Director | Year | |
---|---|---|
അവകാശി | ആന്റണി മിത്രദാസ് | 1954 |
ബാല്യസഖി | ആന്റണി മിത്രദാസ് | 1954 |
ഹരിശ്ചന്ദ്ര | ആന്റണി മിത്രദാസ് | 1955 |
ആന്റണി മിത്രദാസ്
സാമൂഹ്യകഥകൾക്ക് പ്രചാരം സിദ്ധിച്ച് മലയാള സിനിമ മാറ്റത്തിന്റെ പാതയിലായപ്പോഴാണ് സുബ്രഹ്മണ്യം പുരാനകഥയുമായി രംഗത്തെത്തിയത്. “ആത്മവിദ്യാലയമേ’ എന്ന പാട്ട് “മാനസസഞ്ചരരേ” എന്ന കീർത്തനത്തിന്റെ തനി കോപ്പി ആണെങ്കിലും ഹിറ്റ് ആയി മാറി.
ദേവസന്നിധിയിൽ വച്ച് ഹരിശ്ചന്ദ്രനെക്കൊണ്ട് കള്ളം പറയിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു വിശ്വാമിത്രൻ. പണം ചോദിച്ചപ്പോൾ വലിയ തുക വാഗദാനം ചെയ്ത ഹരിശ്ചന്ദ്രനെ വിശ്വാമിത്രൻ കടത്തിലാക്കി. രണ്ടു പെൺകുട്ടികളെ വേട്റ്റയ്ക്കുപോയ ഹരിശ്ചന്ദ്രന്റെ അടുക്കൽ എത്തിച്ച് വരെക്കൊണ്ട് നൃത്തത്തിനു പ്രതിഫലമായി വലിയ തുക ആവശ്യപ്പെടുത്തി വിശ്വാമിത്രൻ. സത്യത്തിൽ ഉറച്ചു നിന്നതിനാൽ ഇങ്ങനെ ദാനം ചെയ്ത് രാജ്യം നഷ്ടപ്പെട്ട ഹരിശ്ചന്ദ്രനു ഭാര്യ ചന്ദ്രമതിയെ വേലക്കാരിയായി ലേലം ചെയ്യേണ്ടി വന്നു. കാലകണ്ഠൻ എന്നൊരാളൂടെ ഭൃത്യയായ ചന്ദ്രമതിയ്ക്ക് യാതനകളേറെ സഹിക്കേണ്ടി വന്നു. ഹരിശ്ചന്ദ്രൻ വീരബാഹു എന്നൊരാളുടെ ശ്മശാനം സൂക്ഷിപ്പുകാരനായിത്തീർന്നു. കാട്ടിൽ അകപ്പെട്ട ചന്ദ്രമതിയുടെ മകൻ രോഹിതാശ്വൻ പാമ്പുകടിയേറ്റു മരിച്ചു. മൃതദേഹം അടക്കാൻ ശ്മശാനത്തിൽ ചെന്ന അവളെ ഹരിശ്ചന്ദ്രൻ തിരിച്ചറിഞ്ഞില്ല. മൃതദേഹം ദഹിപ്പിക്കണമെങ്കിൽ നിശ്ചിത തുക നൽകണമെന്ന് വാശിപിടിച്ചു. തിരിച്ചറിഞ്ഞിട്ടും കൂലി നൽകാതെ ശവം ദഹിപ്പിക്കുന്നത് സത്യവിരുദ്ധമായതിനാൽ ഹരിശ്ചന്ദ്രൻ അതിനു വിസമ്മതിച്ചു. വിശ്വാമിത്രനു ബോദ്ധ്യമായി ഹരിശ്ചന്ദ്രനെക്കൊണ്ട് കള്ളം പറയിപ്പിക്കുകയോ സത്യഭംഗം ചെയ്യിപ്പിക്കുകയോ സാദ്ധ്യമല്ലെന്ന്. തപശ്ശക്തിയാൽ രോഹിതാശ്വനെ ജീവിപ്പിക്കുകയും രാജ്യഭാരം തിരികെ കിട്ടുമാറാക്കുകയും ചെയ്തു വിശ്വാമിത്രൻ.