പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

Title in English
Ponnambal puzhayirambil nammal

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ (2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ

പാലാഴി കടഞ്ഞെടുത്തോരഴക്

Title in English
Palazhi kadanjedutha

പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും
കലയാണു ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും
കലയാണു ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ

അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും
മെയ്യിൽ നനഞ്ഞ പൂന്തുകിൽ മൂടും ഇളംനാണവും
വലംപിരി ശംഖിനുള്ളീൽ ജലതീർഥവും
കേളീനളിനത്തിൽ നിറയുന്ന മധുബിന്ദുവും തന്നു
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ

ആശകൾ എരിഞ്ഞടങ്ങീ

Title in English
Ashakal erinjadangi

ആശകൾ എരിഞ്ഞടങ്ങീ
ആരാധനകൾ മുടങ്ങീ
ആറിത്തണുത്തൊരെൻ
മോഹങ്ങളെന്തിനോ
ആരും കാണാതുറങ്ങീ
ആശകൾ എരിഞ്ഞടങ്ങീ
ആരാധനകൾ മുടങ്ങീ

ആത്മ വേദനയടക്കി
ആയിരം ദു:ഖങ്ങളൊതുക്കീ
ജാലകവാതിലിൽ ചിറകടിച്ചിന്നലേ
ഞാനെൻ കണ്ണീർ തുടച്ചൂ
ആശകൾ എരിഞ്ഞടങ്ങീ
ആരാധനകൾ മുടങ്ങീ

മോഹങ്ങൾ ചില്ലുടഞ്ഞൂ
മോതിര വിരൽ മുറിഞ്ഞൂ
ദേവനുറങ്ങുന്ന കോവിലിൽ
ചെന്നു ഞാൻ
നിറമിഴിത്താലവുമായ് നിന്നൂ
ആശകൾ എരിഞ്ഞടങ്ങീ
ആരാധനകൾ മുടങ്ങീ

നിറഞ്ഞ കണ്ണുകളോടെ

Title in English
Niranja kannukalode

നിറഞ്ഞ കണ്ണുകളോടെ 
നിശ്ശബ്ദ വേദനയോടെ 
പിരിഞ്ഞു പോണവരേ 
വിധിയുടെ കൈകൾക്കറിയില്ലല്ലോ 
വിരഹവേദന വിരഹവേദന 
(നിറഞ്ഞ... )

പിറന്ന ഭൂമിയും പൊന്നും പണവും 
പങ്കിടുന്നതു പോലെ (2)
മധുര മാനസ ബന്ധങ്ങൾ 
പകുത്തു മാറ്റരുതേ - അരുതേ 
പകുത്തു മാറ്റരുതേ 
(നിറഞ്ഞ... )

പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരു 
പഴയ കുപ്പായങ്ങൾ 
മരണമൂരിയെടുത്താലും 
പിരിഞ്ഞു പോകരുതേ - അരുതേ 
പിരിഞ്ഞു പോകരുതേ 

നിറഞ്ഞ കണ്ണുകളോടെ 
നിശ്ശബ്ദ വേദനയോടെ 
പിരിഞ്ഞു പോണവരേ 
വിധിയുടെ കൈകൾക്കറിയില്ലല്ലോ 
വിരഹവേദന വിരഹവേദന 

മഞ്ഞക്കിളീ സ്വർണ്ണക്കിളീ

Title in English
Manjakili Swarnakili

മഞ്ഞക്കിളീ സ്വർണ്ണക്കിളീ
മയിൽപ്പീലിക്കാട്ടിലെ വർണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടിൽ
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ)

അമ്മയാ വീട്ടിൽ അച്ഛനീ വീട്ടിൽ
ഞങ്ങൾ അനാഥരല്ലോ (2)
അമ്മയും അച്ഛനും ഒരുമിച്ചു വാഴാൻ
എത്ര കൊതിയാണെന്നോ
ഞങ്ങൾക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ...)

മഞ്ഞിന്റെ കുളിരിൽ നിങ്ങളെയച്ഛൻ
മാറിൽ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവൽ മിനുക്കീ
തഴുകിയുറക്കാറുണ്ടോ അമ്മ
താരാട്ട് പാടാറുണ്ടോ ( മഞ്ഞക്കിളീ..)

