ജീവിതമൊരു ചുമടു വണ്ടി
ജനന മരണ വീഥികളിൽ
മനുഷ്യനും ദൈവവും
ചുമച്ചു കിതച്ചു കൊണ്ടു വന്ന ചുമടു വണ്ടി
(ജീവിതമൊരു..)
എത്രയെത്ര ദൈവങ്ങൾ തകർന്നു വീണു
എത്രയെത്ര പ്രവചനങ്ങൾ പൊഴിഞ്ഞു വീണു
ദു;ഖിതരേ - ദു:ഖിതരേ
സ്വർഗ്ഗരാജ്യമിപ്പൊഴുമൊരു പഴയ വാഗ്ദാനം
പഴയ വാഗ്ദാനം
(ജീവിതമൊരു..)
കൃഷ്ണനും പാണ്ഡവരും തോറ്റു
ക്രിസ്തുവും നബിയുമിവിടെ തോറ്റു
വിലക്കപ്പെട്ട കനി വിതച്ചു വിളവു കൊയ്യുന്നു
വിധി തെളിച്ച വഴിയിൽ നമ്മൾ
ചുമടെടുക്കുന്നു - ഇന്നും ചുമടെടുക്കുന്നു
(ജീവിതമൊരു..)
എത്രയെത്ര മനുഷ്യന്മാർ മരിച്ചു വീണു
എത്രയെത്ര പ്രതീക്ഷകൾ അടർന്നു വീണു
സ്നേഹിതരേ - സ്നേഹിതരേ
സ്ഥിതിസമത്വമിപ്പൊഴുമൊരു മധുരവാഗ്ദാനം
മധുരവാഗ്ദാനം
ജീവിതമൊരു ചുമടു വണ്ടി