വണ്ടീ വണ്ടീ

Title in English
Vandee Vandee

വണ്ടീ വണ്ടീ വണ്ടീ
കണ്ടാൽ കുണ്ടാമണ്ടി
പല്ലില്ലാത്തൊരു വണ്ടിക്കാള
എല്ലില്ലാത്തൊരു വണ്ടിക്കാരൻ
(വണ്ടീ..)

ബാലികേറാമലേന്നിറങ്ങിയ
കാളവണ്ടി വരുന്നുണ്ടേ
ബാലികേറാമലേന്നിറങ്ങിയ
കാളവണ്ടി വരുന്നുണ്ടേ
ആളുമാറ് ആളുമാറ്
ആളുമാറ് ആളുമാറ്
ആളെക്കൊല്ലി വരന്നുണ്ടേ
(വണ്ടീ..)

ഞൊണ്ടി നടക്കും കാളേ നിന്നെ
തണ്ടിലെടുക്കാനാളുണ്ടോ
ഞൊണ്ടി നടക്കും കാളേ നിന്നെ
തണ്ടിലെടുക്കാനാളുണ്ടോ
പുള്ളിക്കാളേ നിനക്കു വേണം
വെള്ളെഴുത്തിനു കണ്ണാടി

Year
1975

പുത്തരി കൊയ്തപ്പോളെന്തു കിട്ടീ

Title in English
Puthari Koythapolenthu kitti

പുത്തരി കൊയ്തപ്പോളെന്തു കിട്ടീ
പത്തര മാറ്റുള്ള പൊന്നു കിട്ടീ
പച്ചക്കടലിൽ തപ്പി നടന്നപ്പോൾ
പവിഴം കിട്ടീ മുത്തു കിട്ടീ
(പുത്തരി..)

ആരിയൻ കണ്ടം കൊയ്തപ്പോൽ
അരിവാൾ ചുണ്ടത്തു ചിരി വന്നൂ
അരിവാൾ ചുണ്ടത്തു ചിരി വന്നൂ
പെണ്ണാളേ - പെണ്ണാളേ പെണ്ണാളേ നിന്റെ
കണ്ണിതിലെന്തൊരു മിന്നാട്ടം
കണ്ണിതിലെന്തൊരു മിന്നാട്ടം
മിന്നാട്ടം മിന്നാട്ടം മിന്നാട്ടം മിന്നാട്ടം
(പുത്തരി..)

Year
1975

കളഭത്തിൽ മുങ്ങിവരും

Title in English
Kalabhathil mungi varum

കളഭത്തിൽ മുങ്ങിവരും വൈശാഖരജനിയിൽ
കളിത്തോഴീ നിന്നെ കാണാൻ വന്നൂ ഞാൻ
കളിത്തോഴി കളിത്തോഴി (കളഭത്തിൽ..)

കിളിവാതിലിൻ വെളിയിൽ നിന്നും ഒരു
മലരിതൾ അകത്തേക്കെറിഞ്ഞു ഞാൻ
കിളിവാതിലിൻ വെളിയിൽ നിന്നും ഒരു
മലരിതൾ അകത്തേക്കെറിഞ്ഞു ഞാൻ
അകത്തപ്പോൾ കേട്ടത് നിൻ ചിരിയോ
നീ വളർത്തുന്ന മൈനതൻ ചിറകടിയോ
(കളഭത്തിൽ..)

പൗർണ്ണമിതൻ അംഗുലീയം വാങ്ങി
വെൺമുകിൽ സുന്ദരി മോതിരം മാറി
പൗർണ്ണമിതൻ അംഗുലീയം വാങ്ങി
വെൺമുകിൽ സുന്ദരി മോതിരം മാറി
പിച്ചകപ്പൂപ്പന്തലിട്ട പൂനിലാവിൽ നിൻ
നിശ്ചയ താമ്പൂലം നടത്തേണ്ടേ
(കളഭത്തിൽ..)

Year
1975

എ ബി സി ഡി

Title in English
A B C D

എ - ബി - സി - ഡി
എ ബി സി ഡി
ഹലോ കമോൺ ഐ വിൽ റ്റീച്ച് യൂ
എ - ബി - സി -ഡി
എ ബി സി ഡി

എ ബി സി ഡി ചേട്ടൻ കേഡി
അനിയനു പേടി അടി ഇടി പിടി
എ ബി സി ഡി ചേട്ടൻ കേഡി
അനിയനു പേടി അടി ഇടി പിടി
ഹേയ് അടി ഇടി പിടി

ആവോ ബച്ചോ ആവോനാ അരേ മേ സിഖാവൂം
നിനക്ക് ഹിന്ദി മാലൂം
ഥോഡാ ഥോഡാ മാലൂം
നിനക്ക് ഹിന്ദി മാലൂം
ഥോഡാ ഥോഡാ മാലൂം
നമ്മുടെ ഭാഷേം ഹിന്ദീം ചേർന്നാൽ
തേനും നല്ല പാലും
ആഹാ ഏഹേ ഓഹോ ഓഹോ
ലലലാലലലാലലലാ ലലലാ
(എബിസിഡി..)

Year
1975

മാനേ മലരമ്പൻ വളർത്തുന്ന

Title in English
Maane malaramban

മാനേ...മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കണ ചോല പൊന്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ
( മാനെ...)

