ശിശിരപൗർണ്ണമി വീണുറങ്ങി

ശിശിരപൗർണ്ണമി വീണുറങ്ങി

ശിഥിലമേഘവിഹായസ്സിൽ

ഒരു വിമൂക വിഷാദ കാമിനി

വിരഹിണീ നീ യാമിനി (ശിശിര..)

 

ചിറകണിഞ്ഞൂ

മോഹവർണ്ണക്കിളികളുള്ളിലെന്തിനോ (2)

നാഥനെൻ പ്രിയനരികിലിന്നൊരു

ഗാനമായ്  വന്നൊഴുകുമോ എന്നെ തഴുകുമോ (ശിശിര..)

 

കുളിരിലീറൻ

തുകിലണിഞ്ഞു തൊഴുതു നില്പൂ മാനസം (2)

ദേവനിന്നെൻ പ്രാണവേണുവിൽ ഗാനമായ്

വന്നുണരുമോ എന്നെ ഉണർത്തുമോ (ശിശിര..)

മനസ്സേ മനസ്സേ നിൻ മൗനതീരം

മനസ്സേ മനസ്സേ നിൻ മൗന തീരം

സ്മരണകളുറങ്ങും തീരം

കാലം കൊളുത്തിയ ദീപം

കൊടുങ്കാറ്റിലണഞ്ഞു നിൻ മോഹം (മനസ്സേ..)

 

ആകാശങ്ങളിലിരുൾ മൂടി

ആഷാഢമേഘങ്ങൾ വിതുമ്പി (2)

ആത്മവിലാപത്തിന്നീരടികൾ

ആരോ എന്തിനോ പാടീ

അഗാധമതുല്യമചിന്തനീയം

അലിഞ്ഞുറഞ്ഞു ദുഃഖം  (മനസ്സേ..)

 

അനന്തകോടി പ്രപഞ്ചതനുവിൽ

നിന്നു തുടിക്കും ചേതന (2)

ജീവകിരണപ്രവാഹമായി

ഭൂമിദേവിയതേറ്റു വാങ്ങി

അനന്തമജ്ഞാതമവർണ്ണനീയം

അപാരമാണീ ജീവിതം (മനസ്സേ..)

 

അഴകേ അഴകിന്നഴകേ

അഴകേ അഴകിന്നഴകേ വളരഴകേ

നിൻ കടമിഴികളിലെ നീലിമയിൽ

അമ്പിളിക്കുളിർത്താഴികക്കുടം

ചൂടും ഭൂമിയൊഴുകി

നാഗമുല്ലമലർകാവിൽ മംഗല്യ നട തുറന്നു (അഴകേ...)

 

ആഴിയൂഴിയാകാശം ചുറ്റും നോക്കി നിൽക്കെ (2)

നിനവും കനവും കലരും കലപികൾ

പുളഞ്ഞിഴുകീ

ഓർമ്മയിൽ നമ്മിലെ ഓരോ തരിയും നിന്നു തുടിച്ചൂ

ലാ ലലലാ ലലല.. (അഴകേ..)

 

കാണക്കാണമന്ദാക്ഷം നിന്നിൽ  വാർന്നു വീണു

ഒളികണ്ണൊളിയാൽ വിടരും ഇതളുകൾ മലർന്നിളകീ

ജീവന സൗരഭ ഹർഷോന്മാദം

നമ്മിൽ നിറഞ്ഞൂ

ലാലലാല...ലൽലല... (2)

ലലലല..ലലാ...

 

 

 

കനൽ മിഴികളിലെ

കനൽ മിഴികളിലെ

കാനൽ നിഴലണിയും

കാളായ രുചിയിളകും  കാന്ത മുഹൂർത്തം

പൂത്തുലഞ്ഞാടി ആർത്തു മുഴങ്ങീ

കാർത്ത സ്വര സന്ധ്യാമേളം

ഹാ....ഹാ... (കനൽ..)

