ബംഗാൾ കിഴക്കൻ ബംഗാൾ

Title in English
Bengal kizhakkan

ബംഗാള്‍ കിഴക്കന്‍ ബംഗാള്‍ ആ
ബംഗാളില്‍ നിന്നൊരു ഗാനം
അങ്കപ്പറമ്പില്‍ വെച്ചെന്‍പ്രിയന്‍ പാടിയൊ-
രെന്നേക്കുറിച്ചുള്ള ഗാനം (ബംഗാള്‍..)

പത്മാനദിക്കരയില്‍ ഒരു
പടകുടീരത്തിനുള്ളില്‍
യുദ്ധംചെയ്തു ജയിച്ചേവന്നവനെന്നിക്കെഴുതീ -
ആ ഗാനം എനിക്കെഴുതീ
കാത്തിരിക്കൂ കാത്തിരിക്കൂ - ഞാന്‍
കാത്തിരിക്കുന്നൂ (ബംഗാള്‍..)

പമ്പാനദിക്കരയില്‍ ഒരു
പുതിയ മോഹത്തില്‍ മുങ്ങി
സ്വപ്നം കണ്ടു കൊതിച്ചേ നിന്നു ഞാന്‍
അവനെഴുതീ - ആ ഗാനം അവനെഴുതീ
കാത്തിരിയ്ക്കു - കാത്തിരിയ്ക്കു ഞാന്‍
കാത്തിരിക്കുന്നൂ (ബംഗാള്‍..)

മനസ്സൊരു മയില്പേട

Title in English
Manassoru mayilpeda

മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട
മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട
മനസ്സൊരുമയില്പേട

അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍
സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു
സ്വര്‍ഗ്ഗവാഹനമാക്കി - ആ വാഹനമേറി
പ്പറക്കാനാരാരോ വരുവതാരോ
(മനസ്സൊരു...)

അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍
മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു
ദേവനര്‍ത്തകിയാക്കീ - ആ മോഹിനിയാട്ടം
കാണാനാരാരോ വരുവതാരോ
(മനസ്സൊരു...)

ആയിരം വില്ലൊടിഞ്ഞു

Title in English
Aayiram villodinju

ആയിരം വില്ലൊടിഞ്ഞു ആരോമന മെയ്‌ മുറിഞ്ഞു
ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ
ആവനാഴിയിലമ്പു തീർന്നു
(ആയിരം..)

എടുക്കുമ്പോൾ ഒന്ന്‌ തൊടുക്കുമ്പോൾ പത്ത്‌
കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി
ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍
വന്നു തറയ്ക്കാത്തൊരിടമില്ല - എന്നിൽ
വന്നു തറയ്ക്കാത്തൊരിടമില്ല
ആ..ആ..ആ..ആ...
(ആയിരം..)

എടുക്കുമ്പോൾ നാണം തൊടുക്കുമ്പോൾ ദാഹം
കൊള്ളുമ്പോൾ അനുരാഗമനുരാഗം
ഈ മുന്തിരിപ്പന്തലിൽ മധുവിധുരാത്രിയിൽ
ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും - അവ-
യൊന്നൊഴിയാതെ ഞാൻ തിരിച്ചു തരും
ആ..ആ..ആ..ആ..
(ആയിരം..)

ഏഴരപ്പൊന്നാന

Title in English
Ezharapponnaana

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
തിരുനാഗത്തളയിട്ട തൃപ്പാദം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ

കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി
കണികാണാൻ വരുന്നേരം - കാലത്ത്
കണികാണാൻ വരുന്നേരം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
തിരുമുടിപ്പുഴയിലെ തീർഥജലം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
(ഏഴരപ്പൊന്നാന..)

താഴികക്കുടങ്ങൾ തകർന്നൂ

താഴികക്കുടങ്ങൾ തകർന്നു വീണു
താമരമാലകൾ കരിഞ്ഞു വീണു
തകർന്ന സ്വപ്നങ്ങൾ തൻ മണിയറ വിട്ടു നീ
ഇനിയെങ്ങു പോകുന്നു രാജപുത്രീ

സ്വയം വരണമാല്യം കൊതിച്ചവരെത്ര
മുഖസ്തുതി പാടിയോരെത്ര
അശ്വരഥങ്ങളാ വഴികൾ മറന്നൂ
അരങ്ങുകളിൽ ആളൊഴിഞ്ഞൂ
ദേവിയെ ശ്രീ കോവിൽ മറക്കും പോലേ
അംബയെ സാല്വൻ മറന്നൂ,മറന്നൂ
(താഴിക...)

