കൂടിയാട്ടം കാണാൻ

കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ
കൂനിക്കൂടിയിരിക്ക്യാലോ
കുവലയമിഴി വന്നോളൂ എന്റെ
കൂടെത്തന്നെ പോന്നോളൂ

എന്തൂട്ട്ണു കളി എന്തൂട്ടൺ
ദൂതണു കൃഷ്ണ ദൂതണു
ദൂതണു കൃഷ്ണ ദൂതണു

കണ്ടിരിക്കണ നേരവും മൂപ്പരു
എന്നെ നോക്കിയിരുന്നാലോ
ഊം നോക്കിയിരിക്ക്യേ മൂപ്പർ എന്തൂട്ട് നോക്കാൻ
ഇരിങ്ങാലക്കുട കൂറ്റൽമാണിക്യ
വിളക്കും തോൽക്കും നിൻ കണ്ണ്

എന്തൂട്ടണു എണ്ണം എന്തൂട്ടണു
ക് നാവണു അതു ക് നാവണു
അതേ ഒരു ക്നാവണു
(കൂടിയാട്ടം..)

കാട്ടിലെ മൈനയെ

Title in English
kattile mainaye

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ
അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ

ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ
പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ
തൃക്കഴലാടും പൊൽത്തളയോ
പൊൽത്തള ചാർത്തും മുത്തുകളോ
ഓ താളം ചൊല്ലിത്തന്നു
(കാട്ടിലെ..)

ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ
തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ
പൊൻ വെയിലാടും പുൽകൊടിയോ
പുൽക്കൊടി തുമ്പത്തെ മുത്തുകളോ
ഓ താളം ചൊല്ലിത്തന്നു

Year
1993
Lyrics Genre

രാപ്പാടീ കേഴുന്നുവോ

Title in English
rappadi kezhunnuvo

രാപ്പാടി കേഴുന്നുവോ (2)
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ ( രാപ്പാടി..)

വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍ (രാപ്പാടി..)

പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ

Lyrics Genre

പുതുമഴയായ് വന്നൂ നീ ( ഫീമെയിൽ വേർഷൻ )

പുതുമഴയായി വന്നൂ നീ
പുളകം കൊണ്ടു പൊതിഞ്ഞൂ നീ
ഒരേ മനസ്സായി നാം ഉടലറിയാതെ ഉയിരറിയാതെ
അണയൂ നീയെൻ ജീവനായ് വരൂ നിശാഗീതമായ് (പുതുമഴ..)

കളം മായ്ക്കാതെ കഥയറിയാതെ മിഴികൾ പറന്നു പോയ്
കൊതി തീരാത്ത വേഴാമ്പലായ് (കളം..)
കുറുമൊഴിയെങ്ങോ തരിവളയെങ്ങോ കുഴൽ വിളി നീ കേൾക്കുമോ
തരുമോ ഓ..ഓ... ഈ മണ്ണിലൊരു ജന്മം കൂടി നീ ( പുതുമഴ...)

ആ...ആ..ആ..ആ..
കടം തീരാതെ വിട പറയാതെ
വെറുതേ കൊഴിഞ്ഞു പോയ്
ശ്രുതി ചേരാത്ത ദാഹങ്ങളിൽ
പിറവികൾ തേടും മറവിയിൽ നീയെൻ
ഉയിരിന്റെ വാർതിങ്കളായ്
തരുമോ...ഓ..ഓ.. ഈ മണ്ണിൻ തോരാത്ത പാൽ മണം (പുതുമഴ...)

പുതുമഴയായ് വന്നൂ നീ

പുതുമഴയായ് വന്നൂ നീ
പുളകം കൊണ്ടു പൊതിഞ്ഞൂ നീ
ഒരേ മനസ്സായി നാം
ഉടലറിയാതെ ഉയിരറിയാതെ
അണയൂ നീയെൻ ജീവനായ്
വരൂ നിശാഗീതമായ് (പുതു..)

തിരി താഴുമ്പോൾ മിഴി ഇടയുമ്പോൾ
മൊഴികൾ ഉതിർന്നുവോ
മണിത്താരങ്ങൾ കൺചിമ്മിയോ
തരിവള കൊഞ്ചും കുയിൽ മധുരങ്ങൾ
തരളിത സംഗീതമായ് ഓ...
ഈ ജന്മം തികയില്ലെന്നോമലേ..
(പുതു...)

മണിക്കുട്ടീ ചുണക്കുട്ടീ

Title in English
Manikutti Chunakkutti

മണിക്കുട്ടീ ചുണക്കുട്ടീ (2)
മണിക്കുട്ടി എന്റെ ചുണക്കുട്ടി
ചിരിക്കുട്ടി എന്റെ കിണിക്കുട്ടീ
ഓടിയോടി ഓടിയോടി വാ
ഓടിയോടിയോടിയോടി വാ
(മണിക്കുട്ടീ..)

