ഫിക്ഷൻ/ഫാന്റസി

മൈ ഡിയർ കുട്ടിച്ചാത്തൻ 3D

Title in English
My dear Kuttichathan 3D
വർഷം
2011
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
Executive Producers
അനുബന്ധ വർത്തമാനം
  • ചിത്രത്തിന്റെ മൂന്നാമത്തെ റിലീസ് 
  • അഈ റിലീസ് ഡിജിറ്റൽ ഫോർമാറ്റിൽ 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
Art Direction
Submitted by m3db on Tue, 08/30/2011 - 15:14

ഒറ്റക്കൈയ്യൻ

Title in English
Ottakkayyan

വർഷം
2007
റിലീസ് തിയ്യതി
Runtime
79mins
സർട്ടിഫിക്കറ്റ്
അവലംബം
http://en.wikipedia.org/wiki/Ottakkayyan
കഥാസന്ദർഭം

ഒരു വർഗ്ഗിയ കൊലപാതകത്തിനു ശേഷം രാത്രിയുടെ മറപറ്റി ഒരു തുരുത്തിലേക്ക് ഓടി വരുന്ന ഒരു ഹിന്ദു യുവാവിന്റെയും ഒരു മുസ്ലീം യുവാവിന്റേയും കഥ. ആ തുരുത്തിൽ രണ്ട് മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ആ യുവാക്കളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു.

കഥാസംഗ്രഹം

പരസ്പരം പോരടിക്കുന്ന രണ്ട് വിഭാഗങ്ങളുടെ പ്രവർത്തകരായ മിസ്റ്റർ എ (അരുൺ), മിസ്റ്റർ ബി (അശോകൻ‌) എന്നിവർ തങ്ങളുടെ നേതാക്കൾ വർഗ്ഗീയ വിദ്വേഷം വളർത്താൻ തങ്ങളെ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കുന്നു. നാട്ടിൽ നിൽക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുക്കുന്നത് ഒരു തുരുത്തിനെ ഇരു കരകളുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽ പാളമാണ്. ആ തുരുത്തിൽ ആകെയുള്ള വീട് ഒറ്റക്കൈയ്യൻ വാസുവിന്റെ (ഹരിശ്രീ അശോകൻ) വീടാണ്. രാത്രിയിൽ എന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയ വാസുവിനെ കാത്തിരിക്കുന്ന ഭാര്യ (റാണി ബാബു), മകളുടെ ബന്ധം ഇഷ്ടമല്ലാത്തതുകൊണ്ട് മരുമകനെ കൊല്ലാൻ കള്ളത്തോക്കും തയ്യാറാക്കി കാത്തിരിക്കുന്ന അമ്മായിയപ്പൻ കള്ളത്തോക്ക് കണാരൻ (ടി ജി രവി) എന്നിവരിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.

ഈ രണ്ട് ചെറുപ്പക്കാരും വാസുവിനെ രണ്ട് സ്ഥലങ്ങളിലായി കണ്ടുമുട്ടുന്നു. വാസുവിന്റെ സ്നേഹപൂർണ്ണമായ ഉപദേശങ്ങൾക്കൊടുവിൽ വർഗ്ഗീയ വിദ്വേഷങ്ങളൊക്കെ മറന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.

വെബ്സൈറ്റ്
http://www.2dmovie.com/Movie.php?id=59
അനുബന്ധ വർത്തമാനം
  • ഒന്നര മണിക്കൂറിൽ നടക്കുന്ന ഒരു സംഭവം ഒന്നര മണിക്കൂറിൽത്തന്നെ സിനിമയിൽ കാണിച്ചിരിക്കുന്നു.
  • ഹരിശ്രീ അശോകൻ ആദ്യമായി നായക വേഷത്തിൽ അഭിനയിച്ച ചിത്രം.
  • ഈ ചിത്രം പൂർണ്ണമായും രാത്രിയിലാണ് ചിത്രീകരിച്ചത്.
  • ചിത്രത്തിന്റെ അവസാനം കാണിച്ചിരിക്കുന്ന വെള്ളത്തിൽ ഒഴുകി നടക്കുന്ന കുട ശരിക്കും ചിത്രീകരണ വേളയിൽ അറിയാതെ കിട്ടിയ ഒരു ഷോട്ട് ആണ്.
  • ആദ്യമായി തിയറ്ററുകൾക്കൊപ്പം ഇന്റർനെറ്റിലും റിലീസ് ചെയ്ത മലയാള സിനിമ.
ഇഫക്റ്റ്സ്
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
പരസ്യം
Submitted by Sandhya on Sat, 01/01/2011 - 00:26

ഉറുമി

Title in English
Urumi
വർഷം
2011
റിലീസ് തിയ്യതി
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

1498 ൽ കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡ ഗാമയെ കൊലപ്പെടുത്താൻ തക്കം പാർത്തു നടന്ന ചിലരുടെ കഥയാണ് ഉറുമി.

കഥാസംഗ്രഹം

കേരളത്തിലേക്ക് കടൽ കടന്ന് പോർച്ചുഗീസുകാർ എത്തിയ ചരിത്രം വിവരിച്ചു കൊണ്ടാണു ചിത്രം തുടങ്ങുന്നത്.

