വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ
പള്ളിയില്‍ പോകും മേഘങ്ങളേ
കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ
യറുശലേം പുത്രിയെ കൊണ്ടു പോന്നു
ഞാന്‍ കൊണ്ടുപോന്നു
മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളില്‍
മെഴുകുതിരികള്‍ പൂവിടുമ്പോള്‍
ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാന്‍
ചിറകുള്ള പൂന്തേരില്‍ കൊണ്ടു പോന്നു
ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോന്നു
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)
അധരം വിടര്‍ത്തുമീ അണിയറപ്പൂക്കളില്‍
അമൃതു ചൊരിയും യാമിനിയില്‍
മിഴികൊണ്ടു മനസ്സിനു മദംകൂട്ടുമിവളെന്റെ
അനുരാഗ സര്‍വ്വസ്വമായിരിക്കും
അനുരാഗ സര്‍വ്വസ്വമായിരിക്കും
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)