ആയിരം മാരിവിൽ

ആയിരം മാരിവിൽ വർണ്ണങ്ങളാൽ മണ്ണിൽ

അംഗനേ നിന്നെ ചമച്ചൂ

നിൻ സർപ്പ സൗന്ദര്യ ബിംബത്തിനുള്ളിലൊ

രഞ്ജാത മാനസം തീർത്തു (ആയിരം..)

 

ആ നറും പുഞ്ചിരിപ്പാലിൽ നിന്നുതിരുന്നൊ

രാനന്ദ ഭൈരവി രാഗം

തീ വിഷധൂമികക്കാറ്റായ് വീശുവാൻ

കാൽ ഞൊടി മാത്രമേ വേണ്ടൂ

 

 

സ്വാർഥലാഭത്തിനായ് നീയെത്ര

സൗവർണ്ണ സിംഹാസനങ്ങൾ തകർത്തൂ

സ്വർണ്ണമാൻ കുഞ്ഞിനായ്

സൗഗന്ധികത്തിനായ്

സ്വന്ത ബന്ധങ്ങൾ മറന്നു

 

 

സൂര്യനെ പോലും കിടക്കയിൽ വീഴ്ത്തിയ

സൂര്യകാന്തി പുഷ്പകന്യേ

ആർക്കും പഠിക്കുവാനാകാതെ നീയിന്നൊ

വിണ്ണവർ നാട്ടിലെ

വിണ്ണവർ നാട്ടിലെ ഇന്ദ്ര തടാകത്തിൽ

അരയന്നപ്പിടയുണ്ടോ

മണ്ണിൻ തറവാട്ടിലെ എന്നോമലിനെ പോലെ

അരയന്നപ്പിടയുണ്ടോ ( വിണ്ണവർ..)

 

 

ഉർവശിമേനകമാരേ

രംഭതിലോത്തമമാരേ (2)

നിങ്ങൾ തൻ കൂട്ടത്തിൽ മെയ് മറന്നാടും

നർത്തകിമാരുണ്ടോ

കനകച്ചിലങ്കകൾ മത്സഖി അണിഞ്ഞാൽ

പുലരികൾ പൂക്കും കടലലയിളകും

ആയിരം വസന്ത ഋതുക്കൾ പിറക്കും ( വിണ്ണവർ..)

 

ദേവഗണാംഗനമാരേ അപ്സര കന്യകമാരേ (2)

നിങ്ങൾ തൻ കൂട്ടത്തിൽ ഗീതികൾ പാടും ഗായികമാരുണ്ടോ

സ്വരരാഗങ്ങൾ മത്സഖി ചൊരിഞ്ഞാൽ

സ്വപനം മലരും സ്വർഗ്ഗം വിടരും

Film/album

തങ്കത്തിടമ്പല്ലേ

തങ്കത്തിടമ്പല്ലേ നിൻ തങ്കക്കിടാവല്ലേ

താമരപൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ

 

 

 

സ്നേഹത്തിൻ സൗന്ദര്യമായ്

ശാന്തി തൻ സൗഭഗമായ്

അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ

ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ (തങ്കത്തിടമ്പല്ലേ..)

 

 

ദീപമായെന്നും തെളിഞ്ഞീടേണം

എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം

ഈശ്വരനാമം ജപിച്ചിടേണം

എന്നും മാതൃകയായ് നീ വളർന്നിടേണം നീ

മാതൃകയായി വളർന്നിടേണം (തങ്ക..)

 

Film/album

ഇതാണു ജീവിത വിദ്യാലയം

ഇതാണു ജീവിത വിദ്യാലയം

ഇവിടെ അനുഭവമദ്ധ്യാപകൻ

വേദനയറിഞ്ഞാൽ  വേദാന്തമറിഞ്ഞൂ

സ്നേഹത്തെയറിഞ്ഞാൽ ദൈവത്തെയറിഞ്ഞൂ (ഇതാണു..)

 

ദാമ്പത്യമാകും ശ്രീകോവിലിൽ നീ

പൂജിച്ച ദേവനിന്നെവിടെ

ഹൃദയം നിറയുന്ന കൂരിരുളിൽ

വിളക്കായ് ജനിച്ചവനെവിടെ

എവിടെ എവിടെ എവിടെ എവിടെ (ഇതാണു..)

 

പങ്കായമില്ലാത്ത തോണിയിലോ നിൻ

പങ്കാളിയില്ലാത്ത യാത്ര

അഭയം നിനക്കിനി ആരിവിടെ

ആ ജന്മ സഖിയിന്നെവിടെ

എവിടെ എവിടെ എവിടെ എവിടെ (ഇതാണു..)

 

സ്നേഹത്തിൻ സന്ദേശഗീതമായ്

സ്നേഹത്തിൻ സന്ദേശഗീതമായ്

മോഹാന്ധകാരത്തിൻ ദീപമായ്

രാജാധിരാജൻ ശ്രീ യേശുനാഥൻ

കന്യാസുതനായ് വന്നൂ

ഹാപ്പി ക്രിസ്തുമസ് ഹാപ്പി ക്രിസ്തുമസ്

ഹാപ്പി ക്രിസ്തുമസ് ഹാപ്പി ക്രിസ്തുമസ്  (സ്നേഹത്തിൻ..)

 

സ്വർഗ്ഗാധിപനാം കർത്താവേ

സ്വസ്തി നിനക്കു സ്വസ്തി

പാരിൽ പറുദീസ തീർത്തവനേ

പാപികൾക്കഭയം തന്നവനേ

സൈലന്റ് നൈറ്റ് ഹോളി നൈറ്റ് ( സ്നേഹത്തിൻ..)