ചരിത്രത്തെ കുറിച്ചും സ്വന്തം മണ്ണിനെ കുറിച്ചും അവബോധമില്ലാത്ത കൃഷ്ണദാസ്, തന്റെ സുഹൃത്ത് ടാർസനുമൊത്ത് ഗോവയിൽ ഒരു ബിസിനസ് നടത്താൻ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഏറെ ബാധ്യതകളുള്ള കൃഷ്ണദാസിനെ ഒരു ദിവസം നിർവ്വാണ എന്ന മൈനിംഗ് കമ്പനിക്കാർ വന്നു കാണുന്നു. കൃഷ്ണദാസിന്റെ കുടുംബസ്വത്ത് അയാളുടെ മുതുമുത്തച്ഛൻ ഒരു എൻ ജി ഓക്കായി സ്കൂൾ നടത്താൻ പാട്ടത്തിനു നൽകിയിരുന്നു. ധാതുക്കൾ അടങ്ങിയ മണലിനാൽ സമ്പുഷ്ടമായ ആ സ്ഥലത്ത് ഖനനം നടത്തുവാൻ നിർവാണ കമ്പനിക്കാർ സർക്കാരിൽ നിന്നും അനുമതി നേടിയിരുന്നു. എന്നാൽ എൻ ജി ഓയുടെ നടത്തിപ്പുകാരിയായ ഭൂമി അവരുടെ നീക്കത്തെ എതിർക്കുന്നു. കൃഷ്ണദാസിനെ സ്വാധീനിച്ച് വൻ തുക വാഗ്ദാനം ചെയ്തു സ്ഥലം കയ്യിലാക്കാം എന്ന പദ്ധതിയുമായാണ്‌ അവർ അവനെ കാണുന്നത്. കൃഷ്ണദാസും ടാർസനും കോഴിക്കോട്ടുള്ള അവന്റെ തറവാട്ട് നിലനിൽക്കുന്ന സ്ഥലത്ത് എത്തി ഭൂമിയെ കാണുന്നു. അവർ ഈ സ്ഥലം ചരിത്ര പ്രാധാന്യമുള്ളതാണെന്നും അതിലുപരി അവിടെ ഖനനം നടത്തുന്നത് അവിടുത്തെ പാരിസ്ഥിതികമായ വ്യവസ്ഥിതിയെ സാരമായി ബാധിക്കുമെന്നും പറഞ്ഞു അവനെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ പണം മുന്നിൽ കാണുന്ന കൃഷ്ണദാസ് അതിനെ വക വയ്ക്കുന്നില്ല. അവിടെ നിന്നിറങ്ങുന്ന കൃഷ്ണദാസിനെയും ടാർസനേയും ഒരു സംഘം തട്ടിക്കൊണ്ട് പോയി, കാടിനകത്തെ ഒരു ഗുഹയിൽ എത്തിക്കുന്നു. അവിടെ വച്ച് അവരുടെ നേതാവ് തണ്ടത്താനെ അവർ കണ്ടുമുട്ടുന്നു. അവർ ചിറയ്ക്കൽ കേളു നയനാരുടെ പിൻതലമുറയാണെന്നു പറഞ്ഞ് പരിചയപ്പെടുത്തുന്ന തണ്ടത്താൻ, അവരോട് കേളു നയനാരുടെ കഥ പറയുന്നു.

16 ആം നൂറ്റാണ്ടിൽ കടലു കടന്നെത്തിയ വാസ്കോ ഡ ഗാമ, മക്കയിലേക്ക് പോകുകയായിരുന്ന ഒരു തീർത്ഥാടക കപ്പൽ പിടിച്ചെടുക്കുകയും അതിലെ യാത്രക്കാരെ തടവിലാക്കുകയും ചെയ്തു. ചിറയ്ക്കൽ നാട്ടുരാജ്യത്തിന്റെ പടത്തലവൻ ചിറയ്ക്കൽ കൊത്തുവാൾ, തന്റെ മകൻ കേളുവിനേയും ഒരു ബ്രാഹമണനേയും മധ്യസ്ഥതയ്ക്കായി ഗാമയുടെ അടുത്തേക്ക് അയക്കൂന്നു. എന്നാൽ ഗാമ ബ്രാഹമണന്റെ ചെവി മുറിച്ചെടുത്ത് നായക്കിട്ട് കൊടുക്കുകയും, പിടിച്ചെടുത്ത കപ്പലും അതിലെ ആളുകളേയും തീവെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു. കേളുവിനെ കൊല്ലുന്നത്തിനു മുന്നേ, കൊത്തുവാൾ കപ്പലിലെത്തുന്നു. കേളു കടലിൽ ചാടി രക്ഷപ്പെടുന്നുവെങ്കിലും കൊത്തുവാൾ ആ കപ്പലിൽ വച്ച് കൊല്ലപ്പെടുന്നു. തീരത്ത് നീന്തിയടുക്കുന്ന കേളു കാണുന്നത് ഗാമ കൊന്ന തീർത്ഥാടകരുടെ ശവശരീരങ്ങളായിരുന്നു. അതിനിടയിൽ നിന്നും ലഭിക്കുന്ന സ്വർണ്ണ പണ്ടങ്ങൾ കൊണ്ട് കേളു ഒരു ഉറുമി പണിയുകയും വാസ്കോ ഡ ഗാമയെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.  അനാഥനായ കേളുവിനെ പിന്നീട് വളർത്തിയത് വവ്വാലി എന്ന തമിഴ് മുസ്ലീം ബാലന്റെ ഉമ്മയായിരുന്നു. അവർ അവനെ മകനെ പോലെ വളർത്തി. വവ്വാലിക്ക് അവൻ അനുജനും ആത്മസുഹൃത്തുമായിരുന്നു.

