ്പീലിതേന്മാവി-
നെന്നും കുന്നും പതിനാറു തിരുവയസ്സ്
(കാലം..)

കൗമാരം കൊളുത്തിയ കാർത്തികവിളക്കുകൾ
പൂമിഴികളിൽ നിന്നു മറഞ്ഞാലും (2)
കൈകൾ വിറച്ചാലും കാലുകൾ തളർന്നാലും
കരളിലെ മധുവിധു തുടർന്നു പോകും 
(കാലം..)

മാവിതു പൂത്താലും മാങ്കനി കായ്ച്ചാലും
മാകന്ദമെന്നുമെന്നും ഞാൻ വളർത്തും (2)
ഞാൻ നിന്റെ നിഴലായും നീയെന്റെ തണലായും
ജീവിതയാത്രയിതു തുടർന്നു പോകും
(കാലം..)