സംഗീതപ്രധാനമായ കഥതന്തു കൊണ്ടു തന്നെ ശ്രദ്ധയാകർഷിച്ച ഗാനങ്ങൾ.വിനീതും മനോജ് കെ ജയനും,അമൃതയെന്ന രംഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സൂപ്പർഹിറ്റ് ചലച്ചിത്രം അണിയിച്ചൊരുക്കിയത് ഹരിഹരൻ ആയിരുന്നു.
തൃശൂർ ജില്ലയിലെ ഒല്ലൂരിൽ മേച്ചെരി ലൂയിസിന്റെയും മാത്തിരി പാലിയെക്കരയുടെയും മകനായി 1954 ൽ ജനിച്ചു.ചെറുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങലോടും താല്പര്യമായിരുന്നു. കുറേക്കാലം വോയിസ് ഓഫ് തൃശൂർ വാദ്യവൃന്ദത്തിനു വേണ്ടി പ്രവർത്തിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ബി കോം ബിരുദത്തിനു ശേഷം ‘ഈണം’എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ട് മുഖ്യധാരാ സംഗീത രംഗത്ത് പ്രവർത്തനമാരംഭിച്ചു.ദേവരാജൻ മാഷിന്റെ വയലിനിസ്റ്റായി പ്രവർത്തിച്ചു തുടങ്ങിയ ഔസേപ്പച്ചൻ തന്റെ ഇഷ്ട വാദ്യോപകരണമായ വയലിൻ തന്നെ കഥാതന്തുവിലെത്തുന്ന ഭരതന്റെ1985 ൽ പുറത്തിറങ്ങിയ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി മാറി.'ഉണ്ണികളേ ഒരു കഥപറയാം' (1987),‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡും “ഒരേ കടൽ” (2007)എന്ന ചിത്രത്തിനു ദേശീയ അവാർഡും കരസ്ഥമാക്കി. പശ്ചാത്തല സംഗീതം ഉൾപ്പെടെ അനവധി ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു.
ദൈവം നിരുപമ സ്നേഹം.. സ്നേഹം നിറയൂം നിർജ്ജരിയല്ലോ നിറയേ പൂക്കും കരകളുയർത്തും നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ) ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)
ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം ഗിറ്റാര്‍ ജോസഫ് എന്നപേരിലും അറിയപ്പെട്ടിരുന്നു.
കുഞ്ഞാറ്റക്കിളികൾ, കടല്‍ക്കാക്ക, എന്റെ കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം..., യഹൂദിയായിലെ..., കാവല്‍ മാലാഖ..., ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.
എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്. ഏറെ കാലം സംഗീതസ്‌കൂള്‍ നടത്തിയ അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വർഷങ്ങളായി സംഗീതസ്കൂൾ നടത്തുകയായിരുന്നു ജോസഫ്.
ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനൽ സോങ്സ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.