പി സുശീല
സീത എന്ന സിനിമയിലെ ‘പാട്ടുപാടിയുറക്കാം ഞാൻ ‘ എന്ന ഗാനത്തൊടേ മലയാളികൾക്കു ലഭിച്ച സൌഭാഗ്യമാണ് പി സുശീല എന്ന ഗായിക. 1935 നവമ്പർ 13 നു, ആന്ധ്രാപ്രദേശിലെ വിജയ്പുരത്ത്, മുകുന്ദറാവു - ശേഷാവതാരം ദമ്പതികളുടെ മകളായി ജനിച്ച സുശീല , അച്ഛനിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചതിനു ശേഷം സംഗീതത്തിൽ ഡിപ്ലോമ നേടി.പിന്നീട് മദ്രാസ് മ്യൂൂസിക്ക് അക്കാഡമിൽ സംഗീതത്തിൽ പരിശീലനം നേടീക്കൊണ്ടിരിക്കെ, മംഗരാജു എന്ന തെലുങ്കു ചിത്രത്തിൽ പാടാനവസരം കിട്ടിയെങ്കിലും അത് പ്രസിദ്ധമാകാഞ്ഞതിനെത്തുടർന്ന് ഏവീം എൽ സ്റ്റേഷനിൽ ആർട്ടിസ്റ്റായി.
പിന്നീട് പെണ്ഡ്യാലനാഗേശ്വരറാവു എന്നെ സംഗീതസംവിധായകന്റെ കീഴിൽ “ഗജേന്ദ്രമോക്ഷം ‘ ശ്ലോകം തമിഴിലും തെലുങ്കിലും പാടിയത്തുടങ്ങിയതിനു ശേഷം തമിഴ്, തെലുങ്ക്, മലയാളം , കന്നട, സിംഹള തുടങ്ങിയ ഭാഷകളിലായി അനേകായിരം ഗാനങ്ങൾ ആലപിച്ച സുശീലാമ്മയുടെ പ്രസിദ്ധമായ മലയാളഗാനങ്ങളിൽ ചിലതാണ് , ‘ പെരിയാറേ’, ‘ മുൾക്കിരീടമിതെന്തിനു നൽകി’, ‘പൂന്തേനരുവി’, ‘പ്രിയതമാ’ , ‘എല്ലാരും പാടത്തു ..’, ‘നളചരിതത്തിലെ ‘ എന്നിവ.
1969, 1971, 1977, 1983, 1984 വർഷങ്ങളിൽ ദേശീയ അവാർഡും 1971 ഇൽ കേരള സംസ്ഥാന അവാർഡും 1978 ലും 1979 ലും തമിഴ്നാട് കലൈമണി അവാർഡ്, 1979 ഇൽ ആന്ധ്രാപ്രദേശിലെ നന്ദി അവാർഡും പി സുശീലക്ക് ലഭിച്ചു.
- Read more about പി സുശീല
- Log in or register to post comments
- 32358 views