ഉറുമി

കഥാസന്ദർഭം

1498 ൽ കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡ ഗാമയെ കൊലപ്പെടുത്താൻ തക്കം പാർത്തു നടന്ന ചിലരുടെ കഥയാണ് ഉറുമി.

റിലീസ് തിയ്യതി
Urumi
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2011
സൗണ്ട് എഫക്റ്റ്സ്
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
ടൈറ്റിൽ ഗ്രാഫിക്സ്
ഗാനലേഖനം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

1498 ൽ കാപ്പാട് കപ്പലിറങ്ങിയ വാസ്കോഡ ഗാമയെ കൊലപ്പെടുത്താൻ തക്കം പാർത്തു നടന്ന ചിലരുടെ കഥയാണ് ഉറുമി.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കുന്ദാപുർ, മൽഷേജ് ഖട്ട്, കോഴിക്കോട്
ശബ്ദലേഖനം/ഡബ്ബിംഗ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം
  • ഈ ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത് കെ പി എ സി ലളിതയാണു.
  • വിദ്യാ ബാലൻ, പ്രഭുദേവ, ജെനീലിയ ഡിസൂസ, ആര്യ തുടങ്ങിയവരുടെ ആദ്യ മലയാള ചിത്രം
  • പത്തോളം കലാകാരന്മാർ ഒന്നിലധികം വേഷം ഈ ചിത്രത്തിൽ കൈകാര്യം ചെയ്തു.
  • സംവിധായകനായ സന്തോഷ് ശിവനായിരുന്നു പ്രധാന ഛായാഗ്രാഹകൻ എങ്കിലും, മലയാളത്തിലെ ആദ്യ ഛായാഗ്രഹകയായ അഞ്ജുലി ശുക്ലയായിരുന്നു പ്രധാനമായും അദ്ദേഹത്തെ സഹായിച്ചത്. 
  • പ്രധാനമായും ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള സ്പെഷ്യൽ എഫക്ട് രംഗങ്ങൾ ചിത്രീകരിച്ചത് അൽഫോൺസ് റോയ് എന്ന ഛായാഗ്രാഹകനായിരുന്നു.
  • അലക്സ് ഒനീൽ എന്ന അമേരിക്കൻ നടനെ എസ്താവിയോ ഡ ഗാമ എന്ന റോളിലേക്കായാണ് ആദ്യം ക്ഷണിച്ചതെങ്കിലും ഈ ചിത്രത്തിൽ വാസ്കോ ഡ ഗാമയുടേതടക്കം മൂന്നു റോളുകൾ ഒനീൽ ചെയ്തു. 
  • ചിത്രത്തിലെ പ്രധാന ഗാന രംഗങ്ങളിൽ പലതും ചിത്രീകരിച്ചത് Canon EOS 5D ഉപയോഗിച്ചായിരുന്നു.
  • ഈ ചിത്രം തെലുങ്കിലേക്കും, ഉറവാൾ എന്ന പേരിൽ തമിഴിലും  ഉറുമി ഡബ്ബ് ചെയ്തു. 
  • ചിത്രത്തിലെ 'ആരോ നീ ആരോ' എന്ന ഗാനം  തന്റെ An Ancient Muse എന്ന ആൽബത്തിൽ നിന്നും കോപ്പി ചെയ്തതാണെന്ന് കാണിച്ച് Loreena McKennitt സംഗീത സംവിധായകൻ ദീപക് ദേവിനും നിർമ്മാതാക്കൾക്കുമെതിരെ പകർപ്പവകാശ നിയമ ലംഘനത്തിന് ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് ഈ ഗാനം മറ്റു ഭാഷകളിൽ റിലീസ് ചെയ്തിരുന്നത് കോടതി തടയുകയും കോടതിയിൽ ഹാജരാകാതിരുന്നതിന് നിർമ്മാതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കഥാസംഗ്രഹം

കേരളത്തിലേക്ക് കടൽ കടന്ന് പോർച്ചുഗീസുകാർ എത്തിയ ചരിത്രം വിവരിച്ചു കൊണ്ടാണു ചിത്രം തുടങ്ങുന്നത്.