 

പൊൻ ചേലൊടു പോരാടിയ പൂവൻ കൂമ്പിൽ

പൂന്തേനിനു തീണ്ടാടിയ വണ്ടിന്നുള്ളം

ശ്രുതിയിളകീ ഹാ ഹാ

സ്മൃതി വഴുതീ ഹാ ഹാ

തേങ്ങി നടക്കേ ഹാ

ദാഹമകത്തൊരു ചെങ്കനലായ് വിങ്ങുകയല്ലേ

ആ..ആ.. (കനൽ..)

 

അന്നക്കൊടി വർണ്ണക്കിളി കൊഞ്ചും കാവിൽ

തണ്ടാരണി വണ്ടാർമണി തളിരും താരും

പൂമ്പൊടിയിൽ പൂണ്ടു മയങ്ങും ഹാ

വർണ്ണലയങ്ങളിൽ നൻ പൊരുളായ്

ജീവിതമാകെ

ചെല്ലം ചെല്ലം ചിത്തിരച്ചെല്ലം

ചെല്ലം ചെല്ലം ചിത്തിരചെല്ലം

ചേലഞ്ചും മേലഞ്ചും പുഞ്ചിരി ചെല്ലം

ഉരിയായി തരിയായി

വളരൂ വളരൂ വളരൂ   (ചെല്ലം...)

 

 

അല്ലിയൻ താമരവല്ലം കുളത്തിലെ

ആലോലം താലോലം

കാറ്റിൻ ചാറ്റിൽ പൂ പോലെ ചാഞ്ചാടി

നാട്ടിൻ മാറ്റായ് വീട്ടിൻ വിളക്കായി

അമ്മയ്ക്ക് കുളിരായ് വളരൂ (ചെല്ലം..)

 

 

അമ്മ തൻ നീറുള്ള പഞ്ചാരയുമ്മയിൽ

ചുണ്ടത്ത് ചൂരില്ലേ

അക്കം പക്കം ഒറ്റയ്ക്കു നിന്നു നീ

നൃത്തം വെയ്ക്കും കിങ്ങിണിയൊച്ചയിൽ

ആനന്ദത്തിടമ്പായി വളരോ  (ചെല്ലം..)

കുമ്മാട്ടിക്കളി കാണാൻ

കുമ്മാട്ടിക്കളി കാണാൻ കുറുമാട്ടിപെണ്ണേ വാ

ചേമന്തി കുണുക്കു തൂക്കും

മൂവന്തി മുരുക്കു പൂക്കും

ചിറപ്പു നാളിൽ തുടിച്ചു തുള്ളി

തടിച്ചു കൂടാൻ വാ

 

 

കൊന്നപ്പൂക്കണി കാണാൻ നീ വാ

പൊന്നും ചിങ്ങപൂച്ചിരി കാണാൻ നീ വാ

സ്വപ്ന കൊളുന്തു നുള്ളും കിളുന്തു പെണ്ണേ

പളുങ്കു കാണാൻ വാ വാ വാ വാ

ഹൃദയ പളുങ്കു കാണാൻ വാ വാ വാ വാ

ചേമന്തി കുണുക്കു തൂക്കും

മൂവന്തി മുരുക്കു പൂക്കും

ചിറപ്പു നാളിൽ തുടിച്ചു തുള്ളി

തടിച്ചു കൂടാൻ വാ (കുമ്മാട്ടി...)

 

ഗ്രാമത്തിൻ കഥയറിയാൻ നീ വാ

തിരുവൈക്കത്തപ്പാ ശ്രീ മഹാദേവാ

തിരുവൈക്കത്തപ്പാ ശ്രീ മഹാദേവാ

എന്നെയും എൻ ദുഃഖത്തെയും

നിന്നിലർപ്പിക്കുന്നു ( തിരുവൈക്കത്തപ്പാ...)

 

നിന്റെ പഞ്ചാക്ഷരം ഉരുക്കഴിച്ചെന്നുമെൻ

സ്വർണ്ണപ്രഭാതം ഉണരും (2)

നിന്റെ പുഷ്പാഞ്ജലി കണ്ടു കൊണ്ടെന്നുടെ

വർണ്ണപ്രദോഷം വിടരും

ശംഭോ കരുണാസിന്ധോ

ഈ ശരണാഗതയിൽ കനിയൂ (തിരുവൈക്കത്തപ്പാ..)

