തിം തിനധിം

തിം തിനധിം തിംതിനധിം വേടൻ തിത്തൈ
നീയേതൊരു കാനന വേടൻ
മഞ്ഞപ്പുന്ന മറഞ്ഞു നിന്ന് മുളം പൂവിൻ മൊട്ടു കൊണ്ട്
മങ്കമാരെയമ്പെറിയും കാനനവേടൻ (തിം തിനധിം ..)

മുളം തണ്ടിൽ തേനുണ്ടോ കാനന വേടാ
മുത്തുമാറിൽ ചൂടോണ്ടോ കാനന വേടാ
കാറ്റടിക്കുമ്പോ കിടു കിടുങ്ങണു കിളുന്നു വേടത്തി
കാട്ടുചുള്ളികൾ പെറുക്കികൂട്ടി
തീ കായെടീ വേടത്തീ ((തിം തിനധിം ..)

സരസ്വതീയാമം കഴിഞ്ഞൂ

Title in English
saraswatheeyaamam kazhinju

സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
വെളിച്ചം ചിറകടിച്ചുണര്‍ന്നു
സരസ്വതീയാമം കഴിഞ്ഞൂ

അഗ്നികിരീടം ചൂടി അശ്വാരൂഢനായി
അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
അങ്കം ജയിച്ചുവന്ന തറവാട്ടില്‍
ഇതുവഴി തേരില്‍ വരും ഉഷസ്സേ
ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
സ്പന്ദിക്കുമോ (സരസ്വതീയാമം..)

മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
കുങ്കുമംചാര്ത്തി -കൈരളി
കച്ചമുറുക്കിനിന്ന കളരികളില്‍
നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
ബാല്യമുണ്ടോ (സരസ്വതീയാമം..)

Year
1976

ഒന്നക്കം ഒന്നക്കം

ഒന്നക്കം ഒന്നക്കം ഒന്നേ പോ
ഒന്നേ പോ ഒന്നേ പോ ഒന്നേ പോ
സുന്ദരിക്കോതയെ കണ്ടേ പോ
കണ്ടേ പോ കണ്ടേ പോ കണ്ടേ പോ
ഓമനത്താമരപൂവിന്റെ മാറത്ത്
പൂമരവണ്ടിനു താലോലം
താലോലം താലോലം

രണ്ടക്കം രണ്ടക്കം രണ്ടേ പോ
രണ്ടേ പോ രണ്ടേ പോ രണ്ടേ പോ
വണ്ടിന്റെ ചുണ്ടത്തു തേൻ തുള്ളി
തേൻ തുള്ളി തേൻ തുള്ളി തേൻ തുള്ളി

തണ്ടുലയും മലർ താമരതേന്മലർ
വണ്ടിനെ വാരിപ്പുണരുന്നൂ
വണ്ടിനെ വാരിപ്പുണരുന്നൂ (ഒന്നക്കം..)

മൂന്നേ മുപ്പിരി മൂന്നേ പോ
മൂന്നേ പോ മൂന്നേ പോ മൂന്നേ പോ
മുല്ലപ്പൂബാണന്റെ നായാട്ട്
നായാട്ട് നായാട്ട് നായാട്ട്

വിൻസന്റ്

Alias
വിൻസെന്റ്
Name in English
Vincent

മലയാള ചലച്ചിത്രതാരം. 1948 നവംബർ 15 ന് എറണാംകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. 1960 കളുടെ അവസാനത്തോടെയാണ് വിൻസെന്റിന്റെ സിനിമാപ്രവേശം. 1969ൽ "റസ്റ്റ്ഹൗസ്" എന്ന സിനിമയിലാണ് വിൻസെന്റ് ആദ്യമായി അഭിനയിയ്ക്കുന്നത്. പ്രശസ്തതാരങ്ങളായ സത്യൻ, പ്രേംനസീർ, മധു എന്നിവരോടൊപ്പം പ്രധാനവേഷങ്ങളിലഭിനയിച്ചുകൊണ്ടാണ് വിൻസന്റ് സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്. ഉത്സവം, അനുഭവം, ചന്ദനച്ചോല.. തുടങ്ങി ഇരുനൂറിൽ അധികം സിനിമകളിൽ അഭിനയിച്ചു. എഴുപതുകളിലെ റൊമാന്റിക് & ആക്ഷൻ ഹീറോ എന്നായിരുന്നു വിൻസന്റ് അറിയപ്പെട്ടിരുന്നത്. ഷീല, ജയഭാരതി, വിജയശ്രീ, ലക്ഷ്മി, ശ്രീവിദ്യ എന്നീ മുൻനിര നായികമാരുടെ എല്ലാം നായകനായി വിൻസന്റ് അഭിനയിച്ചിരുന്നു.

1991 ആഗസ്റ്റ് 31 ന് ഹൃദയസ്തംഭനംമൂലം വിൻസന്റ് അന്തരിച്ചു. അവരുടെ സങ്കേതമായിരുന്നു അദ്ദേഹത്തിന്റെ അവസാനസിനിമ.

