യാഗഭൂമി

Title in English
Yagabhoomi

യാഗഭൂമി യാഗഭൂമി
ഭാരതമിന്നൊരു യാഗഭൂമി
യുവജനഹൃദയങ്ങളേ നിങ്ങൾ
അന്ധവിശ്വാസങ്ങളേ ആവാഹിക്കൂ
അഗ്നികുണ്ഠങ്ങളിൽ ഹോമിക്കൂ
(യാഗഭൂമി...)

ധർമ്മബോധങ്ങളും തലമുറകളും തമ്മിൽ
ധർമ്മയുദ്ധം നടക്കുമീ നാട്ടിൽ (2)
മരിച്ച ദൈവത്തിൻ സ്മാരകശിലകൾ
തിരഞ്ഞു വരുന്നവരല്ല
പുതിയൊരു പുരുഷാർഥത്തിൻ വിപ്ലവ
പ്രണവം ജപിക്കും പൗരന്മാർ
നമ്മൾ ഭാരത പൗരന്മാർ
(യാഗഭൂമി..)

Film/album
Year
1982

താളം തെറ്റിയ ജീവിതങ്ങൾ

താളം തെറ്റിയ ജീവിതങ്ങൾ

തിരകളിലാടും തോണികൾ

തീരം തേടി തണലും തേടി

തുടിച്ചു നീന്തും കിനാവുകൾ  (താളം..)

 

പാർവ്വണേന്ദുവിൻ മുഖം മറയ്ക്കാനെത്തും

കാർമേഘപാളികൾ പോൽല

സ്വൈര്യമാം ജീവിത ഭൂമുഖത്താകെ

ദുഃഖത്തിൻ മാറാല ചൂടി

മൂടി (താളം..)

 

സത്യത്തിൻ പൊരുൾ തേടി ഇരുളിലലയുന്ന

സന്തപ്ത ഹൃദയങ്ങളേ

കതിരോൻ മണിമലർ കതിർ ചൂടിയെത്തും

പുതിയൊരുഷസ്സുണരും

ഉണരും... (താളം...)

 

ആ മലർവാടിയിൽ

ആ മലർവാടിയിൽ എന്നെയും  നോക്കി

ആരമ്യ പുഷ്പം വിടർന്നൂ

ആയിരം വർണ്ണ ദളങ്ങൾ വിടർത്തീ

എന്നിൽ കിനാവായ് തെളിഞ്ഞൂ ( ആ മലർ..)

 

പാതിരാകാറ്റെൻ കാതിൽ മെല്ലെ നിൻ

കാര്യം പറയാൻ വരുമ്പോൾ ആ.

മാദകഗന്ധത്തിൽ കോരിത്തരിച്ചൂ

 

കാമുകനായ് നോക്കി നിൽക്കും

ആ... (ആ മലർ...)

 

ആതിരാക്കുളിരു പുടവയുടുത്തു നീ

മാലാഖയായണയുമ്പോൾ

എന്നിലെ ഭാവന നിന്നെ കുറിച്ച്

ഗാനവും മൂളിയിരിക്കും

ആ..  (ആ മലർ..)

അ അമ്മ ആ... ആന

Title in English
aa amma aa... aana


അ.. അമ്മ ആ‍...ആന
ഇ ഇമ്പം ഈ...ഈണം
പാടിരസിക്കാം വാ
ഉ ഉമ്മ ഊ ഊഴി
ഒ ഒരുമ ഓ...ഓണം
കൊള്ളാം തുമ്പികളേ ( അ അമ്മ..)
 
ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം
അച്ഛനുമമ്മയും കൺകണ്ട  ദൈവം
അറിവും പൊരുളും പകർന്നു തരുന്നൊരു
ഗുരുവും നമ്മൾക്ക്  ദൈവം
ലലലലാ... ( അ അമ്മ)
 
സൂര്യനിൽ നിന്നതിശക്തികൾ നേടി
പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി
സ്നേഹവും സത്യവും നമ്മളിലുണർത്തി
വിജയകിരീടങ്ങൾ ചൂടാം
ലലലലാ... ( അ അമ്മ)


(c)

Year
1981

മഴയോ മഞ്ഞോ കുളിരോ

മഴയോ മഞ്ഞോ കുളിരോ

മനസ്സിൽ മധുരം പെയ്തു

മഴയല്ല മഞ്ഞല്ല

മനസ്സിൽ പെയ്തതു പ്രേമം (മഴയോ..)

 

ചിറകുകളില്ലാതൊഴുകി നടക്കും

ചുണ്ടുകളുരുമ്മി ചിരിക്കും

പുണരാതെ പുണരും നുകരാതെ നുകരും

പ്രേമമെന്ന വികാരം (മഴയോ...)

 

മിഴികളിൽ കനവായ് നീന്തി നടക്കും

മണിമഞ്ജുഷകളൊരുക്കും

വെയിലും നിലാവും പാടേ മറക്കും

മോഹമുഗ്ദ്ധ തരംഗം (മഴയോ..)