 

എന്നിലെ മോഹം വ്രതമെടുത്തെത്രയോ

സോമവാരങ്ങൾ പുലർന്നൂ (2)

അഭിശപ്തജീവിത സങ്കരഭൂമിയിൽ

അങ്കം വെട്ടി ഞാൻ തളർന്നൂ

ശംഭോ കാവൽ ബന്ധോ

ഈ ശരണാഗതയിൽ കനിയൂ (തിരുവൈക്കത്തപ്പാ..)

കണ്ണുകൾ കണ്ണുകളിടഞ്ഞു

Title in English
Kannukal Kannukalidanju

കണ്ണുകൾ കണ്ണുകളിടഞ്ഞൂ
മനസ്സും മനസ്സും പറഞ്ഞൂ
പ്രേമം ദിവ്യപ്രേമം
കൊഞ്ചും ഇണകൾ തൻ ഹൃദയവികാരം (കണ്ണും...)
 
ഒരു കൃഷ്ണ പഞ്ചമിരാത്രിയിൽ യമുനയിൽ
ഇതളിട്ടു നിന്ന വികാരം (2)
സരയൂ നദിയിലെ ഓളങ്ങളെന്നും
സാധകം ചെയ്ത വികാരം ആ...ആ...ആ... (കണ്ണൂകൾ...)
 
 
മൗനഗാനം നൂപുരമണിയും
മാളവികാമിത്ര രാഗം (2)
അനു പരമാണുവിൽ നിന്നു തുടിക്കും
അർദ്ധനാരീശ്വര ഭാവം ആ..ആ...ആ... (കണ്ണുകൾ...)

Year
1980

വിരഹം വിഷാദാർദ്രബിന്ദു

Title in English
Viraham Vishadardrabindu

വിരഹം.....

വിരഹം വിഷാദാർദ്രബിന്ദുക്കളാലെന്നും

വിരചിക്കും ജീവിത ദുഃഖകാവ്യം

അയഥാർഥബിംബങ്ങൾ

ഭംഗപ്രതീകങ്ങൾ

അണ പൊട്ടി വീഴും ദുരന്തകാവ്യം

 

അന്തരംഗത്തിൻ അഗാധതലങ്ങളിൽ

ആരും കാണാത്ത പൂ വിരിഞ്ഞു

കൊഴിയാത്ത സ്നേഹമാം കുങ്കുമപൂവിന്റെ

ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു

ആ.....ആ......

സ്നേഹമാം കുങ്കുമപൂവിന്റെ

ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു കണ്ണെറിഞ്ഞു

 

വനവല്ലിക്കുടിലിലെ  ഏകാന്തശയ്യയിൽ

നിറമുള്ള നിഴലുകൾ നീളുമ്പോൾ

എവിടെ നിന്നെത്തീ എവിടെ നിന്നെത്തീ

ഇടയന്റെ പാട്ടിന്റെ ഈരടികൾ

Year
1980

തേരോട്ടം തേരോട്ടം

തേരോട്ടം തേരോട്ടം

ജീവിതമെന്നും തേരോട്ടം

സുഖ ദുഃഖത്തിൻ ഉരുളുകൾ ചുറ്റി

പാഞ്ഞു പോകും തേരോട്ടം  (തേരോട്ടം...)

 

പാപപുണ്യ കർമ്മഫലങ്ങൾ

കുതിരകൾ പൂട്ടി വലിക്കും

പഞ്ചഭൂത ശില്പികൾ തീർക്കുമീ

പഴയ ശരീരരഥത്തിൽ

രഥത്തിലുണ്ടൊരു വിരുന്നുകാരൻ

പ്രാണനെന്നൊരു സഞ്ചാരി (തേരോട്ടം..)

 

മായയാകും മൂടൽ മഞ്ഞിൽ

മാറാലകളുടെ നടുവിൽ

സ്വാർഥ മോഹം കാറ്റു വിതയ്ക്കും

സ്വപ്നാടകരുടെയിടയിൽ

മനസ്സെടുത്തു കടിഞ്ഞാണാക്കൂ

ബുദ്ധിയുള്ളൊരു തേരാളീ (തേരോട്ടം...)