ഭഗവാനൊരു കുറവനായി
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിരനാൾ
തീർഥാടനത്തിനിറങ്ങി - അവർ
ദേശാടനത്തിനിറങ്ങി
(ഭഗവാനൊരു..)
കാശ്മീരിലെ പൂവുകൾ കണ്ടൂ
കന്യാകുമാരിയിൽ കാറ്റു കൊണ്ടൂ
നാടുകൾ കണ്ടൂ നഗരങ്ങൾ കണ്ടൂ
നന്മയും തിന്മയും അവർ കണ്ടൂ
(ഭഗവാനൊരു..)
ആശ്രമങ്ങൾ കണ്ടൂ അമ്പലങ്ങൾ കണ്ടൂ
പണക്കാർ പണിയിച്ച പൂജാമുറികളീൽ
പാല്പായസമുണ്ടു - അവർ
പലപല വരം കൊടുത്തൂ
കൈമൊട്ടുകൾ കൂപ്പിയും കൊണ്ടേ
കണ്ണീരുമായ് ഞങ്ങൾ കാത്തു നിന്നു
പാവങ്ങൾ ഞങ്ങൾ പ്രാർഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല
ഭഗവാനൊരു കുറവനായി
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിരനാൾ
തീർഥാടനത്തിനിറങ്ങി - അവർ
ദേശാടനത്തിനിറങ്ങി