വളർന്നു വലുതാകുന്ന കേളുവും വവ്വാലിയും ആയോധന കലകൾ അഭ്യസിച്ച് മികവ നേടുന്നു. അവിചാരിതമായി അവർക്ക് ഒരിക്കൽ ചിറയ്ക്കൽ കൊട്ടാരത്തിലെ രാജകുമാരി, ചിറയ്ക്കൽ ബാലയെ ഒരു അപകടത്തിൽ നിന്നും രക്ഷിക്കേണ്ടി വരുന്നു. എന്നാൽ ചിറയ്ക്കൽ തമ്പുരാന്റെ അനന്തരവൻ ഭാനു വിക്രമൻ അവരെ ബാലയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്ന് പറഞ്ഞു പിടി കൂടി തമ്പുരാന്റെ അടുത്ത് എത്തിക്കുന്നു. ബാല കാര്യങ്ങൾ തുറന്നു പറയുന്നതോടെ തമ്പുരാൻ അവരെ വിട്ടയക്കുന്നു. ഗാമയുമായി ശത്രുതയിലായിരുന്ന തമ്പുരാന്റെ മുന്നിൽ, അറയ്ക്കൽ ബലിഹസനെ വിചാരണ ചെയ്യാൻ വരുന്ന ഗാമയെ തങ്ങൾ പിടിക്കാമെന്ന് കേളു പറയുന്നു. തമ്പുരാൻ കേളുവിനു ആൾ ബലം നൽകുന്നു. ബലിഹസനെ തൂക്കിലേറ്റാൻ പക്ഷേ ഗാമയുടെ മകൻ എസ്താവോ ഡ ഗാമയാണ് വന്നത്. എസ്താവോയെ പിടികൂടാൻ കേളുവും വവ്വാലിയും ശ്രമിക്കുന്നതിനിടയിൽ, ബലിഹസനെ രക്ഷിക്കാൻ അറയ്ക്കൽ ആയിഷ ശ്രമിക്കുന്നു. അവർ എസ്താവോയെ പിടികൂടുന്നു. ചിറയ്ക്കലെ പടയാളികൾ അറയ്ക്കൽ ബീവിയെ കൊലപ്പെടുത്തുകയും അറയ്ക്കൽ ആയിഷയേയും മറ്റുള്ളവരേയും തടവിലാക്കുകയും ചെയ്യുന്നു. എസ്താവോയെ പിടിച്ചു കൊണ്ടുവരുന്ന കേളുവിനെ തമ്പുരാൻ ചിറയ്ക്കലെ പടനായകനായി വാഴിക്കുന്നു. ആയിഷയെ ഭാനു വിക്രമനു കാഴ്ച വയ്ക്കുന്നു. ആയിഷ ഭാനുവിനെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും കേളു അയാളെ രക്ഷിക്കുന്നു. പിന്നീട് ചിറയ്ക്കൽ കൊട്ടാരത്തിൽ നിന്നും ആയിഷയെ കേളു രക്ഷപ്പെടുത്തുന്നു. കേളുവിനെ പോലെ തന്നെ ഗാമയോട് അടങ്ങാത്ത വിരോധമുള്ള ആയിഷ, ഗാമക്കെതിരായ പോരാട്ടത്തിൽ കേളുവിനൊപ്പം ചേരാമെന്നു സമ്മതിക്കുന്നു. കേളു വിവിധ ദേശങ്ങളിൽ സഞ്ചരിച്ച് ഗാമക്കെതിരായ യുദ്ധത്തിനു ആളെ കൂട്ടുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ഈ ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത് കെ പി എ സി ലളിതയാണു.
  • വിദ്യാ ബാലൻ, പ്രഭുദേവ, ജെനീലിയ ഡിസൂസ, ആര്യ തുടങ്ങിയവരുടെ ആദ്യ മലയാള ചിത്രം
  • പത്തോളം കലാകാരന്മാർ ഒന്നിലധികം വേഷം ഈ ചിത്രത്തിൽ കൈകാര്യം ചെയ്തു.
  • സംവിധായകനായ സന്തോഷ് ശിവനായിരുന്നു പ്രധാന ഛായാഗ്രാഹകൻ എങ്കിലും, മലയാളത്തിലെ ആദ്യ ഛായാഗ്രഹകയായ അഞ്ജുലി ശുക്ലയായിരുന്നു പ്രധാനമായും അദ്ദേഹത്തെ സഹായിച്ചത്. 
  • പ്രധാനമായും ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള സ്പെഷ്യൽ എഫക്ട് രംഗങ്ങൾ ചിത്രീകരിച്ചത് അൽഫോൺസ് റോയ് എന്ന ഛായാഗ്രാഹകനായിരുന്നു.
  • അലക്സ് ഒനീൽ എന്ന അമേരിക്കൻ നടനെ എസ്താവിയോ ഡ ഗാമ എന്ന റോളിലേക്കായാണ് ആദ്യം ക്ഷണിച്ചതെങ്കിലും ഈ ചിത്രത്തിൽ വാസ്കോ ഡ ഗാമയുടേതടക്കം മൂന്നു റോളുകൾ ഒനീൽ ചെയ്തു. 
  • ചിത്രത്തിലെ പ്രധാന ഗാന രംഗങ്ങളിൽ പലതും ചിത്രീകരിച്ചത് Canon EOS 5D ഉപയോഗിച്ചായിരുന്നു.
  • ഈ ചിത്രം തെലുങ്കിലേക്കും, ഉറവാൾ എന്ന പേരിൽ തമിഴിലും  ഉറുമി ഡബ്ബ് ചെയ്തു. 
  • ചിത്രത്തിലെ 'ആരോ നീ ആരോ' എന്ന ഗാനം  തന്റെ An Ancient Muse എന്ന ആൽബത്തിൽ നിന്നും കോപ്പി ചെയ്തതാണെന്ന് കാണിച്ച് Loreena McKennitt സംഗീത സംവിധായകൻ ദീപക് ദേവിനും നിർമ്മാതാക്കൾക്കുമെതിരെ പകർപ്പവകാശ നിയമ ലംഘനത്തിന് ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് ഈ ഗാനം മറ്റു ഭാഷകളിൽ റിലീസ് ചെയ്തിരുന്നത് കോടതി തടയുകയും കോടതിയിൽ ഹാജരാകാതിരുന്നതിന് നിർമ്മാതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