ചരിത്രത്തെ കുറിച്ചും സ്വന്തം മണ്ണിനെ കുറിച്ചും അവബോധമില്ലാത്ത കൃഷ്ണദാസ്, തന്റെ സുഹൃത്ത് ടാർസനുമൊത്ത് ഗോവയിൽ ഒരു ബിസിനസ് നടത്താൻ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഏറെ ബാധ്യതകളുള്ള കൃഷ്ണദാസിനെ ഒരു ദിവസം നിർവ്വാണ എന്ന മൈനിംഗ് കമ്പനിക്കാർ വന്നു കാണുന്നു. കൃഷ്ണദാസിന്റെ കുടുംബസ്വത്ത് അയാളുടെ മുതുമുത്തച്ഛൻ ഒരു എൻ ജി ഓക്കായി സ്കൂൾ നടത്താൻ പാട്ടത്തിനു നൽകിയിരുന്നു. ധാതുക്കൾ അടങ്ങിയ മണലിനാൽ സമ്പുഷ്ടമായ ആ സ്ഥലത്ത് ഖനനം നടത്തുവാൻ നിർവാണ കമ്പനിക്കാർ സർക്കാരിൽ നിന്നും അനുമതി നേടിയിരുന്നു. എന്നാൽ എൻ ജി ഓയുടെ നടത്തിപ്പുകാരിയായ ഭൂമി അവരുടെ നീക്കത്തെ എതിർക്കുന്നു. കൃഷ്ണദാസിനെ സ്വാധീനിച്ച് വൻ തുക വാഗ്ദാനം ചെയ്തു സ്ഥലം കയ്യിലാക്കാം എന്ന പദ്ധതിയുമായാണ്‌ അവർ അവനെ കാണുന്നത്. കൃഷ്ണദാസും ടാർസനും കോഴിക്കോട്ടുള്ള അവന്റെ തറവാട്ട് നിലനിൽക്കുന്ന സ്ഥലത്ത് എത്തി ഭൂമിയെ കാണുന്നു. അവർ ഈ സ്ഥലം ചരിത്ര പ്രാധാന്യമുള്ളതാണെന്നും അതിലുപരി അവിടെ ഖനനം നടത്തുന്നത് അവിടുത്തെ പാരിസ്ഥിതികമായ വ്യവസ്ഥിതിയെ സാരമായി ബാധിക്കുമെന്നും പറഞ്ഞു അവനെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ പണം മുന്നിൽ കാണുന്ന കൃഷ്ണദാസ് അതിനെ വക വയ്ക്കുന്നില്ല. അവിടെ നിന്നിറങ്ങുന്ന കൃഷ്ണദാസിനെയും ടാർസനേയും ഒരു സംഘം തട്ടിക്കൊണ്ട് പോയി, കാടിനകത്തെ ഒരു ഗുഹയിൽ എത്തിക്കുന്നു. അവിടെ വച്ച് അവരുടെ നേതാവ് തണ്ടത്താനെ അവർ കണ്ടുമുട്ടുന്നു. അവർ ചിറയ്ക്കൽ കേളു നയനാരുടെ പിൻതലമുറയാണെന്നു പറഞ്ഞ് പരിചയപ്പെടുത്തുന്ന തണ്ടത്താൻ, അവരോട് കേളു നയനാരുടെ കഥ പറയുന്നു.

