പാടി തൊടിയിലേതോ

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (പുലരി...)
ആ..ആ..ആ..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ

അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
വെള്ളോട്ടിൻ ഉരുളിയൊരുക്കേണം

(പാടി..)

ആടിക്കളിക്കടാ കൊച്ചുരാമാ

Title in English
Aadikkalikkeda

രാമാ... കുർ കുർ കുർ...
ആടിക്കളിക്കെടാ കൊച്ചുരാമാ
ചാഞ്ചാടിക്കളിക്കെടാ കൊച്ചുരാമാ
ഏറുകണ്ണടിച്ചടിച്ചെറിഞ്ഞു വാട്ടാതെടാ
കേറിപ്പറിക്കെടാ കൊച്ചുരാമാ
രാമാ ഹൈ രാമാ
ആടിക്കളിക്കെടാ
ചാടിക്കളിക്കെടാ
ഓടിക്കളിക്കെടാ രാമാ
രാമാ..രാമാ.രാമാ..രാമാ...

 

പാടാം പാടാം

Title in English
Paadaam paadaam

പാടാം പാടാം ആരോമൽച്ചേകവർ 
പണ്ടങ്കം വെട്ടിയ കഥകൾ
വീരകഥകൾ ധീരകഥകൾ
അത്ഭുതകഥകൾ പാടാം (പാടാം..)

പന്ത്രണ്ടങ്കം പദവി തീർത്തു
പതിനെട്ടങ്കം താരി താഴ്ത്തി
പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകോർ
പുത്രനു കളരിയുറുമി നൽകി (പാടാം..)

തുളുനാട്ടിൽ പോയി പഠിച്ചിറങ്ങി
തുളുകുറ്റം തീർത്ത് ചുരിക വാങ്ങി
പുത്തൂരം വീട്ടിലെ ആരോമൽച്ചേകവർ
പുത്തരിയങ്കം കുറിച്ചു വന്നൂ 
ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ
ചുരിക പരിചയെടുത്തു കൊണ്ടേ
ആരോമൽച്ചേകവർ അരുണോദയത്തി
ലങ്കത്തിനായി പുറപ്പെട്ടു (പാടാം..)

മുല്ല പൂത്തു മുളവിരിഞ്ഞു

Title in English
Mulla poothu

മുല്ലപൂത്തു മുളവിരിഞ്ഞു - രാജ
മല്ലിപൂത്തു കുടവിരിഞ്ഞു
പൂമണം നുള്ളുവാന്‍ പൂമദം കൊള്ളുവാന്‍
പുറപ്പെടൂ തോഴീ പുറപ്പെടൂ
മുല്ലപൂത്തു മുളവിരിഞ്ഞൂ

അല്ലിമലര്‍ കുളങ്ങരെ വെള്ളിമലര്‍ കുളങ്ങരെ
അമ്മാനക്കിളി പൊന്മാനക്കിളി ചില്ലാട്ടം
ചില്ലാട്ടം...
വള്ളുവനാട്ടിലെ പുള്ളിമാന്‍ കണ്ണിയുടെ ചില്ലാട്ടം
നാണത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ - നിന്റെ
നാടേത് വീടേത് രാജപ്പെണ്ണേ - രാജപ്പെണ്ണേ
(മുല്ലപൂത്തു.. )

കണ്ണാ ആരോമലുണ്ണിക്കണ്ണാ

Title in English
Kanna aromalunni kannaa

കണ്ണാ -  ആരോമലുണ്ണീകണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത
കനകാംബരമാലാ (കണ്ണാ..)

ധീരസമീരനിലൂടെ യമുനാതീരകുടീരത്തിലൂടേ
വൃശ്ചികമാസനിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ

ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍
കോടിജന്മങ്ങളില്‍ നിന്‍കുഴല്‍ വിളികേട്ടോടിവന്നവള്‍ ഞാന്‍ -
നിന്റെ ഗോപകന്യക ഞാന്‍

രാസവിലാസിനി രാധ - എന്റെ രാകാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ വൃന്ദാവനത്തിലെ രാധ
ഈ രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (കണ്ണാ..)

മറിമാന്മിഴി മല്ലികത്തേന്‍‌മൊഴി

Title in English
Marimaanmizhi

മറിമാന്‍‌മിഴി മല്ലികത്തേന്‍‌മൊഴി
മനം‌പോലെ മംഗല്യം
പ്രിയതോഴി പ്രിയദര്‍ശിനീ നിന്‍
മനം‌പോലെ മംഗല്യം
(മറിമാന്‍‌മിഴി....)