ആ സമയം ചിറയ്ക്കൽ തമ്പുരാന്റെ ഉപദേശകനായ ചെനഞ്ചേരി കുറുപ്പിന്, എസ്താവോയെ തടവിലാക്കിയത് ഇഷ്ടപ്പെടുന്നില്ല. ഗാമയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന അയാൾ ഭാനു വിക്രമനെ തമ്പുരാനെതിരായി തിരിക്കുന്നു. അയാൾ എസ്താവോയുമായി ഒരു കരാറിലെത്തുകയും തമ്പുരാനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഭാനു വിക്രമൻ അടുത്ത രാജാവാകുന്നു. അതോടെ ചിറയ്ക്കൽ ബാല വവ്വാലിയോടൊപ്പം കൊട്ടാരം വിടുന്നു. വാസ്കോ ഡ ഗാമ എത്തുമ്പോൾ, അയാൾക്കെതിരെ യുദ്ധം ചെയ്യാൻ തന്റെ സൈന്യം ഉണ്ടാവില്ല എന്നും പടനായക സ്ഥാനത്തു നിന്നും കേളുവിനെ നീക്കിയെന്നും ഭാനു വിക്രമൻ കേളുവിനെ അറിയിക്കുന്നു. വാസ്കോ ഡ ഗാമയും എസ്താവോയും പുതിയ രാജാവിനെ കാണുവാൻ ചിറയ്ക്കൽ എത്തുന്നു. അവരെ ഭാനു സ്വീകരിക്കുന്നുവെങ്കിലും, അവർ ഭാനുവിനെ കൊല്ലുന്നു. ഗാമയുടെ സൈന്യം കേളുവിനെ തിരക്കി പുറപ്പെടുന്നു. കേളുവിന്റെ സൈന്യവുമായി അവർ ഏറ്റുമുട്ടുന്നു. ഗാമയ്ക്ക് സാരമായ് പരിക്കേൽപ്പിക്കുവാൻ കേളുവിനു സാധിക്കുന്നുവെങ്കിലും ആ യുദ്ധത്തിൽ അവർ പരാജയപ്പെടുകയും, കേളുവും വവ്വാലിയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ കഥകൾ തണ്ടത്താനിൽ നിന്നുമറിയുന്ന കൃഷ്ണദാസിനു മനം മാറ്റം സംഭവിക്കുന്നു. അയാൾ ആ ഭൂമി വിൽക്കേണ്ട എന്ന് തീരുമാനിക്കുന്നു. ഭൂമിയുടെ ഉടമയും ബുദ്ധിമാന്ദ്യം സംഭവിച്ച ഊർമ്മിളയെ കൃഷ്ണദാസ് ഏറ്റെടുക്കുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
സ്റ്റുഡിയോ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കുന്ദാപുർ, മൽഷേജ് ഖട്ട്, കോഴിക്കോട്
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്

