കുളിര് ഹാ കുളിര്
കുളിര് ഹാ കുളിര് കുളിര് ..കുളിര് ..കുളിര്
മധുമാരി പെയ്താലും മലർമാരി പെയ്താലും
മനതാരിൽ വേനലിൻ ചൂട്
പ്രിയതോഴിനിന്നിലെ ചൂടേറ്റുണർന്നോട്ടെ
നിൻ മെയ്യിൽ ഞാനലിഞ്ഞോട്ടെ (കുളിര്...)
പൂന്തേൻ കുടങ്ങളിൽ മണിമുത്തുടയുമ്പോ
ളെന്തെന്നില്ലാത്തൊരു മോഹം
മോഹപ്പൂ വിരിയട്ടേ മൃദുലാംഗമുണരട്ടെ
സിര തോരും വർണ്ണങ്ങൾ വിരിയട്ടെ (കുളിര്...)
ഈറനണിഞ്ഞ നിൻ പൂന്തുകിൽ മറയ്ക്കുമാ
മദനപ്പൂഞ്ചെപ്പ് ഞാനെടുക്കും
പൂവമ്പനേൽപ്പിച്ച ലാസ്യാനുഭൂതിയിൽ
മടിയിൽ തളർന്നു ഞാൻ മയങ്ങീടും (കുളിര്...)
- Read more about കുളിര് ഹാ കുളിര്
- Log in or register to post comments
- 1139 views