പുഞ്ചിരിക്കും പുലരി പോലെ ഒളി പരത്തി വാ
പുതിയ പൂവിന്‍ നറുമണം പോല്‍ കാറ്റിലാടി വാ
പഞ്ചാരയുമ്മ തരാം പാവക്കുട്ടിയെ വാങ്ങിത്തരാം
പാലു തരാം തേന്‍ തരാം
പാല്‍ ഖോവ കൊണ്ടത്തരാം
(മണിക്കുട്ടീ...)

Film/album

കുറുക്കൻ രാജാവായി

Title in English
Kurukkan rajavayi

കുറുക്കൻ രാജാവായി
കുരങ്ങൻ മന്ത്രിയായി
അനന്തങ്കാട്ടിലെ കഴുതകളെല്ലാം
ആസ്ഥാനഗായകരായി

വെഞ്ചാമരകാറ്റിൻ കീഴിൽ
പഞ്ചലോഹമണി പീഠത്തിൽ
പട്ടുക്കുട ചൂടി രാജാവിരുന്നൂ
പട്ടാഭിഷേകം നടന്നൂ -കുറുക്കന്റെ
പട്ടാഭിഷേകം നടന്നൂ
(കുറുക്കൻ..)

വാനരസേനയുമൊരുമിച്ചൊരു നാൾ
നായാട്ടിനു പോയപ്പോൾ
വനത്തിൽ വെച്ച് വാൾമുന കൊണ്ട്
വാലു മുറിഞ്ഞൂ- കുറുക്കന്റെ
വാലു മുറിഞ്ഞൂ
(കുറുക്കൻ..)

കരയാതെ മുത്തേ കരയാതെ

Title in English
Karayathe muthe

കരയാതെ മുത്തേ കരയാതെ
കളങ്കമില്ലാത്ത മുഖപ്രസാദം
കണ്ണുനീർ കൊണ്ട് നീ കഴുകാതെ
(കരയാതെ..)

പൊൻപുഞ്ചിരിയുടെ കിലുക്കാം ചെപ്പുകൾ
എന്തേ കിലുങ്ങിയില്ലാ - ഇന്നെന്തേ കിലുങ്ങിയില്ല
പഞ്ചാരയുമ്മകൾ പോരാഞ്ഞിട്ടോ
പാതിരാസ്വപ്നമുണർത്തിയിട്ടോ - നുള്ളി 
ഉണർത്തിയിട്ടോ
(കരയാതെ..)

അഞ്ജന മിഴിയിലെ മണിയമ്പൂവുകൾ
എന്തേ മയങ്ങിയില്ലാ - ഇന്നെന്തേ മയങ്ങിയില്ല
ഓമനപ്പാട്ടുകൾ പാടാഞ്ഞിട്ടോ
പൂമടിമെത്ത വിരിക്കാഞ്ഞിട്ടോ - അമ്മ
വിരിക്കാഞ്ഞിട്ടോ
(കരയാതെ..)

കണ്ണനെന്റെ കളിത്തോഴൻ

Title in English
Kannanente kalithozhan

കണ്ണനെന്റെ കളിത്തൊഴൻ - മണി-
വർണ്ണനെന്റെ കളിത്തോഴൻ
കാലത്തു ശ്രീകോവിൽ തുറക്കുമ്പോൾ - ഞാന്‍ 
കണി കണ്ടുണരും അയൽക്കാരൻ
(കണ്ണനെന്റെ...)

തുകിലുണരാനെന്തു താമസം കൃഷ്ണാ
തിരുവമ്പാടി കൃഷ്ണാ
തളികയിൽ കർപ്പൂര തുളസിപ്പൂവുമായ്
തൊഴുതു നില്പൂ തവ രാധാ  - നാഥാ
തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ
(കണ്ണനെന്റെ...)

യദുകുലം മറന്നോ യമുനയെ മറന്നോ
പ്രിയ വൃന്ദാവനം മറന്നോ
അവിടുത്തെ വാടാത്ത വനമാലയുമായ്
അരികിൽ നില്പൂ തവ രാധാ-  നാഥാ
തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ
(കണ്ണനെന്റെ...)

പ്രകൃതീ യുവതീ രൂപവതീ

Title in English
Prakruthi yuvathi

പ്രകൃതീ - യുവതീ - രൂപവതീ 

പ്രകൃതീ - യുവതീ - രൂപവതീ 
പ്രേമം - ഓഹോ - നിന്നോടെനിക്കുള്ള 
ഹൃദയ വികാരം പ്രേമം - ഓഹോ 
ഓഹോഹോഹോ പ്രേമം - ഓഹോ 
(പ്രകൃതീ..)

നിന്റെയുഷസ്സുകൾ നിന്റെ തൃസന്ധ്യകൾ
നിന്റെ രാത്രികൾ രാഗിണിപ്പൂക്കൾ
അവയുടെ കതിർമണ്ഡപങ്ങളിൽ നിന്നു ഞാൻ
ആയിരം വർണ്ണങ്ങൾ കവർന്നെടുത്തു
അനുഭൂതികൾക്ക് നിറം കൊടുത്തൂ
ഓഹോഹോഹോ - ഓഹോഹോഹോ..
(പ്രകൃതി..)