മൈഡിയർ കുട്ടിച്ചാത്തൻ

Title in English
My Dear Kuttichathan

 My dear kuttichathan poster m3db

വർഷം
1984
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
Executive Producers
അനുബന്ധ വർത്തമാനം
  • ഇന്ത്യയിലെ ആദ്യ 3-ഡി ചിത്രം
  • 1984ഇൽ ഇത് റിലീസ് ചെയ്തപ്പോൾ അന്നത്തെ കേരളാ നിയമസഭാംഗങ്ങൾക്കായി സ്പെഷ്യൽ പ്രദർശനമുണ്ടായിരുന്നു.
  • പിന്നീട് സിനിമാപ്രദർശനത്തിനോടൊപ്പം എല്ലാ തിയെറ്ററുകളിലും ഈ സ്പെഷൽ പ്രദർശനത്തിനിടയിലെ ചില രംഗങ്ങൾ കാണിച്ചിരുന്നു.
  • അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനടക്കമുള്ള നിയമസഭാംഗങ്ങൾ 3-ഡി കണ്ണട വെച്ച് നോക്കുന്ന രംഗങ്ങൾ കാണികളിൽ കൗതുകമുണർത്തി.
  • സിനിമ തുടങ്ങുന്നതിനു മുൻപ് മലയാളം-തമിഴ്-തെലുങ്ക്-ഹിന്ദി ചിത്രങ്ങളിലെ താരരാജാക്കന്മാരായ പ്രേംനസീർ, രജനീകാന്ത്, ചിരഞ്ജീവി, ജീതേന്ദ്ര് എന്നിവർ ചിത്രത്തെക്കുറിച്ചും അതു കാണാനായുള്ള പ്രത്യേക കണ്ണട വെക്കുന്നതിനെ കുറിച്ചുമൊക്കെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന വിഷ്വലുകൾ കാണിച്ചിരുന്നു.
  • 1997 മാർച്ച് 27ന് ഇതിന്റെ പുതുക്കിയ രണ്ടാം പതിപ്പിറങ്ങി.
  • 2011 ഓഗസ്റ്റ് 31നു ഡിജിറ്റൽ ഫോർമാറ്റിൽ ഇറങ്ങി.
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
Art Direction
Submitted by tester on Sat, 03/07/2009 - 21:23

മൈ ഡിയർ കുട്ടിച്ചാത്തൻ

Title in English
My Dear Kuttichathan

My Dear Kuttichathan
My Dear Kuttichathan
വർഷം
1997
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
Executive Producers
അനുബന്ധ വർത്തമാനം
  • ഇന്ത്യയിലെ ആദ്യ 3-ഡി ചിത്രം
  • 1997 മാർച്ച് 27ന് മൈ ഡിയർ കുട്ടിച്ചാത്തന്റെ  പുതുക്കിയ രണ്ടാം പതിപ്പ് ഇറങ്ങി.
  • മലയാളത്തിലെ ആദ്യത്തെ ഡി ടി എസ് ചിത്രം 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
Film Score

പടയോട്ടം

Title in English
Padayottam

അലക്സാണ്ട്രേ ഡ്യുമാസിന്റെ “ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ“ എന്ന നോവലിന്റെ മലയാള രുപാന്തരമാണ് ഈ ചിത്രം. ഇന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രമാണിത്. അതുവരെ സിനിമാസ്കോപ്പ് 70എം എം ലേക്ക് ബ്ലോ അപ് ചെയ്ത് 6 ട്രാക്ക് സൌണ്ട് (ഡോൾബി) സിസ്റ്റത്തോടെ പ്രൊജക്ട് ചെയ്യുകയായിരുന്നു ഇന്ത്യയിൽ.

വർഷം
1982
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കോലത്തിരി രാജാവിന്റെ (തിക്കുറിശ്ശി സുകുമാരൻ നായർ) അനന്തിരവന്മാരാണ് ഉദയനനും (പ്രേംനസീർ) ദേവനും (മധു). ഇളയവനായ ഉദയനന്റെ ശക്തിയിലും ബുദ്ധിയിലും സംതൃപ്തനായ രാജാവ് തന്റെ പിൻ‌ഗാമിയായി ഉദയനനെയാണ് കണ്ടിരുന്നത്. സ്വതവേ ശാന്തനും അനിയനോട് അതിയായ ഇഷ്ടവുമുള്ള ദേവനു അതിൽ സന്തോഷവും ഉണ്ടായിരുന്നു. കൊള്ളക്കാരായ കൊമ്പൻ‌മാരെ അമർച്ച ചെയ്തതിലൂടെ എല്ലാവരും ഉദയനനിൽ ഒരു ഭാവി രാജാവിനെ കണ്ടിരുന്നു.

ദേവന്റെ മനസിൽ രാജാവിന്റെ മകൾ പാർവ്വതി(ലക്ഷി)യോട് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ പാർവ്വതിയുടെ ഇഷ്ടം ഉദയനനോട് ആയിരുന്നു. അത് തിരിച്ചറിഞ്ഞ രാജാവ് ഉദയനനുമായുള്ള പാർവ്വതിയുടെ വിവാഹത്തിനു സമ്മതം മൂളുന്നു. ആ തീരുമാനത്തിൽ ദേവന്റെ മനസ് നൊന്തു എങ്കിലും അയാൾ എതിർത്തില്ല. എന്നാൽ ഉദയനൻ രാജാവായാൽ ഭരണ നിർവഹണത്തിലെ അവരുടെ അഴിമതികൾ പിടിക്കപ്പെടും എന്ന ഭയമുള്ള രണ്ടുപേർ അവിടെ ഉണ്ടായിരുന്നു കമ്മാരനും (മമ്മൂട്ടി) പെരുമന കുറുപ്പും (ഗോവിന്ദൻ കുട്ടി). പാർവതിയോട് ദേവനുള്ള ഇഷ്ടം മുതലെടുത്ത് ദേവനെ ഉദയനനു എതിരേയാക്കാൻ അവർ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി. അതിന്റെ ഭാഗമായി സ്ഥിരം ശല്യക്കാരയാ കൊമ്പന്മാരുമായി സമാധാന ഉടമ്പടി വയ്ക്കാൻ കൊള്ളക്കാരുടെ പാളയത്തിലേക്ക് ഉദയനൻ തന്നെ പോകണം എന്നവർ തീരുമാനിക്കുന്നു. ഉദയനൻ അതിനു തയ്യാറാവുന്നു, അതും അവരുടെ വിവാഹ തലേന്ന്. കമ്മാരൻ ഒരുക്കിയ ചതിയിലൂടെ കൊമ്പന്മാർ ഉദയനനെ തട്ടിക്കൊണ്ടുപോയി. എന്നിട്ട് ഉദയനൻ കോലത്തിരിയെ വഞ്ചിച്ചു എന്നും രാജാവിന്റെ ആൾക്കാരിൽ ചിലരെ ചതിയിൽ കൊന്നു എന്നും തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ഇത് രാജാവിനെ കുപിതനാക്കി. ഉദയനെ രാജ്യദ്രോഹിയാക്കി മുദ്രകുത്തി, പാർവതിയുമയുള്ള വിവാഹം ഉപേക്ഷിച്ചു.