16 ആം നൂറ്റാണ്ടിൽ കടലു കടന്നെത്തിയ വാസ്കോ ഡ ഗാമ, മക്കയിലേക്ക് പോകുകയായിരുന്ന ഒരു തീർത്ഥാടക കപ്പൽ പിടിച്ചെടുക്കുകയും അതിലെ യാത്രക്കാരെ തടവിലാക്കുകയും ചെയ്തു. ചിറയ്ക്കൽ നാട്ടുരാജ്യത്തിന്റെ പടത്തലവൻ ചിറയ്ക്കൽ കൊത്തുവാൾ, തന്റെ മകൻ കേളുവിനേയും ഒരു ബ്രാഹമണനേയും മധ്യസ്ഥതയ്ക്കായി ഗാമയുടെ അടുത്തേക്ക് അയക്കൂന്നു. എന്നാൽ ഗാമ ബ്രാഹമണന്റെ ചെവി മുറിച്ചെടുത്ത് നായക്കിട്ട് കൊടുക്കുകയും, പിടിച്ചെടുത്ത കപ്പലും അതിലെ ആളുകളേയും തീവെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു. കേളുവിനെ കൊല്ലുന്നത്തിനു മുന്നേ, കൊത്തുവാൾ കപ്പലിലെത്തുന്നു. കേളു കടലിൽ ചാടി രക്ഷപ്പെടുന്നുവെങ്കിലും കൊത്തുവാൾ ആ കപ്പലിൽ വച്ച് കൊല്ലപ്പെടുന്നു. തീരത്ത് നീന്തിയടുക്കുന്ന കേളു കാണുന്നത് ഗാമ കൊന്ന തീർത്ഥാടകരുടെ ശവശരീരങ്ങളായിരുന്നു. അതിനിടയിൽ നിന്നും ലഭിക്കുന്ന സ്വർണ്ണ പണ്ടങ്ങൾ കൊണ്ട് കേളു ഒരു ഉറുമി പണിയുകയും വാസ്കോ ഡ ഗാമയെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.  അനാഥനായ കേളുവിനെ പിന്നീട് വളർത്തിയത് വവ്വാലി എന്ന തമിഴ് മുസ്ലീം ബാലന്റെ ഉമ്മയായിരുന്നു. അവർ അവനെ മകനെ പോലെ വളർത്തി. വവ്വാലിക്ക് അവൻ അനുജനും ആത്മസുഹൃത്തുമായിരുന്നു.

വളർന്നു വലുതാകുന്ന കേളുവും വവ്വാലിയും ആയോധന കലകൾ അഭ്യസിച്ച് മികവ നേടുന്നു. അവിചാരിതമായി അവർക്ക് ഒരിക്കൽ ചിറയ്ക്കൽ കൊട്ടാരത്തിലെ രാജകുമാരി, ചിറയ്ക്കൽ ബാലയെ ഒരു അപകടത്തിൽ നിന്നും രക്ഷിക്കേണ്ടി വരുന്നു. എന്നാൽ ചിറയ്ക്കൽ തമ്പുരാന്റെ അനന്തരവൻ ഭാനു വിക്രമൻ അവരെ ബാലയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്ന് പറഞ്ഞു പിടി കൂടി തമ്പുരാന്റെ അടുത്ത് എത്തിക്കുന്നു. ബാല കാര്യങ്ങൾ തുറന്നു പറയുന്നതോടെ തമ്പുരാൻ അവരെ വിട്ടയക്കുന്നു. ഗാമയുമായി ശത്രുതയിലായിരുന്ന തമ്പുരാന്റെ മുന്നിൽ, അറയ്ക്കൽ ബലിഹസനെ വിചാരണ ചെയ്യാൻ വരുന്ന ഗാമയെ തങ്ങൾ പിടിക്കാമെന്ന് കേളു പറയുന്നു. തമ്പുരാൻ കേളുവിനു ആൾ ബലം നൽകുന്നു. ബലിഹസനെ തൂക്കിലേറ്റാൻ പക്ഷേ ഗാമയുടെ മകൻ എസ്താവോ ഡ ഗാമയാണ് വന്നത്. എസ്താവോയെ പിടികൂടാൻ കേളുവും വവ്വാലിയും ശ്രമിക്കുന്നതിനിടയിൽ, ബലിഹസനെ രക്ഷിക്കാൻ അറയ്ക്കൽ ആയിഷ ശ്രമിക്കുന്നു. അവർ എസ്താവോയെ പിടികൂടുന്നു. ചിറയ്ക്കലെ പടയാളികൾ അറയ്ക്കൽ ബീവിയെ കൊലപ്പെടുത്തുകയും അറയ്ക്കൽ ആയിഷയേയും മറ്റുള്ളവരേയും തടവിലാക്കുകയും ചെയ്യുന്നു. എസ്താവോയെ പിടിച്ചു കൊണ്ടുവരുന്ന കേളുവിനെ തമ്പുരാൻ ചിറയ്ക്കലെ പടനായകനായി വാഴിക്കുന്നു. ആയിഷയെ ഭാനു വിക്രമനു കാഴ്ച വയ്ക്കുന്നു. ആയിഷ ഭാനുവിനെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും കേളു അയാളെ രക്ഷിക്കുന്നു. പിന്നീട് ചിറയ്ക്കൽ കൊട്ടാരത്തിൽ നിന്നും ആയിഷയെ കേളു രക്ഷപ്പെടുത്തുന്നു. കേളുവിനെ പോലെ തന്നെ ഗാമയോട് അടങ്ങാത്ത വിരോധമുള്ള ആയിഷ, ഗാമക്കെതിരായ പോരാട്ടത്തിൽ കേളുവിനൊപ്പം ചേരാമെന്നു സമ്മതിക്കുന്നു. കേളു വിവിധ ദേശങ്ങളിൽ സഞ്ചരിച്ച് ഗാമക്കെതിരായ യുദ്ധത്തിനു ആളെ കൂട്ടുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

