ഓണപ്പൂവേ ഓമൽപ്പൂവേ

Title in English
Onappoove

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ( ഓണ..)
അന്തര്‍ദാഹ സംഗീതമായ് 
സന്ധ്യാ പുഷ്പ സൌരഭമായ് (2)
അനുഭൂതികള്‍ പൊന്നിതളിതളായ്
അഴകില്‍ വിരിയും തീരമിതാ (ഓണ....)

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍ 
മണ്ണില്‍ സ്വപ്ന മഞ്ജരികള്‍
കവി തന്‍ ശാരിക കളമൊഴിയാല്‍ 
നറുതേന്‍ മൊഴിയും തീരമിതാ.. (ഓണ...)

വില്ലും വീണ പൊന്‍ തുടിയും
പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും
സ്വരരാഗങ്ങളിലുരുകി വരും
അമൃതം പകരും തീരമിതാ...(ഓണ....)

എങ്ങുനിന്നെങ്ങുനിന്നീ

എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (2)

ജന്മാന്തരങ്ങളില്‍ നിന്നോ
ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2)
എങ്ങോവിരിഞ്ഞൊരു പൂവില്‍ നിന്നോ
പൂവിന്റെ ഓമല്‍കിനാവില്‍ നിന്നോ
ഈ നറും സൌരഭം വന്നൂ
ഈറന്‍ നിലാവില്‍ വന്നൂ
(എങ്ങുനിന്നെങ്ങു .....)

അഞ്ജാത ശോകങ്ങള്‍ നീളെ പൂക്കും
ആത്മാവിന്‍ നിശ്വാസമിന്നോ (2)
കാണാത്ത കാനന ദേവനെ നിന്‍
പ്രേമത്തിന്‍ ദൂതുമായ് ഈ വഴിയേ
ഈ മൃദു സൌരഭം വന്നൂ
ഈ കുളിര്‍ കാട്ടില്‍ വന്നൂ
(എങ്ങുനിന്നെങ്ങു ...)

പൂത്താലിയുണ്ടോ കിനാവേ

Title in English
Poothaliyundo kinaave

പൂത്താലിയുണ്ടോ കിനാവേ
പൂപ്പന്തലുണ്ടോ നിലാവേ
പൂത്താലിയുണ്ടോ കിനാവേ
പൂപ്പന്തലുണ്ടോ നിലാവേ
സങ്കല്പജിവിത വൃന്ദാവനത്തിൽ
സംഗീതം തൂവുക രാവേ - രാവേ
സംഗീതം തൂവുക രാവേ

ഏഴിലം പാലകൾ പൂമാരി പെയ്യുന്ന
ശാരദവാനിലെ മാളികയിൽ
ഏഴിലം പാലകൾ പൂമാരി പെയ്യുന്ന
ശാരദവാനിലെ മാളികയിൽ
ജാലകവാതിലിൽ നീലവിളക്കുമായ്
താരക പൂമിഴി തേടുന്നതാരെ
ജാലകവാതിലിൽ നീലവിളക്കുമായ്
താരക പൂമിഴി തേടുന്നതാരെ
ആ..ആ..ആ..ആ..
(പൂത്താലിയുണ്ടോ... )

സുഖമൊരു ബിന്ദൂ

Title in English
Sukham oru bindu

സുഖമൊരു ബിന്ദൂ ദു:ഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു ജീവിതം അതു ജീവിതം

കണ്ണീരിൽ തുടങ്ങും ചിരിയായ് വളരും
കണ്ണീരിലേയ്ക്കു മടങ്ങും
നാഴികമണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യ ഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും
(സുഖമൊരു..)

ആത്മാവിൽ ഭാവന വസന്തം വിടർത്തും
ആയിരം വർണ്ണങ്ങൾ പടർത്തും
ആശയൊരാതിര നക്ഷത്രമാകും
അതു ധൂമകേതുവായ് മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും തിരിയും
(സുഖമൊരു...)

മറഞ്ഞൂ ദൈവമാ വാനിൽ

Title in English
Maranju Daivama

മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ (2)
അരക്കില്ലം എരിയുന്നൂ വരുമോ ഭഗവാൻ
ഇനിയും ഈ പാണ്ഡവർക്കു തുണയായ് 
മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ

അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും
അവതരിക്കുമെന്നന്ന് ചൊല്ലി നീ കൃഷ്ണാ (2)
ഇവിടെ ധർമ്മം മറഞ്ഞൂ
ഇവിടെ സത്യം മരിച്ചൂ (2)
ഉയരുമീയാർത്ത നാദം കേട്ടതില്ലേ സാരഥീ
ഈ പാണ്ഡവർ വിളിപ്പൂ
മറഞ്ഞൂ ദൈവമാ വാനിൽ
മദിച്ചൂ കൌരവർ മണ്ണിൽ