വയനാട്ടിലെ വാസനപ്പൂവുകള്‍
വാര്‍മുടി ചീകി‍ ചൂടേണം
വെരുകുംപുഴു കളഭം കൂട്ടി
തിരുനെറ്റിക്കുറി തൊടണം
തുളുനാട്ടിലെ തട്ടാന്‍ തീര്‍ത്തൊരു
പുലിയാമോതിരമണിയേണം
അണിവൈരക്കല്ലു പതിച്ചൊരു
മണിക്കാതില ചാര്‍ത്തേണം
ആ......
(മറിമാന്‍‌മിഴി....)

ഈ മിഴി കാണുമ്പോളാ മിഴി

ഈ മിഴി കാണുമ്പോളാമിഴി കാണും
ഈ ചിരി കാണുമ്പോളാ ചിരി കേൾക്കും
പിച്ചകപ്പൂമേനി കാണുമ്പോൾ വിണ്ണിൽ
നിന്നച്ഛന്റെ രൂപമെന്നുള്ളിലെത്തും

ഉണ്ണിയെ കാണുമ്പോൾ ഓടിവന്നെത്തും
കണ്ണിരിൽ മുങ്ങിയൊരോർമ്മകളേ
മാനസഭിത്തിയിലെഴുതുന്നൂ നിങ്ങൾ
മായാത്ത സുന്ദരചിത്രങ്ങൾ
( ഈ മിഴി..)

ആ കുഞ്ഞിക്കൈയ്യിൽ ചുരുട്ടിപ്പിടിച്ചത്
സ്വർഗ്ഗീ‍യ നന്ദന പുഷ്പങ്ങളോ
കാലം കഴിയുമ്പോൾ ശത്രുവെ വെല്ലുവാൻ
ദൈവം തന്നോരായുധം
( ഈ മിഴി..)

ആനന്ദം പരമാനന്ദം

ആനന്ദം പരമാനന്ദം
മാനക്കേടറിയാത്ത മന്മഥന്മാരേ
നാനക്കേടറിയാത്ത മന്മഥന്മാരേ
ആനന്ദം ആനന്ദം പരമാനന്ദം

തഴുകിയാൽ അങ്കമൊന്നു വേറെ നിന്നെ
തടവിയാൽ സുഖമൊന്നു വേറെ
ആശയ്ക്ക് മതിൽ കെട്ടാറായി ആ
മീശയ്ക്ക് വിലയില്ലാതായി
വേണോ വേണോ ഇനിയും വേണോ
(ആനന്ദം..)

പെണ്ണു കാണാൻ മതിൽ ചാടി വന്നാൽ ഞങ്ങൾ
തന്നു വിടും ഒരു കൂട്ടം താക്കോൽ
ആകാശവേഗതയെവിടെ ആ
ഗന്ധർവ്വസ്വപ്നമിന്നെവിടെ
ഗന്ധർവ സ്വപ്നമിന്നെവിടെ
വേണോ വേണോ ഇനിയും വേണോ
(ആനന്ദം..)

വണ്ടർഫുൾ

വണ്ടർ ഫുൾ ആഹാ വണ്ടർ ഫുൾ
കാറ്റു കൊള്ളാൻ വന്നതാണോ
കന്നൽ മിഴിമാരേ
കൂട്ടു കൂടാൻ ഞങ്ങളുമുണ്ട്
കുവലയമിഴിമാരേ

പ്രായം നല്ല പ്രായം വേഗം നല്ല വേഗം
വേഷമോ ഫാഷൻ മയം
മോഹിനിമാരുടെ മാനസമെല്ലാം
മോഡേൺ ആർട്ടു പോലെ
ജ്യോഗ്രഫിയുണ്ട് ജ്യോമെട്രിയുണ്ട്
രണ്ടിലും മണ്ടന്മാരല്ലോ പണ്ടേ ഞങ്ങൾ
രണ്ടിലും മണ്ടന്മാരല്ലൊ
(വണ്ട്ഫൂൾ..)

ആനന്ദവാനത്തെൻ

ആനന്ദവാനത്തെൻ പട്ടം പറന്നൂ
ആ നീല മേഘങ്ങൾ ആട്ടം പകർന്നൂ
ഗാനവിലോലനെത്തേടിയുയർന്നൂ
(ആനന്ദ...)

ആലോലമാലോലമിളകിയാടും
ആ പതംഗത്തിന്റെ പൊൻഞൊറികൾ
അവനെന്നും സ്വപ്നത്തിലെനിക്കു നൽകും
അരമനക്കുടിലിൽ തോരണങ്ങൾ
ആ..ആ..ആ...ലാല.ലല്ല..ലാ
(ആനന്ദ..)

ആകാശവീഥിയെൻ മനസ്സു പോലെ
അനുരാഗമാവർണ്ണ നൂലു പോലെ
നിരവദ്യ ഭാവനാ വസന്താഭയിൽ
നിരുപമൻ ചാഞ്ചാടും കാറ്റു പോലെ
ആ..ആ..ലലലാ..ലാ
(ആനന്ദ..)