ആ സമയം ചിറയ്ക്കൽ തമ്പുരാന്റെ ഉപദേശകനായ ചെനഞ്ചേരി കുറുപ്പിന്, എസ്താവോയെ തടവിലാക്കിയത് ഇഷ്ടപ്പെടുന്നില്ല. ഗാമയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന അയാൾ ഭാനു വിക്രമനെ തമ്പുരാനെതിരായി തിരിക്കുന്നു. അയാൾ എസ്താവോയുമായി ഒരു കരാറിലെത്തുകയും തമ്പുരാനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഭാനു വിക്രമൻ അടുത്ത രാജാവാകുന്നു. അതോടെ ചിറയ്ക്കൽ ബാല വവ്വാലിയോടൊപ്പം കൊട്ടാരം വിടുന്നു. വാസ്കോ ഡ ഗാമ എത്തുമ്പോൾ, അയാൾക്കെതിരെ യുദ്ധം ചെയ്യാൻ തന്റെ സൈന്യം ഉണ്ടാവില്ല എന്നും പടനായക സ്ഥാനത്തു നിന്നും കേളുവിനെ നീക്കിയെന്നും ഭാനു വിക്രമൻ കേളുവിനെ അറിയിക്കുന്നു. വാസ്കോ ഡ ഗാമയും എസ്താവോയും പുതിയ രാജാവിനെ കാണുവാൻ ചിറയ്ക്കൽ എത്തുന്നു. അവരെ ഭാനു സ്വീകരിക്കുന്നുവെങ്കിലും, അവർ ഭാനുവിനെ കൊല്ലുന്നു. ഗാമയുടെ സൈന്യം കേളുവിനെ തിരക്കി പുറപ്പെടുന്നു. കേളുവിന്റെ സൈന്യവുമായി അവർ ഏറ്റുമുട്ടുന്നു. ഗാമയ്ക്ക് സാരമായ് പരിക്കേൽപ്പിക്കുവാൻ കേളുവിനു സാധിക്കുന്നുവെങ്കിലും ആ യുദ്ധത്തിൽ അവർ പരാജയപ്പെടുകയും, കേളുവും വവ്വാലിയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ കഥകൾ തണ്ടത്താനിൽ നിന്നുമറിയുന്ന കൃഷ്ണദാസിനു മനം മാറ്റം സംഭവിക്കുന്നു. അയാൾ ആ ഭൂമി വിൽക്കേണ്ട എന്ന് തീരുമാനിക്കുന്നു. ഭൂമിയുടെ ഉടമയും ബുദ്ധിമാന്ദ്യം സംഭവിച്ച ഊർമ്മിളയെ കൃഷ്ണദാസ് ഏറ്റെടുക്കുന്നു.

റിലീസ് തിയ്യതി
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം