തെക്ക് തെക്ക് തെക്കേപ്പാടം

തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം
തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ
തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ
മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...)

മാന്നാറിലെ  പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും
ഇന്നാണല്ലോ താലോലം വേളിനാള്‌
പൊന്നാവണിപ്പൂവൽമെയ്യിൽ
പൊൻ നാരകപ്പൂവിൻ കമ്മൽ
കണ്ണൻവാഴക്കൂമ്പാണേ കുണുക്കു  തീർക്കാൻ
മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌
മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌
പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌   (തെക്ക്...)

മേലേ മുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും
പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം
ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി
കുളിർക്കാറ്റ്‌ പാടുന്നേ തേക്ക്പാട്ട്‌
ഇല്ലിമണിമുളകുഴലിൽ തേൻതേടി
വെള്ളിവെയിൽ വീഴും വരമ്പിൽ കിളി പാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ   (തെക്ക്...)

 

--------------------------------------------------------------------------