ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം ഗിറ്റാര്‍ ജോസഫ് എന്നപേരിലും അറിയപ്പെട്ടിരുന്നു.
കുഞ്ഞാറ്റക്കിളികൾ, കടല്‍ക്കാക്ക, എന്റെ കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം..., യഹൂദിയായിലെ..., കാവല്‍ മാലാഖ..., ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.
എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്. ഏറെ കാലം സംഗീതസ്‌കൂള്‍ നടത്തിയ അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വർഷങ്ങളായി സംഗീതസ്കൂൾ നടത്തുകയായിരുന്നു ജോസഫ്.
ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനൽ സോങ്സ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വിവരങ്ങൾക്ക് കടപ്പാട്: മനോരമ ഓൺലൈൻ