പെണ്ണിന്റെ ഇടനെഞ്ചിൽ

Title in English
Penninte idanenchil

പെണ്ണിന്റെ ഇടനെഞ്ചില്‍ ഇലത്താളം
കരളിന്റെ ഉള്ളറയില്‍ ശുദ്ധമദ്ദളം
ആത്മാവില്‍ ആറാട്ടിന്‍ വെടിക്കെട്ട്
ആഹ്ലാദം കൊണ്ടാകെ തുടികൊട്ട്
(പെണ്ണിന്റെ..)

പഞ്ചവാദ്യം പാണ്ടിമേളം ശംഖനാദം
ഉള്ളില്‍ പന്തലിട്ടൊരുക്കിയ കതിര്‍മണ്ഡപം
കൊട്ടും കൊരവേം കൊഴൽ വിളിയും -കരള്‍
കൊട്ടിലില്‍ പ്രാണഹര്‍ഷ ചൊല്ലിയാട്ടം
(പെണ്ണിന്റെ..)

തങ്കക്കണിക്കൊന്ന പൂ വിതറും

Title in English
Thanka kanikkonna

തങ്കക്കണിക്കൊന്ന പൂ വിതറും
ധനുമാസത്തിലെ തിരുവാതിര
സ്വർഗ്ഗത്തിലും ഭൂമിയിലും ഇന്ന്
ഭഗവാന്റെ തിരുനാളല്ലോ
ഭഗവതിക്കു തിരുനൊയമ്പല്ലോ
(തങ്കക്കണി...)

മംഗലാപാംഗികളേ മങ്കമാരേ
നെടുമംഗല്യം കൊതിപ്പവരേ
മുങ്ങിക്കുളിക്കണം തുടികൊട്ടണം നിങ്ങൾ
മുടിയിൽ കുറുമൊഴിപ്പൂ ചൂടണം
മുറ്റത്ത് കളമെഴുതി നൃത്തമാടണം
(തങ്കക്കണി...)

വെൺമുത്തുമാല കിലുങ്ങേണം മാറിൽ
വെൺചന്ദനക്കുറിയണിയേണം
ശ്രീ പാർവതിക്ക് മനംതെളിയാൻ മുഖ-
ശ്രീയോടെ നമ്മളിന്നു നൃത്തമാടണം എന്നും
അഷ്ടമംഗല്യം തെളിയിക്കേണം
(തങ്കക്കണി...)

കണ്ണാം പൊത്തീലേലേ

Title in English
Kannaampothi lele

കണ്ണാംപൊത്തിലേലേ
കാട്ടുക്കുറിഞ്ചീലേലേ
ഞാൻ വിട്ട കള്ളനെ ഓടിച്ചാടി
പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ
(കണ്ണാംപൊത്തി..)

ഒളിച്ചോളൂ പോയൊളിച്ചോളൂ
അമ്മച്ചിപ്ലാവിന്റെ പിന്നാലേ
കട്ടുറുമ്പിറുക്കിയാലും മിണ്ടരുതേ
അമ്മാവൻ വന്നാലും അനങ്ങരുതേ
ഓടിക്കൊ ഓടിക്കോ

ഒന്നാം കള്ളനെ ഞാൻ പിടിച്ചേ
ഒന്നാം കളിയിൽ മോൻ ജയിച്ചേ
കണ്ണാംപൊത്തി ലേലേ
കാട്ടുക്കുറിഞ്ചീ ലേലേ
കന്നിപ്പെണ്ണിനെ ഓടിച്ചാടി
പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ

നരനായിങ്ങനെ

Title in English
Naranayingane

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നും കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ

നീണ്ട താടി ജടാ നഖങ്ങൾ ശ്രീ
നീലകണ്ഠന്റെ ഭക്തരോ ഇവർ
വാനപ്രസ്ഥ നിർവ്വാണ സിദ്ധിതൻ
വാൽമീകത്തിലെ മുനിമാരോ
ശിവശംഭോ ശിവശംഭോ

