നവനീത ചന്ദ്രികേ -F

Title in English
Navaneetha chandrike - F

നവനീത ചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാനീ
നാടൻ പെണ്ണിനെ ഒരുക്കി നിർത്തൂ
(നവനീത...)

ഞാവൽ മരത്തിൻ തിരുമധു നുകരുന്ന
കൂരിയാറ്റ തേങ്കുരുവീ
മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ
മണിയറ വാതിൽ തുറക്കരുതേ
രാത്രി ആദ്യ രാത്രി
ഇതാണു ഞങ്ങടെ ആദ്യ രാത്രി
(നവനീത...)

ശിശിരത്തിൽ മയങ്ങും അരയാലിലകളേ
കുളിരൂട്ടും പൂന്തെന്നലേ
മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും
തുടരും നടനം നിർത്തരുതേ
രാത്രി ആദ്യ രാത്രി
ഇതാണു ഞങ്ങടെ ആദ്യ രാത്രി
(നവനീത...)

പ്രേമകവിതകളേ

Title in English
Premakavithakale

പ്രേമകവിതകളേ - പ്രേമകവിതകളേ ഓ..
ഭാവതരംഗങ്ങൾ കുളിർ കോരിയിടും
ദേവഗംഗകളേ - പ്രേമകവിതകളേ

കമലദളങ്ങൾ ഉറങ്ങും രാവിൽ
നിമിഷഹംസങ്ങൾ നീന്തും കടവിൽ
കടവിൽ - നിങ്ങൾ തൻ കടവിൽ
പുഷ്പമംഗല്യ നികുഞ്ജങ്ങൾ തേടും
സ്വപ്നസഞ്ചാരിണി ഞാൻ - ഒരു
സ്വപ്നസഞ്ചാരിണി ഞാൻ
(പ്രേമ..)

ഹൃദയസരസ്സിനു ദാഹിക്കുമ്പോൾ
മൃതസഞ്ജീവനി നൽകുന്നവരേ
നിറയ്ക്കൂ - ചഷകങ്ങൾ നിറയ്ക്കൂ
കാലിലിന്ദ്രധനുസ്സുകൾ ചാർത്തിയ
കാവ്യകുമാരികളേ വരൂ - കാവ്യകുമാരികളേ 
(പ്രേമ..)

Film/album

സന്ധ്യാരാഗം സഖീ

സന്ധ്യാരാഗം സഖി നിൻ കവിളിലെ
സിന്ദൂരമെല്ലാം കവർന്നെടുത്തു
സമാനഹൃദയാ നിൻ പുഞ്ചിരി തൻ
സരോരുഹങ്ങൾ കടമെടുത്തൂ

നിരവധി ജന്മങ്ങൾക്കപ്പുറത്തും
നിന്നെ ഞാൻ സ്നേഹിച്ചിരുന്നൂ
എന്റെ പ്രാണനായ് വാ
ഇനിയെത്ര ജന്മങ്ങൾ പോയാലും
ഇണക്കിളി എനിക്കു മാത്രം
(സന്ധ്യാ..)

മണിമലയാറ്റിന്റെയക്കരെ
മയിലുകൾ മതി മറന്നാടി
ഒരു മായാനർത്തനമാടി
മലരിട്ട മാകന്ദ ശാഖകളിൽ
കുയിലുകൾ അലിഞ്ഞു പാടീ
പൂമൊട്ടിലലിഞ്ഞു പാടീ
(സന്ധ്യാ..)

ശംഖനാദം മുഴക്കുന്നു

ശംഖനാദം മുഴക്കുന്നു ചക്രവാളം
ഗംഗ പാടിയുണർത്തുന്നൂ ഭൂപാളം
കൈയ്യിൽ ഹിരണ്മയ താലമേന്തുമുഷസ്സേ
ധന്യവാദം ധന്യവാദം (ശംഖനാദം മുഴക്കുന്നു ..)

ഈറനുടുത്തു നിന്നിളം പുൽക്കൊടികളിൽ
ഇന്ദുകാന്തം വിതറും പ്രകൃതി
ഉദയ സൂര്യ ദേവതേരോട്ടും നിനക്കെന്റെ
അഭിനന്ദനം അഭിനന്ദനം (ശംഖനാദം മുഴക്കുന്നു ..)

മംഗള മയില്പീലി നിറുകയിൽ കുത്തി നിന്നൂ
രംഗപൂജാനൃത്തമാടും മനസ്സിൽ
ദിവാസ്വപ്ന ദീക്ഷകളേ താരാട്ടും നിനക്കെന്റെ
ദീപാഞ്ജലി ദീപാഞ്ജലി (ശംഖനാദം മുഴക്കുന്നു ..)

ആലിലത്തോണിയിൽ മുത്തിനു

ആലിലത്തോണിയിൽ മുത്തിനു പോയ് വരും
നീലക്കടൽക്കര പക്ഷീ
ആയിരം തിരകൾ നിൻ കൈകളിൽ തന്നത്
ആരും കാണാത്ത ചിപ്പീ
ആരും കാണാത്ത ചിപ്പീ
( ആലില...)

നീളെചിലമ്പൊലിത്താലമുണർത്തും
ഓളത്തിൻ സോപാനപ്പടവുകളിൽ
നൃത്തമിട്ടെത്തിയ നിൻ നഗ്ന പാദങ്ങളിൽ
മുത്തിയതൊക്കെയും പവിഴ മുത്ത്
മുത്തിയതൊക്കെയും പവിഴ മുത്ത്
(ആലില...)

