പറന്നൂ പൂങ്കുയില്‍ വിദൂരം വീണ്‍ വഴിയില്‍
തുണയാരുമില്ലാതെ അവസാന യാത്ര
മടങ്ങാത്ത യാത്ര (പറന്നൂ...)
മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ തന്നെ കുറിക്കുന്നു വിധി (2)
ജലരേഖ മാത്രമാണീ ജീവിതം (പറന്നൂ...)
പ്രിയനും പരിജനവും ചിതയുടെ സീമ വരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം ജ്വലിക്കും നാള്‍ വരെ (2)
അഭയാര്‍ഥിയാണു ജീവനീയുലകില്‍ (പറന്നൂ..)