ചെന്നെയ് പബ്ലിക്സ്കൂൾ ടീച്ചർ ആയിരുന്ന മേരിയായിരുന്നു വിൻസെന്റിന്റെ ഭാര്യ. രണ്ടുമക്കളാണ് വിൻസന്റിനുള്ളത്. റോയി വിൻസന്റ്, റിച്ചാഡ് ലാസർ വിൻസന്റ്. റോയി വിൻസന്റ് സിനിമകളിൽ സഹസംവിധായകനായി വർക്ക്ചെയ്യുന്നു.

നമ്പറു ലേശം

നമ്പരു ലേശം തെറ്റിയില്ലെങ്കിൽ
ബമ്പറടിച്ചേനേ ലോട്ടറിയിൽ
ബമ്പറടിച്ചേനേ ഈ
മോറിന്റെ ഷേയ്പ്പൊന്നു മാറിയിരുന്നെങ്കിൽ സ്റ്റാറായി വന്നെനേ
സൂപ്പർ സ്റ്റാറായ് വന്നെനേ
ജീവിതം നായ നക്കി എന്റെ ജീവിതം നായ നക്കി

രാശിയിൽ ശുക്രൻ നില്പൊന്നു മാറ്റിയാൽ
രാജ്യം ഭരിച്ചേനേ ഇവൻ രാജ്യം ഭരിച്ചേനേ
പന്ത്രണ്ടിൽ വ്യാഴം കറങ്ങി വന്നെത്തിയാൽ
മന്ത്രിയായ് തീർന്നേനേ ഇവനൊരു മന്ത്രിയായ് തീർന്നേനെ
ജീവിതം നായ നക്കി എന്റെ ജീവിതം നായ നക്കി
(നമ്പരു...)

പിരിയുന്ന കൈവഴികൾ

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചുചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.

കമോണ്‍ എവരിബഡി......
ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം (2)

ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍
ഈ ചലിക്കുന്ന നിമിഷങ്ങളില്‍ (2)
മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന
മിഴുങ്ങസ്യമാരേ സൂക്ഷിക്കുവിന്‍(2)
ഈ അനങ്ങാത്ത കണ്ണികള്‍
അപകടങ്ങള്‍ അപകടങ്ങള്‍
നാടകം ഇതു നാടകം ജീവിതം ഒരു നാടകം (2)

സീയോൻ മണവാളൻ

ഹല്ലേലൂയാ ഹല്ലേലൂയാ.

സീയോൻ മണവാളൻ
യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ
സീയോൻ മണവാളൻ
യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ

മതിയായവനേ മൽ പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ
മതിയായവനേ മൽ പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ
മുൻ മഴയും നീയല്ലേ
പിൻ മഴയും നീയല്ലേ
ഹല്ലേലൂയാ പാടി നിന്നെ
വാഴ്ത്തിടുന്നതാ
(സീയോൻ..)

തിന്മകളാൽ ഞാൻ ഇന്നോളമെന്നും
മുള്ളിൻക്കിരീടം തന്നെങ്കിലും (2)
എന്റെ ജീവജലമായ്
എന്റെ രക്ഷകനുമായ് (2)
സ്നേഹമായൂതുന്ന ദൈവസുതനേ
( സീയോൻ..)

ദൈവമേ കൈ തൊഴാം

Title in English
Deivame Kaithozham

ദൈവമേ കൈതൊഴാം ദൈവമേ
സര്‍വചരാചര ചൈതന്യസാരമേ
സച്ചിദാനന്ദ സ്വരൂപമേ
ദൈവമേ കൈതൊഴാം ദൈവമേ

നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നീ
അക്ഷയപാത്രം നീ നല്‍കീ
നന്മനിറഞ്ഞൊരീ ഭൂമിയില്‍ ഞങ്ങള്‍ക്ക്
നിന്മുഖഛായകള്‍ നല്‍കീ
നമസ്കരിപ്പൂ നമസ്കരിപ്പൂ നന്ദിയുള്ളവര്‍ ഞങ്ങള്‍
(ദൈവമേ.. )

കൃസ്തുവും കൃഷ്ണനും നീയല്ലോ
ബുദ്ധനും നബിയും നീയല്ലോ
ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍
അന്ധന്മാരല്ലോ
(ദൈവമേ.. )

പൊന്നിന്റെ കൊലുസ്സുമിട്ട്

Title in English
Ponninte kolussumitt

പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്
പൂണാരപ്പൂങ്കുളിര്‍ പോലെ
പുതുമാരന് തേന്‍കനിപോലെ
നാണിച്ച് ചുവക്കുന്ന പെണ്ണ്

മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും
മനസ്സില് മിനുക്കുന്ന നിനവും
ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും
നാളെ നീ പൂശിക്കുമല്ലോ - മാരനെ
നാളെ നീ പൂശിക്കുമല്ലോ - അവൻ
കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല്‍ തോളിലിട്ടു
കയ്യോടു കൈചേര്‍ത്തു നില്‍ക്കുമല്ലോ
മെയ്യോടു മെയ് ചേര്‍ത്തു നില്‍ക്കുമല്ലോ
പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്