രാജമാണിക്യം
തിരുവന്തപുരം ഭാഷാശൈലിയില്‍ അണിയിച്ചൊരുക്കിയ ആദ്യത്തെ മുഴുനീള ഹാസ്യ-സംഘട്ടന ചലചിത്രമാണ് രാജമാണിക്യം.
രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍ തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.
തിരുവനന്തപുരം ഭാഷാശൈലിയ്ക്ക് വളരെയേറെ പ്രചാരം കിട്ടിയത് ഈ സിനിമയോടെയാണ്. സിനിമയില്‍ മമ്മുട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിച്ചത്, അക്കാലത്ത് തിരുവന്തപുരം ശൈലി മിമിക്സില്‍ ഉപയോഗിച്ചിരുന്ന സുരാജ് വെഞ്ഞാറമൂടായിരുന്നു.
- Read more about രാജമാണിക്യം
- 5205 views