തേടി തേടിയണഞ്ഞു ഞാൻ

Title in English
Thedi thedi ananju njan

തേടി തേടിയണഞ്ഞു ഞാന്‍
ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം
നിന്‍ ശ്രീലക മംഗല സോപാനം
സുമേരു സമാന ഹിരണ്മയ
ഗോപുര വാതില്‍ തുറന്നൂ മുന്നില്‍
തേടി തേടിയണഞ്ഞു ഞാന്‍
ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം

യോഗ നിദ്രാലീനവിലോചനം അഞ്ജന ശോഭനം
എന്തേ വിടരാത്തൂ
ബോധനിലാവിന്‍ അലകളില്‍
ആമ്പല്‍ പൂ പോലോര്‍മ്മകള്‍ ഉണരാത്തൂ
ഇന്നുണരാത്തൂ
തേടി തേടിയണഞ്ഞു ഞാന്‍

നൂപുര ശ്രീരാഗ വിമോഹനം
സുസ്വരമാധുരി പെയ്യും മഴമുകിലായ്
നിന്‍ തിരു മുന്‍പില്‍ ഒരു ഹൃദയത്തിന്‍
കണ്ണീര്‍മുത്തുകള്‍ ചിതറുന്നൂ ഞാന്‍ ചിതറുന്നൂ

ആവണി പൂവണി മേടയിൽ

Title in English
Aavani poovani medayil

ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള
ആരാരെല്ലാം കൂടെ വരും
ആലോലം കുയിലുകൾ പാടി വരും
ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള
ആരാരെല്ലാം കൂടെ വരും
ആലോലം കുയിലുകൾ പാടി വരും
ആവണി പൂവണി മേടയിൽ
ആയിരം പൂത്തിരി മേള

അതിലെന്റെ മാണിക്യ കുയിലുണ്ടോ
പുള്ളിയുടുപ്പിട്ട് പുന്നാരം പറയുന്ന
ചെല്ലക്കുയിലുണ്ടോ കുയിലമ്മാ (2)
ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ
കുറുചെണ്ട കൊട്ടുന്ന കുരങ്ങനുണ്ടേ കുട്ടിക്കുരങ്ങനുണ്ടേ

ആരുടെ മനസ്സിലെ

Title in English
Aarude Manassile

ആരുടെ മനസ്സിലെ ഗാനമായീ ഞാന്‍
ഏതൊരു ഹൃദയത്തിന്‍ ധ്യാനമായി - ധ്യാനമായി
(ആരുടെ.. )

ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍
നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയി 
ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ
പീലി നിവര്‍ത്തിനില്‍ക്കും മയൂരമായി - മയൂരമായി 
(ആരുടെ.. )

ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി
മദകരമധുമയഗന്ധമായി 
ചന്ദനക്കാട്ടിലെയേതല്ലിമലര്‍ക്കാവില്‍
ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി 
(ആരുടെ.. )

ഇങ്ക്വിലാബ് സിന്ദാബാദ്

Title in English
inquilab zindabad

ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇൻഡ്യൻ സമരഭടന്മാർ ആദ്യമുയർത്തിയ മുദ്രാവാക്യം
സ്വന്തം ചോരയിൽ മർദ്ദിത കോടികളെഴുതിയ മുദ്രാവാക്യം
നമ്മുടെ മുദ്രാവാക്യം 
(ഇങ്ക്വിലാബ്..)

കുട്ടനാടൻ വയലേലകളേ കർക്കിടകത്തിൽ കുളിച്ചു കയറിയ
കർഷക പുത്രികളേ
നിങ്ങടെ കൈയ്യിൽ പിടിതാൾ
ഞങ്ങടെ കൈയ്യിലരിവാൾ
നമ്മുടെ നടുവിൽ ജന്മികൾ തീർത്ത വരമ്പുകൾ
നമുക്കു മാറ്റുക നമുക്കു മാറ്റുക സഖാക്കളേ
വരുന്നു നാളെ നല്ലൊരു നാളെ നമ്മുടെ നാളെ 
ഇങ്ക്വിലാബ് സിന്ദാബാദ്

അലകടലിൽ കിടന്നൊരു നാഗരാജാവ്‌

Title in English
alakadalil kidannoru

അലകടലിൽ കിടന്നൊരു നാഗരാജാവ്‌
പുറകടലിൽ കിടന്നൊരു നാഗകന്യ
പാലപൂക്കും കാവുകളിൽ 
ഇരതേടിപ്പോയീപോൽ
നൂലും മാലേം ചാർത്തിയോരു നാഗകന്യ 

അണിവയറ്റിൽ പത്തുമാസം തികഞ്ഞ കാലം
എവിടെക്കിടന്നു പെണ്ണു പ്രസവിയ്ക്കേണം
കിഴക്കു കിടന്നു പെണ്ണ് പ്രസവിച്ചാലോ
ഉദയപർവതത്തിനു വാലായ്മയുണ്ട്‌
പടിഞ്ഞാറു കിടന്നവൾ പ്രസവിച്ചാലോ
അസ്തമനക്കടലിനു വാലായ്മയുണ്ട്‌