സത്യമാണു ദൈവമെന്ന് പാടി

സത്യമാണു ദൈവമെന്നു പാടി
മർത്ത്യനെ വഞ്ചിച്ച യോഗിമാരേ
സ്വർഗ്ഗ കഥകൾ മാതൃകയായ് ഏറ്റു ചൊല്ലീ
നിങ്ങൾ വാഗ്ദാനം നൽകിയ പുലരിയെവിടെ
എവിടെ എവിടെ

നാണയവും കടലാസ്സും പൊട്ടിച്ചിരിക്കുന്നു
നായ്ക്കളെ പോൽ മനുഷ്യ വർഗ്ഗം പാഞ്ഞടക്കുന്നു
ധർമ്മ നീതികൾ പോർക്കളത്തിൽ തോറ്റു
പുണ്യപുരാണത്തിൽ ഉറങ്ങുന്നു
സ്നേഹ സൂര്യനുദിച്ചുയരും
പുലരി എവിടെ നിങ്ങൾ വാഗ്ദാനം നൽകിയ
പുലരി എവിടെ എവിടെ(സത്യ..)

തട്ടല്ലേ മുട്ടല്ലേ

തട്ടല്ലേ മുട്ടല്ലേ തപ്പു കൊട്ടല്ലേ
തട്ടിൻ പുറത്തുണ്ടൊരു മാലാഖ
എപ്പോഴും കലി തുള്ളും മാലാഖ
താഴെയിറങ്ങിവരും
സരിഗമ പധനിസ പാടും
ഇടയിളക്കിയാടും
കണ്ടാലേ കാലൊടിയും ചാട്ടം
കരളിന്റെ കൂച്ചിളക്കും നോട്ടം
തന്തന്നാരേ തന്തന്നാരേ (തട്ടല്ലേ...)

ടോപ് ഗിയർ മാറാതെ പിൻ ഹോണിനാൽ
ചെവിക്കല്ലു തകർക്കും
ബ്രേക്കില്ലാതോടി വരും ബെൻസ്
ഗട്ടറിൽ വീഴാൻ നല്ല ചാൻസ്
തന്തന്നാരേ തന്തന്നാരേ (തട്ടല്ലേ...)

ഒന്നാനാമങ്കണത്തിൽ

ഒന്നാനാമങ്കണത്തിൽ
ഒന്നല്ലോ കൊച്ചുമുല്ല
കൊച്ചുമുല്ല പൂത്തതെല്ലാം
കുഞ്ഞു പെണ്ണിൻ സ്വപ്നമല്ലോ

ഒന്നാനാം കൊച്ചുമുല്ല
പൂത്തതെല്ലാം പൂ ചൊരിഞ്ഞു
പൊന്നോല പൂക്കൈതയോലയിട്ടു
കന്നിക്കുടമെറിഞ്ഞു
മുല്ലപ്പൂ വാരിയെടുത്തു
നല്ലൊരു മാല കൊരുത്തൂ
മാരനെയാചരിപ്പാൻ
ആ കഴുത്തിൽ മാല ചാർത്താൻ
ആ..ആ..(ഒന്നാനാമങ്കണത്തിൽ.)

വസന്തം നിന്നോടു പിണങ്ങി

വസന്തം നിന്നോടു പിണങ്ങീ

അതിൻ സുഗന്ധം നിൻ ചുണ്ടിലൊതുങ്ങീ

വർണ്ണരാജി തൻ ഇന്ദ്രധനുസ്സുകൾ

കണ്ണിലും കവിളിലും തിളങ്ങി (വസന്തം..)

പനിനീർ പൂവിനി വിടരേണ്ട നിൻ

പവിഴാധരങ്ങളെന്നരികിലില്ലേ

പളുങ്കുനീർ മണി ചിരിക്കേണ്ട നിൻ

പരിഭവപ്പാലരുവീ പാട്ടില്ലെ

പാലരുവി പാട്ടില്ലേ (വസന്തം.)

തളിർപൂങ്കാറ്റിനിയണയേണ്ട നിൻ

നിറമാലകളന്നുടലിലില്ലേ

ഉദയപൂങ്കുല ചുവക്കേണ്ട നിൻ

കവിളിലെ പൊന്നശോക ചുവപ്പില്ലേ

പൊന്നശോകചുവപ്പില്ലേ(വസന്തം.)

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ

Title in English
Ilanjippoomanamozhuki Varunnoo

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകൽ കിനാവിൻ പനിനീർമഴയിൽ
പണ്ടു നിൻ മുഖം പകർന്ന ഗന്ധം
(ഇലഞ്ഞി...)

രജതരേഖകൾ നിഴലുകൾ പാകീ
രജനീഗന്ധികൾ പുഞ്ചിരി തൂകി
ഈ നിലാവിൻ നീല ഞൊറികളിൽ
ഓമനേ നിൻ പാവാടയിളകീ
കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ
അകന്നുവോ നിൻ പൂമ്പട്ടു തിരകൾ
(ഇലഞ്ഞി..)

തരള രശ്മികൾ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളിൽ
ഓമനേ നിൻ ശാ‍ലീന നാദം
അടർന്ന കിനാവിൻ തളിരുകൾ പോലെ
അകന്നുവോ നിൻ പൊൻ ചിലമ്പൊലികൾ
(ഇലഞ്ഞി..)