 

 

വിണ്ണിലൊരു പൊൻ താരമുയർന്നൂ

മണ്ണിൽ ഭാഗ്യം പൂത്തു

ബെത്‌ലഹേമിലെ പുൽത്തൊഴുത്തിൽ

ദൈവപുത്രൻ മിഴി തുറന്നൂ

ഹല്ലേലൂയാ ഹല്ലേലൂയാ

മാരന്റെ കോവിലിൽ

മാരന്റെ കോവിലിൽ പൂജയ്ക്കു വന്നൊരു

മാതളപ്പൂവാണു നീ

കളവെന്തെന്നറിയാത്ത കറ തെല്ലും കലരാത്ത

കാനനപൂവാണു നീ (മാരന്റെ...)

 

നീറും മനസ്സിന്റെ സാന്ത്വനമല്ലേ

നീയെന്റെ സ്വന്തമല്ലേ

കൂരിരുൾച്ചാർത്തിലെ കൈത്തിരിയല്ലേ

പ്രേമത്തിൻ സിന്ധുവല്ലേ നീ

പ്രേമത്തിൻ സിന്ധുവല്ലേ   സിന്ധുവല്ലേ (മാരന്റെ...)

 

പൊന്നിൻ വിപഞ്ചികയിൽ സംഗീതമല്ലേ

ലാവണ്യധാരയല്ലേ

പാഴ്മരുഭൂവിലെ പൂഞ്ചോലയല്ലേ

പീയുഷബിന്ദുവല്ലേ നീ

പീയുഷബിന്ദുവല്ലേ ബിന്ദുവല്ലേ(മാരന്റെ...)

 

 

Film/album

ആശാലതയിലെ മുകുളങ്ങളേ

ആശാലതയിലെ മുകുളങ്ങളേ

ആത്മാവണിയും പുളകങ്ങളേ

ഉണരൂ നിങ്ങൾ പൈതങ്ങളേ

ഉന്മേഷകിരണങ്ങളേ (ആശാലത..)

 

 

തിന്മകൾതിങ്ങി  നിറഞ്ഞാലും

നന്മകള്ളിൽ നിന്നകലാതെ

കാലം തന്നെയെതിർത്താലും

കനിവിൻ കൈത്തിരിയണിയാതെ

പോവുക നമ്മൾ ധർമ്മം വിളയും

പാവനവീഥിയിലൂടെ (ആശാലത..)

 

കടമകൾ വന്നു വിളിക്കുമ്പോൾ

കൈകൾ തെല്ലും പതറാതെ

സോദരനെതിരായ് നിന്നാലും

നീതിയിൽ നിന്നടി മാറാതെ

പോവുക നമ്മൾ സത്യം വിടരും

ജീവിതവീഥിയിലൂടെ ( ആശാലത..)

Film/album

ഈ താരുണ്യപ്പൂവിനു കൈ നീട്ടല്ലേ

ഈ താരുണ്യപ്പൂവിനു കൈനീട്ടല്ലേ

പതിനെഴിന്റെ മുറ്റത്ത് ചാഞ്ചാടുമീ

പനിനീരിന്റെ തേനിനു കൈ നീട്ടല്ലേ

ആരും ചൂടാത്തൊരീ പൂവിൽ കൺ വെയ്ക്കല്ലേ ( ഈ താരുണ്യ..)

 

തളിരോ മലരോ ചൊടിയായീ

ഇരവോ മുകിലോ മുടിയായി

പുളകം  വിടരും വനിയോ തനുവൊ

ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)

 

നയനം അധരം മധു തൂകി

പദമോ അഴകോ മദമേകി

പുളകം  വിടരും വനിയോ തനുവൊ

ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)

 

 

Film/album

ചിറകുള്ള മേഘങ്ങളേ

ചിറകുള്ള മേഘങ്ങളേ

ചിത്തിരത്തുമ്പികളേ

ആരും മീട്ടാതെ    താനേ പാടും

പൊൻ വീണക്കമ്പികളേ (ചിറകുള്ള..)

 

തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ

പിന്നണിസംഗീതമല്ലേ

എനിക്കും നിനക്കും ഹൃദയം തുറക്കാൻ

കാടൊരു സങ്കേതമല്ലേ

കാടൊരു സങ്കേതമല്ലേ

ഉം..ഉം..ഉം (ചിറകുള്ള..)

 

 

പൂവിരിയും നിൻ തേൻ ചോരും ചുണ്ടത്ത്

ചുംബനപ്പാടുകളാണോ

എനിക്കും നിനക്കും മനസ്സിൽ നിറയെ

മായികസ്വപ്നങ്ങളല്ലേ

മായികസ്വപ്നങ്ങളല്ലേ

 

ലാ..ലാ..ലാ...ലാ  (ചിറകുള്ള..)

Film/album

വിജയപ്പൂമാല ചൂടി

വിജയപ്പൂമാല ചൂടി
വീരനെഴുന്നള്ളി
മണ്ണു കുളിർത്തു മനം തളിർത്തു
മാനം പൂക്കളുതിർത്തു  (വിജയ..)
 
ചെണ്ടയെടുത്തു കുഞ്ഞോളം
ചില്ലക്കൈയ്യിലിലത്താളം
മധുമൊഴിയാളേ മാൻ മിഴിയാളേ
ചൊരിയൂ ചിലങ്കമേളം
തകധിമി താളം (വിജയ...)
 
ഇന്നലെ രാവിൽ നീയാരെ
സ്വപ്നം കണ്ടത് പെണ്ണാളേ
കളമൊഴിയാളെ കരിമിഴിയാളേ
മാരൻ വന്നൂ ദൂരെ
മലർമതി മുഖിമാരേ (വിജയ..)
 

Film/album