കൊമ്പൻ ഉദയനേൻ കൊല്ലാനായി അനുയായികളെ ഏൽ‌പ്പിച്ചു. അവർ അദ്ദേഹത്തെ ഒരു അടിമക്കച്ചവടക്കാരനു വിറ്റു. അങ്ങിനെ ഉദയന രാജകുമാർൻ ആ കപ്പലിലെ അടിമയായി. അതിലെ കപ്പിത്താൻ (അഛൻ കുഞ്ഞ്) ഒരു ക്രൂരനായിരുന്നു. അദ്ദേഹത്തിന്റെ തേർവാഴ്ചയിൽ ഉദയനൻ തന്റെ ദിനങ്ങൾ കടലിൽ തള്ളിനീക്കി. അവിടെ പരിചയപ്പെട്ട മറ്റൊരു അടിമയായ കുഞ്ഞാലി (നെല്ലിക്കോട് ഭാസ്കരൻ)യിൽ നിന്നും ഉദയനൻ അറിയുന്നു, ആഭ്യന്തര പ്രശ്ങ്ങളിൽ നിന്നും അലി രാജ യുടെ സംരക്ഷണത്തിൽ നൌകയിൽ ഉണ്ടായിരുന്ന കോലത്തിരി രാജാവിനെയും പത്നിയേയും കമ്മാരനും കൊമ്പനും ചേർന്ന് ആക്രമിച്ചതും കോലത്തിരി രാജാവിനെയും പത്നിയേയും അലിരാജയേയും കൊന്നതും ഒക്കെ. അലിരാജയുടെ വിശ്വസ്തനായിരുന്ന കുഞ്ഞാലി അലിരാജയുടെ മകൾ ലൈല (പൂർണ്ണിമ ജയറാം) രക്ഷപ്പെടുത്തുന്നു പക്ഷെ കുഞ്ഞാലി കൊമ്പന്റെ അനുയായികളുടെ പിടിയിലുമാകുന്നു. അവർ അവനെ ക്രൂരനായ അടിമക്കച്ചവടക്കാരനൌ വിറ്റതാണ്.
കുഞ്ഞാലിയിൽ നിന്നും അയാൾ അറിയുന്നു, ലൈലയും അലി രാജയുടെ അളവറ്റ സ്വത്തും സുരക്ഷിതമായി എവിടെ ഉണ്ട് എന്ന്.

ഇതേ സമയം കരയിൽ കോലത്തിരി നാട്ടിൽ ദേവൻ പാർവ്വതിയെ വിവാഹം കഴിക്കുന്നു, ഒപ്പം ദേവൻ പുതിയ കോലത്തിരി രാജാവായി വാഴിക്കപ്പെടുകയും ചെയ്യുന്നു. പഴയ കോലത്തിരി രാജാവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ചെങ്കോലും കിരീടവും മോഷണം പോയിരുന്നു.
ദേവൻ രാജാവായിരുന്നു എങ്കിലും ഭരണം കയ്യാളിയിരുന്നത് കമ്മാരനും പെരുമനകുറുപ്പുമാണ്. അവരുടെ അഴിമതികളൊന്നും ദേവൻ അറിഞ്ഞിരുന്നില്ല.

വർഷങ്ങൾക്കു ശേഷം ഉദയനനും കപ്പലിലെ മറ്റു അടിമകളും ചേർന്ന് ഒരു ലഹളയിലൂടെ കപ്പിത്താനേയും കൂട്ടരേയും കൊന്ന് സ്വതന്ത്രരാകുന്നു. അവിടെ നിന്നും പോയ ഉദയനൻ അലിരാജയുടെ സ്വത്തിൽ സമ്പന്നനായ ഒരു അറേബ്യൻ വ്യാപാരിയായി മാറി. ഒരു നാൾ അലിയാജയുടെ മകൾ ലൈലയുമായി ഉദയനൻ കോലത്തിരി നാടിന്റെ തീരത്ത് തന്റെ
കൊട്ടാര സദൃശ്യമായ നൌകയിലെത്തുന്നു, ആറേക്കാട് അമ്പാടി തമ്പാൻ എന്ന വ്യാപാരിയുടെ രൂപത്തിൽ. പുതിര രുപത്തിലും ഭാവത്തിലും ആരും ഉദയനനെ തിരിച്ചറിഞ്ഞില്ല, പാർവ്വതി ഒഴികെ.