ഹേയ് മുൻ കോപക്കാരീ

Title in English
Munkopakkari

ഹേയ് ഹേയ് മുൻകോപക്കാരീ..
മുഖം മറക്കും നിന്റെ മനസ്സൊരു മുല്ലപ്പൂങ്കാവ്
അകന്നു നിന്നാൽ പച്ചിലക്കാവ്
അടുത്തു വന്നാൽ തങ്കനിലാവ്
(മുൻകോപക്കാരീ..)

പിണങ്ങിയെത്തും തെന്നലായ് അഹ..അഹ
നിറഞ്ഞൊഴുകീ ഞാൻ അഹ..അഹ...
പുഞ്ചിരിപ്പൂംകൊലുസ്സു കണ്ട് തരിച്ചുപോയി ഞാൻ
ഉണർന്നനേരം പിണക്കമെല്ലാം മറന്നുപോയീ നാം
പതഞ്ഞുപൂക്കും വസന്തസദ്യ നുകർന്നുപോയീ നാം
ഹേയ്...ഹേയ് ..മുൻകോപക്കാരീ..

വൃശ്ചികപ്പെണ്ണേ

വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ..

ഇല്ലത്തോളം വന്നാൽ നിന്റെ ചെല്ലമെനിക്കല്ലേ
കണ്ണിവെറ്റില തേച്ചു തെറുത്തു നീ കൈയ്യിൽ തരുകില്ലേ (2)
ഇല്ലത്തോളം വന്നാൽ ഇന്നു പുള്ളുവൻ പാട്ടല്ലേ
അമ്പലത്തിൻ പൂത്തിരുമുറ്റത്തായിരമാളില്ലേ

നിന്റെ വടക്കിനികെട്ടിനുള്ളിൽ എന്നും തനിച്ചല്ലേ നീ
എന്നും തനിച്ചല്ലേ
തിങ്കൾകതിരും ആഹാ
തങ്കക്കുറിയും ആഹാ
താലിപൂവിനു
കറുകം പൂവും പൊന്നേലസ്സും കന്നിപ്പെണ്ണിന്ന്..കന്നിപ്പെണ്ണിന്ന്.. (2)

ഒരു ജന്മമാം ഉഷസന്ധ്യയായ്

ഒരു ജന്മമാം ഉഷസന്ധ്യയായ്

അറിയുന്നു ഞാൻ നിന്നെ

മുകിൽ തേടിടും വേഴാമ്പലായ്

തിരയുന്നു ഞാൻ നിന്നെ (2)

അണയാത്ത പൌർണമിയായി എന്നും

മനസ്സിൽ നീയുദിക്കൂ

കുളിർ തെന്നലായ് പുലർകാലമായ്

വരുമോ വരുമോ വരുമോ (ഒരു ജന്മമാം)

തേടുന്നു ഞാൻ ഓർമ്മകളിൽ

കുളിരേകും സ്വപ്നങ്ങൾ

മായുന്നു നിൻ കനവുകളിൽ

വേനൽ മേഘങ്ങൾ (2)

ഏകാന്തത തൻ മൌനങ്ങൾ

ആത്മാവിൽ സ്വര സുധയാകുമ്പോൾ

നിനവിൽ നീയാം ഭാവനയെന്തോ

തേടി തേടി തേടി (ഒരു ജന്മമാം..)

നീളുന്നൊരീ വീഥികളിൽ

തണലേകും മോഹങ്ങൾ

വാടുന്നൊരീ മലരിതളിൽ

ജന്മാന്തരസ്നേഹ ബന്ധങ്ങളേ

Title in English
Janmanthara

ബന്ധങ്ങളേ ആ..സ്നേഹ ബന്ധങ്ങളേ ആ..ആ..ആ.

ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ബന്ധുര മാനസ ബന്ധങ്ങളേ
പിന്തുടർന്നെത്തും അനന്തമാമഞ്ജാത
കാന്ത തരംഗങ്ങളേ (ജന്മാന്തര..)

കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടാനായ് കൊതിച്ചും (2)
പാന്ഥർ പെരുവഴിയമ്പലം തേടുന്ന
കാന്ത പഥികർ നമ്മൾ
നമ്മളനാഥ ജന്മങ്ങൾ ആ .....(ജന്മാന്തര..)

എത്ര പവിത്രം നാം പങ്കു വെക്കും
വെറും വ്യർഥമാം സ്വപ്നങ്ങൾ പോലും (2)
അന്തരംഗത്തിൻ സുഗന്ധത്തിനാൽ
നമ്മൾ തമ്മിൽ തിരിച്ചറിയുന്നൂ
കേവലർ കേവലർ നമ്മൾ ആ....(ജന്മാന്തര..)

Film/album