മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
മിന്നാമിന്നി പൂവായ് കോർത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ് ചുറ്റിവരും പീലിതെന്നൽ
സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം
പത്തുവർണ്ണ തിരിയിട്ട് കുത്തുവിളക്കാരോ നീട്ടി
ഗായത്രി മന്ത്രം ചൊല്ലി ഞാൻ
പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി
ആരേയോ സ്വപ്നം കണ്ടു ഞാൻ
പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു
പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ
അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി
പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ
ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
പൂവാക തോപ്പിൽ നിൽപ്പൂ ഞാൻ
പൊന്നാമ്പൽ തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി
മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടി പൂവും നുള്ളി
നീലവാൽ തുമ്പിയായ് മെല്ലെ ഞാൻ പാറവേ