ദേവന്റേയും പാർവ്വതിയുടെയും ഒരേ ഒരു മകൻ ചന്ദ്രു (ശങ്കർ) ലൈലയിൽ ആകർഷവാനാകുന്നു.
ഇതേ സമയം കോലത്തിരി രാജാവിന്റെ കിരീടവും ചെങ്കോലും പെരുമനകുറുപ്പിന്റെ കയ്യിലാണ് എന്ന് തിരിച്ചറിഞ്ഞ ഉദയനൻ കുറുപ്പിനെ കുരുക്കാനുള്ള കരുക്കൾ നീക്കുകയായിരുന്നു. കിരീടവും ചെങ്കോലും രഹസ്യമായി വിൽക്കാൻ തയ്യാറായ കുറുപ്പിനെ ഉദയനൻ തന്റെ തന്ത്രങ്ങളിലൂടെ പൊതുജനമധ്യത്തിൽ പുറത്തു കൊണ്ടുവരുന്നു. പിടിക്കപ്പെട്ട കുറുപ്പ് പണ്ട് രാജാവിനെ കൊമ്പന്റെ ആക്രമണത്തിൽ നിന്നും സംരക്ഷിച്ചതിനു അത് തനിക്ക് രാജാവ് തനിക്ക് സമ്മാനിച്ചതാണെന്നു പ്രഖാപിക്കുന്നു. അല്ലാതെ കൊള്ള ചെയ്തതാണോ എന്നു തെളിയിക്കാൻ കഴിവുണ്ട് എങ്കിൽ തെളിയിക്കു എന്നു വെല്ലു വിളിക്കുമ്പോൾ ലൈല കടന്നുവരുന്നു. കോലത്തിരി രാജാവിന്റെ മരണത്തിനു സാക്ഷിയായിരുന്നു അവൾ. ഇതിനിടയിൽ കുറുപ്പ് ഓടി പോകുന്നു, ആത്മഹത്യ ചെയ്യുന്നു.

ഉദയനന്റെ അടുത്ത ലക്ഷ്യം കമ്മാരൻ ആയിരുന്നു. കമ്മാരന്റെ സാമ്പത്തിക തിരി മറിയിലും മറ്റുമായി രാജ്യം സാംബത്തികമായി വളരെ മോശം അവസ്ഥയിലായിരുന്നു. അപ്പോൾ കമ്മാരനാണ് ദേവനോട് ഉപദേശിക്കുന്നത് സന്ദർശകനായ അറേബ്യൻ വ്യവസായിയോട് സഹായം ആവശ്യപ്പെടാൻ. അതിന്റെ ചർച്ച കൾക്കായിക് ഉദയനന്റെ നൌകയിലെത്തുന്ന കമ്മാരനോട് ഉദയനൻ പറയുന്നു, സഹായം ചെയ്യാൻ പറ്റില്ല എന്ന്. പക്ഷെ കമ്മാരൻ രാജാവായാൽ
സാംബത്തിക സഹായം ചെയ്യാമെന്നും സൂചിപ്പിച്ചു. ഇത് കമ്മാരനെ കൂടുതൽ അത്യാഗ്രഹിയാക്കി. അയാൾ പണ്ടു ഉദയനനെ കുരുക്കിയതുപോലെ തന്നെ ദേവനേയും കുരുക്കാൻ പ്ലാനിടുന്നു. അതേ സമയം സഹായം ചെയ്യാമെന്നു ദേവനെ ഉദയനൻ ദൂദൻ വഴി അറിയിക്കുകയും ചെയ്യുന്നു. കമ്മാരന്റെ പ്ലാനുകളൊക്കെ തകർച്ച് ഉദയൻ കമ്മാരനെ വധിക്കുന്നു.

ഉദയനന്റെ അടുത്ത ലക്ഷ്യം തന്നെ ദുഖത്തിന്റെ കടലിലേക്ക് വലിച്ചെറിഞ്ഞ് തന്റെ പ്രിയപ്പെട്ടവളെ സ്വന്തമാക്കിയ ദേവനായിരുന്നു. അതേ സമയം കമ്മാരന്റെ മകൻ കണ്ണനും (മോഹൻലാൽ) ദേവന്റെ മകൻ ചന്ദ്രൂവും ചേർന്ന് ഉദയനനെ തകർക്കാൻ ഇറങ്ങി പുറപ്പെടുന്നു കാരണം കമ്മാരനേയും ദേവനേയും തമ്മിൽ തെറ്റിച്ചത് ഉദയനൻ ആണെന്ന് അവർ തിരിച്ചറിഞ്ഞു. ചന്ദു ഉദയനനെ അങ്കത്തിനു വിളിച്ചു. അന്നു രാത്രി ഉദയനന്റെ നൌകയിൽ പാർവ്വതി എത്തി. അവൾ അറിയാമായിരുന്നു അത് അമ്പാടി തമ്പാനായി നിൽക്കുന്നത് അവളുടെ പഴയ ഉദയനൻ ആണ് എന്ന്. അവൾ തന്റെ മകന്റെ ജീവനു വേണ്ടി കാലു പിടിച്ചു. അവനൊന്നും സംഭവിക്കില്ല എന്ന് ഉദയനൻ വാക്കു കൊടുത്തു. അവിടെ നിന്നും ഇറങ്ങുമ്പോൾ മകൻ ചന്ദ്രു പാർവ്വതിയെ കാണുന്നു. അങ്ങിനെ ഒരു സാഹചര്യത്തിൽ അമ്മയെ കണ്ട ചന്ദ്രും പ്രകോപിതനാവുന്നു, ഒടുവിൽ  ചന്ദ്രു ഉദയനന്റെ മകനാണ് എന്ന സത്യം പാർവ്വതി പറയുന്നു. ചന്ദ്രു അങ്കത്തിൽ നിന്നും പിൻ‌മാറുന്നു.