മാനത്തു നിന്നു പൊട്ടിവീണതോ
ഭൂമിയിൽ നിന്ന് മുളച്ചതോ ഇവർ
ശീമയിൽ നിന്നു വന്നു ചേർന്നതോ
ശിവനേ ഈ മർത്ത്യകന്യകൾ
ശിവശംഭോ ശിവശംഭോ

ഒരിക്കൽ നീ ചിരിച്ചാൽ

Title in English
Orikkal nee chirichal

ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം

ആ..ആ‍..ആ..ആ..ആ

ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ

സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും
സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും
എനിക്കും നിനക്കും ഒരു ലോകം

Film/album

സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ

Title in English
Sarvarajyathozhilalikale

സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ (2)
സർവ്വരാജ്യത്തൊഴിലാളികളേ

കാലത്തിന്റെ മുഖാകൃതി മാറ്റിയ കഴിഞ്ഞ നൂറ്റാണ്ടിൽ
ഈ കഴിഞ്ഞ നൂറ്റാണ്ടിൽ
മനുഷ്യ മോചന രണഭൂമിയിൽ നിന്നുയർന്നതാണീ ശബ്ദം 
ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം
വോൾഗാനദിയുടെ തരംഗമാലകൾ ഇതേറ്റു പാടുന്നു 
ഗംഗാനദിയും നൈലും യാംഗ്സിയും ഇതേറ്റു പാടുന്നു
ഇതേറ്റു പാടുന്നു ആ..ആ‍ാ..ആ..ആ... 
സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ 
സർവ്വരാജ്യത്തൊഴിലാളികളേ

പ്രവാചകന്മാരേ പറയൂ

Title in English
Pravachakanmare parayoo

പ്രവാചകന്മാരേ... 
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ

ആദിയുഷസ്സിൻ ചുവന്ന മണ്ണിൽ
നിന്നായുഗ സംഗമങ്ങൾ
ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ
ഇടിഞ്ഞു വീഴുന്നു - കാറ്റിൽ ഇടിഞ്ഞു വീഴുന്നു
ഈ വഴിത്താരയിൽ ആലംബമില്ലാതെ
ഈശ്വരൻ നിൽക്കുന്നു
ധർമ്മനീതികൾ താടി വളർത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നു
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ

നന്മ നിറഞ്ഞൊരു

നന്മ നിറഞ്ഞൊരു കന്യാമറിയമേ
നസറേത്തിൻ കാരുണ്യമേ
നിന്റെ സ്വർഗ്ഗീയ സ്നേഹവാത്സല്യങ്ങൾ
ഞങ്ങളിൽ ചൊരിയേണമേ

ദീപം...ദീപം

കളരിയിൽ പൂജയ്ക്കു കതിർ ചൂടി നിൽക്കും
തുളസീ ശ്രീകൃഷ്ണ തുളസീ
നിൻ തിരുമുമ്പിൽ തൊഴുതു വരുന്നൊരു
നെയ്ത്തിരിനാളം ഞാൻ
ദീപം...ദീപം

ബാലചന്ദ്രക്കല ചൂഡാമണിയാം
ഭഗവാന്റെ പ്രാണേശ്വരീ
എന്നും നടയിൽ വിളക്കു കൊളുത്തുമീ
എന്നിൽ കനിയേണം

പച്ചക്കർപ്പൂരമലയിൽ

പച്ചക്കർപ്പൂര മലയിൽ ഒരു
പള്ളിക്കുരിശ്ശിന്റെ തണലിൽ
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന
കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു

പാപത്തിൻ കനികൾ ഒരിക്കലും കായ്ക്കാത്ത
ദേവദാരത്തിൻ കീഴിൽ
അരുവിയിൽ മുങ്ങിക്കുളിക്കുമ്പോളെൻ മാരിൽ
അവനൊരു പൂ കൊണ്ടെറിഞ്ഞു മനസ്സിലാ
പൂമൊട്ടു വീണു അതിൽ മദനൻ
ഞരമ്പിൽ പതഞ്ഞു (പച്ചക്കർപ്പൂര...)