നീയൊരു വസന്തം
|
- Read more about നീയൊരു വസന്തം
- 1423 views
|
സിന്ദൂര ഗിരികൾ മന്ദാര വനികൾ
മന്ത്രം ചൊല്ലും കിളികൾ
ഇവയുടെ നടുവിൽ മനുഷ്യൻ മാത്രം
വിഷാദ മുദ്രകൾ അണിയുന്നു
അഞ്ജാത യാനം തുടരുന്നൂ
ഇവിടെ ഈ പുഷ്പ വിതാനങ്ങൾ
കനലിടും വല്ലീ നികുഞ്ജങ്ങളേ
ചിരിക്കാൻ ചിലപ്പോൾ ഒരു നിമിഷം
കരയാൻ പക്ഷേ ഒരു ജന്മം( സിന്ദൂര...)
ഒഴുകുമീ കാല പ്രവാഹിനിയിൽ
ഉടയും നാനാ തരംഗങ്ങളിൽ
അടുക്കാനെവിടെ ഒരു തീരം
അണയാനെവിടെ ഒരു നീലം ( സിന്ദൂര...)
മദനന്റെ തൂണീരം നിറയുന്ന നാള്
മലരായ മലരെല്ലാം വിരിയുന്ന നാള് (2)
അരിമുല്ലപ്പൂ ചൂടി നാണത്തിൽ മുങ്ങും
അഴകിന്റെ അഴകെല്ലാം ചേരുന്ന നാള്
മദനന്റെ തൂണീരം നിറയുന്ന നാള്
മലരായ മലരെല്ലാം വിരിയുന്ന നാള്
വളയിട്ട കൈ തമ്മിൽ താളം പകർത്തി
മഷിയിട്ട മിഴി തമ്മിൽ നാളം കൊളുത്തി (2)
അരയന്നം അമരുന്ന പാദങ്ങളണിയും ആ ...(2)
മണിനൂപുരങ്ങളിൽ ചിരികൾ മുഴങ്ങീ
ഒരു ലാസ്യ നൃത്തത്തിൻ മുദ്രയുണർത്തി
പദമൊന്നു പാടടി ആടടി പെണ്ണേ (2)
നിറയുന്ന യൌവനം ഇവിടെ തുളുമ്പി (2)
നിറമഴവില്ലുകൾ തീർക്കെടി പെണ്ണെ
പത്മ തീർഥക്കരയിൽ
ഒരു പച്ചില മാളികക്കാട്
പച്ചിലമാളികക്കാട്ടിൽ ഒരു
പിച്ചക പൂമരക്കൊമ്പ്
പിച്ചക പൂമരകൊമ്പിൽ രണ്ടു
ചിത്തിരമാസക്കിളികൾ
ഓരോ കിളിയേയും പാടിയുറക്കാൻ
ഓമനത്തിങ്കൾ താരാട്ട്
ഓമനത്തിങ്കൾ താരാട്ട്
പത്മ തീർഥക്കരയിൽ
ഒരു പച്ചില മാളികക്കാട്
ചന്ദ്രികാ രാവ് പോലും ചന്ദനം പൂശി വന്നൂ
ചാമരങ്ങള്‍ വീശി വീശി തെന്നലിന്‍ കൈ കുഴഞ്ഞു
തെന്നലിന്‍ കൈ കുഴഞ്ഞു
വെണ്ണിലാ തോണിയേറി കാണുവാന്‍ ഞാന്‍ വരുമ്പോള്‍
കായലോളം കളി പറഞ്ഞു തുഴയുവാന്‍ ഞാന്‍ മറന്നൂ
പോരുവാന്‍ താമസിച്ചൂ
(ചന്ദ്രികാ രാവ് പോലും ..)
കല്പനാ ജാലകം മെല്ലെ തുറന്നു ഞാന്‍
മുഗ്ദ്ധ സൗന്ദര്യമേ നിന്നെ തിരഞ്ഞൂ ഞാന്‍ (2)
തൂലികാ തുമ്പിലെ തൂമന്ദഹാസമായ്
കസ്തൂരി മാനിലെ കസ്തൂരിയാ ഞാന്‍
കാവ്യ ബിംബം പോലെയെന്നും നിന്നിലില്ലേ
(ചന്ദ്രികാ രാവ് പോലും ..)
കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ്
നിൻ കൊഞ്ചൽ കേട്ടു ഞാൻ
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ
നീയുറങ്ങാൻ വേണ്ടിയെൻ രാവുറങ്ങീലാ
നിന്നെയൂട്ടാൻ വേണ്ടി ഞാൻ പകലുറങ്ങീലാ
എൻ മനസ്സിൻ ചിപ്പിയിൽ നീ പവിഴമായ് മാറി
പ്രാർഥനാ രാത്രിയിൽ ദേവ ദൂതരോടു ഞാൻ
മിഴി നീർ പൂവുമായ് നിനക്കായ് തേങ്ങീ
കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ്
നിൻ കൊഞ്ചൽ കേട്ടു ഞാൻ
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ
ആ..ആ..ആ..
വസന്തരാവിൽ കുയിലിനു പാടാതിരിക്കുവാൻ വയ്യാ
കണ്ണാ നീ വിളിച്ചാൽ എനിക്കു പോരാതിരിക്കാൻ വയ്യാ
മനസ്സ് ...എന്റെ മനസ്സ്
ഞാൻ ചിരിക്കുമ്പോൾ തേങ്ങുന്നത് നീയറിഞ്ഞില്ല കണ്ണാ നീയറിഞ്ഞില്ല
അമ്മ വിളമ്പിയ മകരപൊങ്കൽ പിൻ വിളിക്കുന്നു
മുത്തശ്ശി മാവിൻ മാമ്പൂ മണവും തിരികെ വിളിക്കുന്നു (2)
മനസ്സ് പ്രേമ മനസ്സ്
നിന്നിൽ പടരുമ്പോളും തേങ്ങുന്നത് നീയറിഞ്ഞില്ല കണ്ണാ നീയറിഞ്ഞില്ല
പച്ചപുൽച്ചാടീ മഞ്ഞ പുൽച്ചാടീ
ചൊമല പുൽച്ചാടീ പുള്ളി പുൽച്ചാടീ
ചെല്ലം ചാടി നടക്കണ പുൽച്ചാടീ
ഞാനും നിന്നെ പോലൊരു പുൽച്ചാടി
തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ്
നീയോ ഞാനോ ഞാനോ നീയോ പുൽച്ചാടീ ( ചെല്ലം..)
അനിയത്തി പറഞ്ഞൊരു പഴം കഥയിൽ
അണിയം പാട്ടിലെ പഴം കഥയിൽ
രസമുള്ള പഴം കഥയിൽ
ആയിരം ആയിരം പുൽച്ചാടി
ആയിരം നിറമുള്ള പുൽച്ചാടി
ചിറകുള്ള പുൽച്ചാടി
മേലേക്ക് താഴേക്ക്
മേലേക്കും താഴേക്കും പാറിപ്പാറി പോകുമ്പോൾ
കാണാൻ ചേലാണേ
ചെല്ലം ചെല്ലം ചാടി നടക്കണ പുൽച്ചാടി
ഞാനും ഞാനും നിന്നെ പോലൊരു പുൽച്ചാടി
എന്തേ കണ്ണനു കറുപ്പുനിറം
എന്തേ... കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയിൽ കുളിച്ചതിനാലോ...
കാളിയനെ കൊന്നതിനാലോ...
ശ്യാമരാധേ ചൊല്ലുനിൻ
ചുടുചുംബനമേറ്റതിനാലോ...
എന്തേ കണ്ണനു കറുപ്പുനിറം
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്.
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്.
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പുകൊണ്ടെന്ന്
അനുരാഗ കുശുമ്പുകൊണ്ടെന്ന്...
(എന്തേ കണ്ണനിത്ര കറുപ്പുനിറം)
ആ...ആ...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)
ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)
എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)