ഇതറിഞ്ഞ ദേവൻ കുപിതനായി. അയാൾ നേരിട്ട് ഉദയനന്റെ നൌകയിലെത്തി അയാളെ വെല്ലു വിളിച്ചു. വർഷങ്ങൾക്കു ശേഷം ഉദയനനെ കണ്ട ദേവൻ തകർന്നു പോയി. പക്ഷെ തന്നെ ചതിച്ചതിനുള്ള പ്രതീകാരമൊടുങ്ങാത്ത ഉദയനൻ ദേവനെ കൊല്ലാനായി ഒരുങ്ങുമ്പോൾ
പാർവ്വതി അതിനിടയിലേക്ക് വന്ന് പറയുന്നു, സ്വന്തം മകനല്ല എന്നറിയാതെ ഉദയനന്റെ മകനെ വളർത്തിയതിലൂടെ ദേവൻ അനുഭവിക്കാനുൾലതൊക്കെ അനുഭവിച്ചു കഴിഞ്ഞു. അത് അറിഞ്ഞ ഉദയനൻ തളരുന്നു. അയാൾ തിരിച്ചുപോരാൻ ഒരുങ്ങുന്നു. ആ തക്കം നോക്കി ആക്രമണത്തിനൊരുങ്ങിയ കൊമ്പന്മാരെ ഉദയനന്റെ സംഘം തകർക്കുന്നു. കുറുപ്പിന്റെ കയ്യിൽ നിന്നും നേടിയ ചെങ്കോലും കിരീടവും ദേവനെ ഏൽ‌പ്പിച്ച് ഉദയനൻ പോകനൊരുങ്ങുംപ്പോൾ ദേവൻ തടയുന്നു. എന്നിട്ടും ഉദയനന്റെ യാത്ര തുടരുകയാണ്. പക്ഷെ അയാൾ ലൈലയെ ചന്ധുവിനു കൊടുത്തിട്ടാണ് പോയത്.

അനുബന്ധ വർത്തമാനം

രാമചന്ദ്രബാബുവാണ് ക്യാമറ വർക്ക് ചെയ്തത് എങ്കിലും ചില സാഹസികരംഗങ്ങളും കപ്പൽ രംഗങ്ങളുമൊക്കെ ചെയ്തത്  ജെ വില്യംസ് ആയിരുന്നു

ഇതിലെ കപ്പൽ രംഗങ്ങൾക്കു പിന്നിൽ ഇതിന്റെ തിരക്കഥയിൽ വർക്ക് ചെയ്ത പ്രിയദർശൻ ആണെന്ന് ഒരു സംസാരം പൊതുവേയുണ്ട്.

ഇഫക്റ്റ്സ്
Associate Director
Submitted by Kiranz on Sat, 02/21/2009 - 00:19

ഞാൻ ഗന്ധർവ്വൻ

Title in English
Njan Gandharvan (I, Celestial Lover)
വർഷം
1991
റിലീസ് തിയ്യതി
Runtime
146mins
സർട്ടിഫിക്കറ്റ്
Executive Producers
അനുബന്ധ വർത്തമാനം
  • ഗന്ധർവന്റെ കഥ പറയുന്നത് അനിഷ്ടങ്ങളുണ്ടാക്കും എന്ന് പലകോണിൽ നിന്നും അന്ധവിശ്വാസത്തിൽ ചാലിച്ച മുന്നറിയിപ്പ് കിട്ടി. കഥാതന്തു കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ പല തവണ ചെയ്യാതെ മാറ്റിവെച്ച വിഷയമാണ് പിന്നീട് ഞാൻ ഗന്ധർവൻ എന്ന സിനിമയായി പത്മരാജൻ അവതരിപ്പിച്ചത്. ചിത്രീകരണം തുടങ്ങിയ ശേഷം ചിത്രത്തിൽ അഭിനയിച്ച നായകനും നായികയ്ക്കും ഉണ്ടായ ചെറിയ അപകടങ്ങളും സംവിധായകനുണ്ടായ രക്തസമ്മർദ്ദവും മറ്റും ഗന്ധർവശാപം മൂലമാണെന്ന് വ്യാഖ്യാനപ്പെട്ടു. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്
  • പത്മരാജന്റെ അവസാന സിനിമയായിരുന്നു ഞാൻ ഗന്ധർവൻ. ചിത്രത്തിന്റെ റിലീസിനു ശേഷം പ്രചാരണത്തിനായി നായകൻ നിതീഷ് ഭരദ്വാജിനൊപ്പമുള്ള യാത്രകൾക്കിടെ കോഴിക്കോട് വെച്ചാണ് അദ്ദേഹം അന്തരിച്ചത്.
  • ഈ ചിത്രത്തിൽ ഗന്ധർവന്റെ ഒരു ഡയലോഗിനു മാത്രമായി സംവിധായകന്റെ തന്നെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.
Cinematography
Film Score
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by admin on Tue, 01/27/2009 - 23:22