ആളൊരുങ്ങി അരങ്ങൊരുങ്ങീ

Title in English
Alorungi arangorungi

ആളൊരുങ്ങി അരങ്ങൊരുങ്ങീ ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ ഇതു വഴി വാ.. (2)
കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ (2)
തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ തുള്ളി തുള്ളി വാ
ഒരു മണി തെന്നലിൽ നീ ഇതിലേ വാ ( ആളൊരുങ്ങി...)

പൂവിറുത്ത് കറിയും വെച്ച് പൂഴിമൺ ചോറും വെച്ച് (2)
വിരുന്നൊരുക്കാം വിളമ്പിത്തരാം

മാമാട്ടുക്കുട്ടിയമ്മേ മാമുണ്ണാൻ ഓടി വായോ
തേൻ കുമിള ചിറകുകളിൽ പാറി വായോ (2)

നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)


പൊന്നൊരുക്കി പവനൊരുക്കീ

Year
1983

ആറ്റിനക്കരെ (pathos)

Title in English
Attinakkare

ആറ്റിനക്കരെ അക്കരെ ആരാണോ
ഓ..ഓ..ഓ (2)
പൂത്തു നിക്കണ പൂമരമോ - എന്നെ
കാത്തു നിക്കണ പൈങ്കിളിയോ
ആറ്റിനക്കരെ അക്കരെ നിക്കണ-
താരാണോ ആരാണോ

ആശ കൊണ്ട് ഞാൻ മെനഞ്ഞെടുത്തൊരു
മണ്ണു മാടം - ഒരു പുല്ലുമാടം
അതിൽ അടുപ്പിൽ സ്നേഹത്തിൻ ചൂടു കാട്ടാൻ
നീയു മാത്രം - പൊന്നേ നീയു മാത്രം

ആറ്റിനക്കരെ അക്കരെ ആരാണോ 
ഓ..ഓ..ഓ (2)
പൂത്തു നിക്കണ പൂമരമോ എന്നെ 
കാത്തു നിക്കണ പൈങ്കിളിയോ
ആറ്റിനക്കരെ അക്കരെ നിക്കണ-
താരാണോ ആരാണോ
ഓ..ഓ..ഓ (2)

ഏകാന്ത പഥികൻ ഞാൻ

Title in English
Ekantha padhikan njan

ഏകാന്ത പഥികന്‍ ഞാന്‍ 
ഏകാന്ത പഥികന്‍ ഞാന്‍ - ഏതോ 
സ്വപ്ന വസന്തവനത്തിലെ 
ഏകാന്ത പഥികന്‍ ഞാന്‍ 

എവിടെനിന്നെത്തിയെന്നറിവീല
ഏതാണ് ലക്ഷ്യമെന്നറിവീല (2)
മാനവ സുഖമെന്ന മായാമൃഗത്തിനെ 
തേടുന്ന പാന്ഥന്‍ ഞാന്‍ 
തേടുന്ന പാന്ഥന്‍ ഞാന്‍ 
(ഏകാന്ത.. )

പാരാകെയിരുട്ടില്‍ പതിക്കുമ്പോള്‍ 
പാദം നടന്നു തളരുമ്പോള്‍ (2)
പാത തന്നരികില്‍ ആകാശം നിവര്‍ത്തിയ 
കൂടാരം പൂകിയുറങ്ങുന്നു 
കൂടാരം പൂകിയുറങ്ങുന്നു 
(ഏകാന്ത.. )

ചിറ്റോളം തുളുമ്പുന്ന

ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി
ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി
നിന്റെ മുത്തു വളക്കിലുക്കം
മുത്തു വളക്കിലുക്കം കൊഞ്ചുന്ന താളത്തിൽ
ശൃംഗാരമോതുവാൻ എനിക്കു മോഹം

മോഹങ്ങൾ നൂറു മോഹങ്ങൾ
മോഹങ്ങൾ നൂറു മോഹങ്ങൾ
ചിത്രവർണ്ണമണിയുന്നൂ മനസിനുള്ളിൽ
എന്റെ മനസ്സിനുള്ളിൽ

ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി


വലം പിരി ശംഖിനൊത്തൊരിളം കഴുത്തിൽ
തങ്കം തെളുതെളെ തിളങ്ങുന്ന താലി ചാർത്താം

കരളേ കരളിന്റെ കരളേ

Title in English
Karale

കരളേ കരളിന്റെ കരളേ
എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയെ
വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്‌
മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്നെ കിട്ടില്ലല്ലൊ ചേട്ടാ
എന്റെ കരളിന്റെ വാതിൽ തുറക്കാതെ
അരുതേ പറയരുതെ
എന്റെ സ്നേഹിതയാണു നീ

ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

തുള്ളിക്കൊരു കുടം പേമാരി

തുള്ളിക്കൊരു കുടം പേമാരി
ഉള്ളിലൊരു കുടം തേന്മാരി
മാനത്തിരിക്കിണ കുളിരും കോരി
മണ്ണിലു വന്ന വിരുന്നുകാരീ
വിരുന്നുകാരീ
തകതിമിതകജം തകതിമിതകജം തകതിമിതകജം
തതീന്ത തതീന്ത തകതിമിതകജം
(തുള്ളിക്കൊരു കുടം )

മണ്ണു കിളിർത്തപ്പം പൊടിച്ചു വന്നത്
മന്ദാരപൂങ്കാവ് നല്ല മാമരതേങ്കാവ്
മനം കുളിർത്തപ്പം കുരുത്തു വന്നത്
മംഗല്യ പൂങ്കിനാവ് നല്ല
മധുര തെൻ കിനാവ്
തകതിമിതകജം തകതിമിതകജം തകതിമിതകജം
തതീന്ത തതീന്ത തകതിമിതകജം
(തുള്ളിക്കൊരു കുടം )

Film/album

മുറുക്കിച്ചുവന്നതോ

മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ
മുറ്റത്തെ പൂവേ മുക്കുറ്റിപൂവേ
മുത്തനി പൊന്മണി ചുണ്ട് നിന്റെ
മൂവന്തിച്ചോപ്പൊള്ള ചുണ്ട്
(മുറുക്കിച്ചുവന്നതോ..)

പൊട്ടി വിടർന്നത് പൂമുല്ലയാണോ
മൊട്ടിട്ട മോഹമാണോ
കാറ്റു കവർന്നത് കസ്തൂരിയാണോ
കരളിലെ മോഹമാണോ
കൈനാറിയാണോ കൈതപ്പൂവാണോ
കള്ളിപ്പെണ്ണേ നിൻ കിനാവാണോ (2)
(മുറുക്കിച്ചുവന്നതോ..)

Film/album

മലയാറ്റൂർ മലചെരിവിലെ

മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനേ
പെരിയാറ്റിൽ മീൻ പിടിക്കും പൊൻ മാനേ
തട്ടിമുട്ടി താളം കൊട്ടും
കട്ടവണ്ടി തള്ളിവിടും
മാനേ പൊന്മാനേ
(മലയാറ്റൂർ)

മാനത്തെ ചന്തയിലും
മണിമേഘപനമ്പുകൾ
വിൽക്കുവാൻ നിരത്തി വെച്ചതാരു (2)
ഈറ്റ വെട്ടി നെയ്തതാരു അതിൽ
ഇഴ തുന്നി ചേർത്തതാരു
നീയല്ല ഞാനല്ലാ പിന്നെയാര്
ഓ..ഓ..ഓ..
(മലയാറ്റൂർ)

Film/album

ഓടി വിളയാടി വാ

ഓടിവിളയാടി വാ ഓടക്കുഴലൂതി വാ
കല്യാണ മാല കോർക്കാൻ കാറ്റേ കൂടെ വാ (ഓടി...)

കൊട്ടു വേണം കുഴലു വേണം
കാറ്റേ നിൻ കൊരവ വേണം
നാഥനെ സ്വീകരിക്കാൻ
നാലു നില പന്തലു വേണം
ആ നല്ല രാത്രിയിലെ അന്തരംഗത്തുടിപ്പുകൾ
അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ
പറയരുതേ ഓഹോഹോ ..... (ഓടി...)

പാതിരാവിൻ കുളിരു വേനം
പാലപ്പൂമണവും വേണം
അന്നെന്റെ മണിയറയിൽ
ആയിരം പൂക്കൾ വേണം
ആദ്യത്തെ രാത്രിയിലെ അന്തപ്പുര രഹസ്യങ്ങൾ
അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ
പറയരുതേ ഓഹോഹോ ..... (ഓടി...)

Film/album

മാനത്തെ ഹൂറി പോലെ

Title in English
Manathe Hoori

മാനത്തെ ഹൂറി പോലെ
പെരുന്നാള്‍ പിറ പോലെ
മനസ്സുണര്‍ത്തിയ ബീവി
മുത്തമൊന്നു തരുവാന്‍ ഞാന്‍
എത്ര നാളായ് കൊതിക്കുന്നു
മുത്തേ മുഹബ്ബത്തിന്റെ തത്തേ
(മാനത്തേ..)

എരി തീയിലൊരിക്കലും എറിയില്ല നിന്നെ
പോകാം ഒന്നായ് മയിലാളേ
പുറപെടാം ഒരുങ്ങു നീ മധുമൊഴിയാളെ
വാഴാം ദുബായിലെന്നുമേ
( മാനത്തെ..)

Film/album