മുലപ്പാലു നൽകിയ ദേവതയെവിടെ
മകളുടെ പൊന്നച്ഛനെവിടെ
അന്തഃപുരമുഖം നിൻ നാമം മറന്നൂ
ആ വാതിൽ കൊട്ടിയടഞ്ഞൂ
ദീപം നാളത്തെ മരക്കും പോലെ
അംബയെ താതൻ മറന്നൂ മറന്നൂ,മറന്നൂ
(താഴിക...)

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും

Title in English
Guruvayoorappante

ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും
മുരളികയാണെന്റെ ജന്മം
അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന
കടലെന്റെ കണ്ഠം (ഗുരുവായൂരപ്പന്റെ...)

പാടുന്നതെല്ലാം നിൻ കീര്‍ത്തനമാകുവാൻ
പാടു പെടുന്നൊരെൻ പുണ്യം (2)
പണ്ടത്തെ ജന്മത്തിൽ അക്രൂര വേഷത്തിൽ
അമ്പാടിയിൽ വന്നിരുന്നു
അവിടുത്തെ പൂഴിയിൽ വീണുരുണ്ടപ്പോഴെൻ
അത്മാവ് പൂത്തുലഞ്ഞൂ അതു നീ കണ്ടറിഞ്ഞൂ
(ഗുരുവായൂരപ്പന്റെ...)

ഒരു ദേവൻ വാഴും ക്ഷേത്രം

Title in English
Oru Devan vaazhum

ഒരു ദേവന്‍വാഴും ക്ഷേത്രം
ഓര്‍മ്മതൻ‍ കൊടിയേറും ക്ഷേത്രം
ഉദയംപോലൊളിതൂകും ക്ഷേത്രം
ഹൃദയത്തിലൊരു ക്ഷേത്രം
ഹൃദയത്തിലൊരു ക്ഷേത്രം
(ഒരു ദേവന്‍..)

ത്യാഗത്തിന്‍ ദീപങ്ങള്‍ പ്രഭചൊരിയും
സ്നേഹത്തിന്‍ ആനന്ദക്ഷേത്രം
വേദനയില്‍പ്പോലും മന്ദഹസിച്ചൊരു
മാനവന്‍ വാഴും ക്ഷേത്രം
മാനവന്‍ വാഴും ക്ഷേത്രം
(ഒരു ദേവന്‍..)

രൂപത്തില്‍ ഭാവത്തില്‍ പുതുമയെഴും
ശാശ്വത ചൈതന്യ ക്ഷേത്രം
ഗദ്ഗദധാരയും ഗാനമായ് മാറ്റിയ
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം
(ഒരു ദേവന്‍..)

മംഗളം നേരുന്നു ഞാൻ

Title in English
Mangalam nerunnu njan

മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ്‌ നീ എങ്കിലും ഇന്നും
(മംഗളം നേരുന്നു..)

എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ...
(മംഗളം നേരുന്നു..)

നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ
ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ...
(മംഗളം നേരുന്നു..)

ആത്മവിദ്യാലയമേ

Title in English
Aathmavidyaalayame

 

ആത്മ വിദ്യാലയമേ 
ആത്മ വിദ്യാലയമേ 
അവനിയിൽ ആത്മ വിദ്യാലയമേ
അഴിനിലയില്ലാ ജീവിതമെല്ലാം 
അഴിനിലയില്ലാ ജീവിതമെല്ലാം 
ആറടിമണ്ണിൽ നീറിയൊടുങ്ങും
ആറടിമണ്ണിൽ നീറിയൊടുങ്ങും
ആത്മ വിദ്യാലയമേ

തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ 
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ 
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി 
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി 
ആത്മ വിദ്യാലയമേ

Year
1955

മിന്നൽ കൈവള ചാർത്തി

മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ
ചെമ്മാനതുണ്ടിൽ ഞങ്ങൾക്കമ്മാന പ്രാവ്
അവിടൊരു താഴ്വാരത്തുണ്ടേ
ഞങ്ങടെ ആമ്പൽ പൂ വീട്
ആതിര താഴിക കളി വീട്
മിന്നൽ കൈവള ചാർത്തി മഴവില്ലൂഞ്ഞാലാടും
മാരിക്കാർമുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കുമ്പാള തോണിയേറി പോകാൻ വാ