 

 

കുളിരല തുള്ളി തുള്ളി വരുന്നു

കുളിരല തുള്ളിതുള്ളിതുള്ളി വരുന്നൂ

നിന്നെ തേടുന്നൂ

തളിരല ചെല്ലം ചെല്ലം ചെല്ലക്കാറ്റിൻ

കൈകളിലാടുന്നു

കാലിൽ വെള്ളിക്കൊലുസുകളോ

മെയ്യിൽ പൊന്നേലസ്സുകളോ

താളത്തിൽ മേളത്തിൽ

മാനം പൊൻ തുടി കൊട്ടുന്നു

 

 

പൂമുകിലിൻ ചേലയിതാ ഈ

തേനൊഴുകും ചോലയിതാ

വിളിച്ചാലൊരു ഞൊടിയിൽ ഞാനരികിൽ വരും

എന്നിൽ നീയില്ലേ ചൊല്ലൂ

നിന്നിൽ ഞാനില്ലേ

ഈ അനുരാഗവുമീയനുഭൂതിയും

എന്നുമെനിക്കല്ലേ

 

 

രാവുണരും വേളകളിൽ ഈ

നോവകലും വേദികളിൽ

നിനക്കായൊരു മണിയറ ഞാനൊരുക്കാം

എന്നിൽ നീയില്ലേ ചൊല്ലൂ

വറ്റാത്ത സ്നേഹത്തിൻ

വറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ
വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ
 
 
എത്ര കാലം കഴിഞ്ഞാലും
ഏതു ദിക്കിൽ വളർന്നാലും
രക്തം രക്തത്തെ തിരിച്ചറിയും
മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി
മുറിവുകൾ താനേ ഉണക്കും  (വറ്റാത്ത..)
 
 
അമ്മ തൻ കാലടി പതിയുമിടമെല്ലാം
ശ്രീകോവിലുകളായ് പരിണമിക്കും
അമ്മ തൻ പുഞ്ചിരി പൊഴിയുന്നിടമെല്ലാം
അരുണോദയപ്രഭ വീശും (വറ്റാത്ത..)

ധന്യനിമിഷമേ

Title in English
Dhanyanimishame

ധന്യനിമിഷമേ ഹർഷപുളകമേ
അമൃതബിന്ദുവേന്തി വന്ന കനകചഷകമേ
(ധന്യ..)

പ്രേമമെന്ന വല്ലിയിന്ന് കോടി കായ്ച്ചു
മോഹമെന്ന പൂവിനിന്നു കാന്തി വായ്ചു
ഹൃദയരാഗമായ് മധുരഗീതമായ്
മദാലസം മനോരഥം വിടർന്നൂ
പൂർവജന്മപുണ്യം അച്ഛനായ് ഞാൻ
ധന്യനിമിഷമേ

നാദമെന്ന ദിവ്യരത്ന മാല നീട്ടി
മോദമെന്ന പൊൻവിപഞ്ചി മീട്ടി മീട്ടി
കാമ്യപുഷ്പമായ് കാവ്യശില്പമായ്
പ്രഭാമയം ഈ ജീവിതം തുറന്നു
സ്വർഗ്ഗവാതിൽ ഇന്നൊരമ്മയായ് നീ
(ധന്യ..)

Film/album

സുഗന്ധ ശീതള വസന്തകാലം

സുഗന്ധശീതള വസന്തകാലം

വിരുന്നു വരുമീ വനാന്തരം

നിലാവിലലിയും ലതാലയങ്ങളീൽ

വരവേൽക്കുകയല്ലോ നമ്മളെ

എതിരേൽക്കുകയല്ലോ

 

 

 

അലകൾ ഞൊറിയും സ്വപ്ന തടാകം

നീരാമ്പൽ ചൂടുമീ രാവിൽ

മനസ്സു മനസ്സിലലിഞ്ഞു തുളുമ്പും

മൗന ഗാനങ്ങൾ നമ്മൾ

വിടർത്തൂ എന്നെ വിടർത്തൂ നിന്റെ

വിരിഞ്ഞ മാറിലെന്നെ പടർത്തൂ  (സുഗന്ധ...)

 

 

നിധികൾ നിറയും സ്വർഗ്ഗകവാടം

ഓടാമ്പൽ മാറ്റുമീ രാവിൽ ദാഹത്തിൻ

ഓടാമ്പൽ മാറ്റുമീ രാവിൽ

ചിറകു ചിറകിൽ ഉരുമ്മി മയങ്ങും

ചക്രവാകങ്ങൾ നമ്മൾ

ഉറക്കൂ എന്നെയുറക്കൂ നിന്റെ

ലക്ഷം ലക്ഷം കിനാവുകൾ

ലക്ഷം ലക്ഷം കിനാവുകൾ

ലജ്ജയിൽ മുങ്ങിയ കിനാവുകൾ

എന്റെ  മനോരഥവാടിയിലൊരു പിടി

ലഹരിപ്പൂവൂകൾ

 

കുഞ്ഞലകൾ പുതച്ച മാറിൽ

കാലം പൂശിയ വർണ്ണങ്ങൾ നിന്റെ

നനവുള്ള ചൊടികളിലലിയുമ്പോൾ എന്നിലെ

മോഹങ്ങളുണരുമല്ലോ നീയെന്നെ

ശൃംഗാരവീണയാക്കി മാറ്റുമല്ലോ (ലക്ഷം..)

 

താഴ്വരയിൽ തണുത്ത കാറ്റിൽ

താഴം പൂവിതൾ വിരിയുമ്പോൾ നിന്റെ

നഖമുള്ള വിരലുകൾ ഇഴയുമെൻ യൗവനം

നാണിച്ച് തുടുക്കുമല്ലോ ഞാനൊരു

നൈവേദ്യ പുഷ്പമായ് മാറുമല്ലോ (ലക്ഷം..)