മുത്തായ മുത്താകെ കോർത്തു നീ ചാർത്തിയ
മുത്താരമൊരു മുഗ്ദ്ധ സ്വപ്നം
മാറോടടുക്കി ഞാൻ വാരിപ്പുണർന്നപ്പോൾ
മാരിവിൽ ചാലിച്ച വർണ്ണ ജാലം
മാരിവിൽ ചാലിച്ച വർണ്ണ ജാലം
(ആലില...)

വർഷമേഘമേ തുലാവര്‍ഷമേഘമേ

Title in English
varshameghame

വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ
ഈ അസ്തമനം മാറില്‍ ചാര്‍ത്തിയൊ-
രിന്ദ്ര ധനുസ്സെവിടേ
വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ

കാറ്റിന്‍ ചിറകില്‍ കടലിന്നുള്ളിലെ
കണ്ണുനീരാവിയായുയരുമ്പോള്‍
നീ കണ്ണുനീരാവിയായുയരുമ്പോള്‍
പീലികള്‍ നീര്‍ത്തുന്ന വാര്‍മഴവില്ലിനെ
പ്രേമമെന്നു വിളിക്കും ഞാന്‍ - എന്റെ
പ്രേമമെന്നു വിളിക്കും ഞാന്‍
(വര്‍ഷമേഘമേ...)

ജീവിതമൊരു ചുമടുവണ്ടി

Title in English
jeevithamoru chumaduvandi

ജീവിതമൊരു ചുമടു വണ്ടി
ജനന മരണ വീഥികളിൽ
മനുഷ്യനും ദൈവവും
ചുമച്ചു കിതച്ചു കൊണ്ടു വന്ന ചുമടു വണ്ടി 
(ജീവിതമൊരു..)

എത്രയെത്ര ദൈവങ്ങൾ തകർന്നു വീണു
എത്രയെത്ര പ്രവചനങ്ങൾ പൊഴിഞ്ഞു വീണു
ദു;ഖിതരേ - ദു:ഖിതരേ
സ്വർഗ്ഗരാജ്യമിപ്പൊഴുമൊരു പഴയ വാഗ്ദാനം 
പഴയ വാഗ്ദാനം
(ജീവിതമൊരു..)

കൃഷ്ണനും പാണ്ഡവരും തോറ്റു
ക്രിസ്തുവും നബിയുമിവിടെ തോറ്റു
വിലക്കപ്പെട്ട കനി വിതച്ചു വിളവു കൊയ്യുന്നു
വിധി തെളിച്ച വഴിയിൽ നമ്മൾ
ചുമടെടുക്കുന്നു - ഇന്നും ചുമടെടുക്കുന്നു
(ജീവിതമൊരു..)

പ്രഭാതചിത്ര രഥത്തിലിരിക്കും

Title in English
prabhatha chithra radhathilirikkum

പത്താമുദയം പത്താമുദയം
പ്രഭാതചിത്ര രഥത്തിലിരിക്കും
ഭഗവാന്റെ ജന്മദിനം 
ഇന്നു പത്താമുദയം (പ്രഭാത..)

തൃത്താപ്പൂവുകൾ കാലത്തു വിടർന്നത്
ത്രിത്താല പൂജയ്ക്കല്ലോ - ദേവനു
ത്രിത്താല പൂജയ്ക്കല്ലോ
മന്ദാകിനികൾ ശ്രുതി മീട്ടുന്നത്
മന്ത്രം ചൊല്ലാനല്ലോ - തിരുനാമമന്ത്രം
ചൊല്ലാനല്ലോ (പ്രഭാത..)

സന്ധ്യാകന്യക പൊൻകുടം നിറച്ചത്
ശതാഭിഷേകത്തിനല്ലോ - ദേവനു
ശതാഭിഷേകത്തിനല്ലോ
എന്നാത്മാവിലിക്കിളിയുണരുന്നത്
മംഗളം പാടാനല്ലോ - തിരുനാൾ 
മംഗളം പാടാനല്ലോ (പ്രഭാത..)

 

വെള്ളിക്കുടക്കീഴെ

Title in English
vellikkudakkeezhe

വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ
പള്ളിയില്‍ പോകും മേഘങ്ങളേ
കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ
യറുശലേം പുത്രിയെ കൊണ്ടു പോന്നു
ഞാന്‍ കൊണ്ടുപോന്നു

മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളില്‍
മെഴുകുതിരികള്‍ പൂവിടുമ്പോള്‍
ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാന്‍
ചിറകുള്ള പൂന്തേരില്‍ കൊണ്ടു പോന്നു
ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോന്നു
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)

പ്രണയമണിത്തൂവൽ

Title in English
pranayamanithooval pozhiyum

പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)

അരികിൽ വരുമ്പോൾ പനിനീർ മഴ
അകലത്തു നിന്നാൽ കണ്ണീർ മഴ
മിന്നുന്നതെല്ലാം തെളിനീർ മഴ
പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ
എന്റെ മാറോടു ചേർന്നു നിൽക്കുമ്പോൽ
ഉള്ളിൽ ഇളനീർ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)

വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിൻ മഴ
മൌനങ്ങൾ പാടീ ഒളിനീർ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിൻ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)